Coronavirus Kk Shailaja
(Search results - 9)KeralaAug 14, 2020, 5:40 PM IST
മന്ത്രി മൊയ്തീന് കൊവിഡ് നെഗറ്റീവ്, മുഖ്യമന്ത്രിയുടെ പരിശോധന നടത്തിയിട്ടില്ല
കരിപ്പൂര്‍ അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിട്ടില്ല. ഇന്നുവൈകിട്ട് സ്രവപരിശോധന നടത്തിയേക്കും. കെ കെ ശൈലജ ടീച്ചര്‍,ഇ ചന്ദ്രശേഖരന്,എസി മൊയ്തീന് എന്നിവരാണ് നിരീക്ഷണത്തിലായത്.
KeralaAug 13, 2020, 5:52 PM IST
പ്രതിദിനം 10,000-നും 20,000-നും ഇടയിൽ കൊവിഡ് കേസുകൾ വരാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി
കൊവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി
KeralaJul 11, 2020, 9:41 AM IST
'പൂന്തുറയിലെ ആളുകളെ ഇളക്കിവിട്ടതില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന് സംശയം', ആരോഗ്യമന്ത്രിയുടെ പ്രതികരണം
കഴിഞ്ഞദിവസം പൂന്തുറയില്‍ നടന്നത് സങ്കടകരമായ കാര്യങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആ മേഖലയിലെ നല്ല മനുഷ്യരെ പ്രേരിപ്പിച്ചുവിട്ട് ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി 'നമസ്തേ കേരള'ത്തില്‍ പറഞ്ഞു.
KeralaApr 7, 2020, 4:01 PM IST
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് കെ കെ ശൈലജ
ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമൂഹവ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ കൂടുതലായി വരുന്നതോടെ കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയാറാന്‍ എന്ന പ്രത്യേക ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
KeralaApr 4, 2020, 6:16 PM IST
സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് 19, എട്ട് പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ഇന്ന് 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
KeralaMar 28, 2020, 1:59 PM IST
ഭാര്യയെയും മകളെയും വീഡിയോവഴി കാണിച്ചു, മൃതദേഹം വിട്ടുകൊടുക്കില്ല, നാലുപേരുടെ കൂടി സ്ഥിതി ഗുരുതരമെന്ന് മന്ത്രി
കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി
KeralaJan 30, 2020, 2:33 PM IST
കൊറോണബാധ: ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, വാർത്താസമ്മേളനം 3 മണിക്ക്
അൽപസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് നേരിട്ടൊരു അറിയിപ്പ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
KeralaJan 28, 2020, 6:52 PM IST
കൊറോണ: കേരളത്തില്‍ 633 പേര് നിരീക്ഷണത്തില്‍, ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
KeralaJan 27, 2020, 7:26 PM IST
സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളോടെ 288 പേർ നിരീക്ഷണത്തിൽ, പരിഭ്രാന്തി അരുതെന്ന് മന്ത്രി
രോഗലക്ഷണങ്ങളുള്ള എല്ലാവരും കർശനനിരീക്ഷണത്തിലാണെന്നും, പരിഭ്രാന്തി അരുതെന്നും, കേസുകളൊന്നും പോസിറ്റീവാകാനുള്ള സാധ്യത കാണുന്നില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.