Coronavirus In Gulf

(Search results - 387)
• gulf corona saudi

pravasamJun 22, 2020, 7:26 PM IST

സൗദി അറേബ്യയിൽ ഇന്ന് 40 കൊവിഡ് മരണങ്ങള്‍; പുതിയ രോഗികള്‍‍ 3393

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 1307 ആയി. 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4045 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,61,005ഉം രോഗമുക്തരുടെ എണ്ണം 1,01,130ഉം ആയി.

• gulf coronavirus

pravasamJun 7, 2020, 11:28 PM IST

കുവൈത്തില്‍ ഇന്ന് 10 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

കുവൈത്തിൽ  717 പേർക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31,848 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 20,205 ആയി. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9,174 ആയി.

dead body general image

pravasamJun 7, 2020, 6:36 PM IST

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയില്ല; വ്യാപക പരാതി

ഗള്‍ഫില്‍ മലയാളികളുടെ മരണം ഇരുന്നൂറിനോടടുക്കുമ്പോള്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. ഏക ആശ്രയം നഷ്ടമായ കുടുംബംഗങ്ങള്‍ക്ക്, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും പ്രവാസികള്‍ക്കിടയില്‍ ശക്തമായി.

gulf coronavirus

pravasamJun 3, 2020, 11:04 PM IST

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 30 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം.

• gulf corona saudi

pravasamJun 2, 2020, 7:08 PM IST

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 24 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഖുൻഫുദ എന്നിവിടങ്ങളിലാണ് മരണം. 1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 89,011 ആയി.

gulf coronavirus

pravasamMay 31, 2020, 7:00 PM IST

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 23 പേർ; ആകെ മരണസംഖ്യ 500 കടന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 23 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 503 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ്  മരണം. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി.

• gulf corona UAE sterilisation

pravasamMay 31, 2020, 5:22 PM IST

യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; ഇന്ന് 661 പേര്‍ക്ക് രോഗം

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 264 ആയി. ഇന്ന് 661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 34,557 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

• Gulf Coronavirus

pravasamMay 30, 2020, 7:46 PM IST

സൗദിയിൽ കൊവിഡ് ബാധിച്ച് 22 മരണം; രാജ്യത്തെ ഏറ്റവും ഉയർന്ന കണക്ക്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 22 പേർ മരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ സൗദി അറേബ്യയിലെ ആകെ കൊവിഡ് മരണസംഖ്യ 480 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം.

• gulf corona kuwait roads

pravasamMay 29, 2020, 11:19 PM IST

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

293  ഇന്ത്യക്കാരടക്കം കുവൈത്തിൽ 1072 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 25,184 ആയി. ഒന്‍പത് പേർ കൂടി ഇന്ന് മരിച്ചു.

Gulf Corona

pravasamMay 29, 2020, 10:18 PM IST

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 638 പേര്‍ക്ക് രോഗം

യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 260 ആയി. ഇന്ന് 638 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,170 ആയി.

Saudi Obit Baheer

pravasamMay 29, 2020, 7:46 PM IST

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

gulf coronavirus

pravasamMay 29, 2020, 7:08 PM IST

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 ഇന്ന് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. പുതിയതായി 1581 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2460 പേർ സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 81766 ആയി. ഇതിൽ 57013 പേർ സുഖം  പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ.

• gulf coronavirus

pravasamMay 28, 2020, 11:37 PM IST

കുവൈത്തില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് പത്ത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. അതേ സമയം 208  ഇന്ത്യക്കാർ ഉൾപ്പെടെ 845 പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24,112 ആയി.

• gulf corona saudi

pravasamMay 28, 2020, 8:18 PM IST

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 51 വയസുകാരിയായ സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 40 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

• gulf coronavirus

pravasamMay 28, 2020, 7:22 PM IST

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 16 പേർ മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം, ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരിച്ചത്. സൗദിയിൽ ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 441 ആയി.