Coronavirus Lockdown

(Search results - 113)
• India12, Jul 2020, 1:07 PM

കൊവിഡ്19 ; ഇന്ത്യയില്‍ എട്ടര ലക്ഷം രോഗികള്‍, 22000 കടന്ന് മരണം

ലോകത്ത് ശമനമില്ലാതെ കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ ഇന്ത്യയില്‍ മൊത്തം രോഗികളുടെ എണ്ണം എട്ടരലക്ഷവും കടന്നു. മരണ സംഖ്യയാകട്ടെ 22,687 ആയി. 5,36,231 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നത് മാത്രമാണ് ഏക ആശ്വാസം. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 28,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,687 ആയി ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ 2,92,258 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്.

• Chuttuvattom9, Jul 2020, 3:42 PM

കൊവിഡ് 19: തിരുവനന്തപുരം ട്രിപ്പിള്‍ ലോക്കില്‍ ; പൂന്തുറയില്‍ കമാന്‍റോ സംഘം

മലപ്പുറവും കണ്ണൂരും ആലപ്പുഴയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. എന്നാല്‍ ഒറ്റ ദിവസത്തിനിടെ പൂന്തുറ പ്രദേശത്ത് കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചതോടെ തലസ്ഥാനം ട്രിപ്പള്‍ ലോക്ഡൗണിലേക്ക് കടക്കുകയായിരുന്നു. പൂന്തുറയും ആര്യനാടും സ്ഥിതി ഏറെ ആശങ്കാജനകമാണ്. അതോടൊപ്പം പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയതെന്നാണ് സര്‍ക്കാര്‍ നിരിക്ഷണം. കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം പൂന്തുറയില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയുമായി മാറി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയ ആളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകൾ ഇവിടങ്ങളിലുണ്ട് എന്നതിനാൽ ഒന്നിലധികം പേരിൽ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.

Covid India

India28, Jun 2020, 5:11 PM

കൊവിഡ് ആശങ്കയേറുന്നു; മഹാരാഷ്ട്രയിൽ ലോക്ഡൗൺ തുടരും; ഹൈദരാബാദിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും

രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദ്ദേശം.

• Chuttuvattom21, Jun 2020, 5:48 PM

ഗോത്ര വിഭാഗങ്ങൾക്ക് തനത് ഭാഷയിൽ ഓൺലൈൻ ക്ലാസുകൾ; വീഡിയോ ചിത്രീകരണം തുടങ്ങി

സംസ്ഥാനത്തെ ഗോത്ര വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് തനത് ഭാഷയിൽ ഓൺലൈൻ പാഠ്യ പദ്ധതി തയ്യാറാക്കുന്നു. മൂന്ന് ജില്ലകളിലെ 10 ഗോത്രവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ ഒരുക്കുന്നത്.

• Chuttuvattom17, Jun 2020, 8:33 PM

ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

കൊവിഡ് 19 രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച് 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ് പിടികൂടിയത്.

• India12, Jun 2020, 7:30 PM

നിരാലംബരായ കുടുംബങ്ങൾക്ക് റേഷൻ; അതിഥി തൊഴിലാളികൾക്ക് 500 ശുചിത്വ കിറ്റുകൾ; ലോക്ക്ഡൗണിൽ 'ഹീറോ' ആയി ഇഷാൻ

ഇഷാൻ ജെയിൻ എന്ന വിദ്യാർത്ഥിനിയാണ് മറ്റുള്ളവർക്കും മാതൃകയായി മാറുന്നത്. ഗുരുഗ്രാമിലെ ഹെറിറ്റേജ് എക്സ്പീരിയൻഷ്യൽ ലേണിംഗ് സ്കൂളിലെ വിദ്യാർത്ഥിയാണ് ഇഷാൻ. സോഷ്യൽ മീഡിയ വഴി പണം സ്വരൂപിച്ച്  500ഓളം നിരാലംബരായ കുടുംബങ്ങൾക്ക് റേഷൻ നൽകുകയാണ് ഈ കൊച്ചു മിടുക്കൻ.

महाराष्ट्र और तमिलनाडु में सबसे ज्यादा असर

महाराष्ट्र में कोरोना संक्रमित मरीजों की संख्या 94 हजार 41 हो गई है। जबकि 3438 लोगों की मौत हो चुकी है। वहीं, तमिलनाडु में 36 हजार 841 लोग कोरोना से संक्रमित हैं। वहीं, 326 लोगों की मौत हो चुकी है। इन सब के इतर दिल्ली में कोरोना मरीजों की संख्या 32 हजार 810 हो गई है। दिल्ली सरकार ने चेताया है कि राज्य में जुलाई तक 5 लाख से अधिक केस होंगे।

Chuttuvattom11, Jun 2020, 6:34 PM

ക്വാറന്റീൻ ലംഘിച്ചു; ആലപ്പുഴയിൽ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

ക്വാറന്റീൻ ലംഘിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴിയിൽ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുത്തു. കഞ്ഞിക്കുഴി ജംഗ്ഷന് സമീപം തയ്യൽ ജോലി ചെയ്തിരുന്ന നീലഗിരി ഗൂഡല്ലൂർ സ്വദേശി കഴിഞ്ഞ മാർച്ച് 13 നാട്ടിലേക്ക് മടങ്ങിയിരുന്നു. ലോക്ക്ഡൗണിന് ശേഷം പാസില്ലാതെ തമിഴ്‌നാട്ടിൽനിന്ന് ചരക്കുലോറിയിൽ കൊച്ചിയിലെത്തി.

• India11, Jun 2020, 5:06 PM

ഭക്ഷണവും ജോലിയുമില്ല; ആകെയുള്ള ആഭരണങ്ങൾ വിറ്റ് അതിഥി തൊഴിലാളി കുടുംബം, ഒടുവിൽ സഹായം

ഉത്തർപ്രദേശിലെ കണ്ണൗജിലെ ഫത്തേപൂർ ജസോദ സ്വദേശിയാണ് ശ്രീറാം. തമിഴ്‌നാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണങ്ങൾ വിൽക്കാൻ ശ്രീറാം നിർബന്ധിതനായി. കണ്ണൗജിലെ ഒരു പ്രാദേശിക മാർക്കറ്റിൽ 1500 രൂപയ്ക്കാണ് ശ്രീറാമിന് ആഭരണങ്ങൾ വിൽക്കേണ്ടി വന്നത്.

• India10, Jun 2020, 11:48 AM

നാട്ടിലേക്ക് പോയില്ല; ലോക്ക്ഡൗണിൽ ദുരിതത്തിലായവരുടെ വിശപ്പകറ്റി അതിഥി തൊഴിലാളികളായ സുഹൃത്തുക്കൾ

മുഹമ്മദ് അലി സിദ്ദിഖി, ഇർഫാൻ ഖാൻ, തബ്രെസ് ഖാൻ, അബ്ദുല്ല ഷെയ്ക്ക് എന്നീ സുഹൃത്തുക്കളാണ് ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നത്. നവി മുംബൈയിലെ ആന്റോപ്പ് ഹിൽ എന്ന സ്ഥലത്താണ് ഈ മാതൃകാപരമായ സംഭവം.

• India10, Jun 2020, 9:48 AM

ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാര നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും; വ്യാപാരി ജീവനൊടുക്കി

ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകാതെ വ്യാപാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഖണ്ട്വ ടൗണിലാണ് സംഭവം. 31കാരനായ ആശിഷ് ദബാറിനെയാണ് സ്വന്തം ഗോഡൗണിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

• India4, Jun 2020, 5:57 PM

അയർലൻഡിൽ നിന്ന് നാട്ടിലെത്തി, ക്വാറന്റീൻ പൂർത്തിയാക്കി; പിന്നാലെ ദുരിതമനുഭവിക്കുന്നവരുടെ വിശപ്പകറ്റി സഹോദരങ്ങൾ

ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൾ സലാമും സഹോദരൻ സുൽത്താൻ അബ്ബാസുമാണ് ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങി എത്തിയ ഇവർ ലോക്ക്ഡൗൺ മൂലം ദുരിത്തത്തിലായ 13,000 ത്തോളം ആളുകൾക്ക് ഭക്ഷണവും റേഷനും നൽകി സഹായിക്കുകയാണ്.

• INDIA3, Jun 2020, 3:54 PM

ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815

കഴിഞ്ഞ ഒറ്റ ദിവസത്തില്‍ ഇന്ത്യയില്‍ പുതുതായി രേഖപ്പെടുത്തിയത് 8909 രോഗികളും 217 മരണവും. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,303 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയെന്നതും ആശങ്ക കൂട്ടുകയാണ്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ കൊറോണാ വൈറസിന് സമൂഹ വ്യാപനം സാധ്യമായിട്ടില്ലെന്ന് വീണ്ടും അവകാശപ്പെട്ടു.

• India2, Jun 2020, 4:48 PM

അമ്മയെ കാണാൻ 2000 കി.മി കാല്‍നടയാത്ര; വീട്ടിലെത്തിയതിന് പിന്നാലെ പാമ്പുകടിയേറ്റ് 23കാരന്‍ മരിച്ചു

പന്ത്രണ്ട് ദിവസം കൊണ്ട് 2000 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയ 23കാരൻ പാമ്പുകടിയേറ്റ് മരിച്ചു. സല്‍മാന്‍ ഖാൻ എന്ന യുവാവാണ് മരിച്ചത്.  കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്‍മാന്‍ ഖാന് വീട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാമ്പുകടിയേറ്റത്.

• Kerala Lotteries1, Jun 2020, 9:02 PM

പ്രതിസന്ധിക്കിടയിലെ ആ ഭാ​ഗ്യശാലി ആരായിരിക്കും? മാറ്റിവച്ച ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 22ന് നിർത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ പുനഃരാരംഭിക്കും. മാർച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗർണമി ആർഎൻ 435 ഭാ​ഗ്യക്കുറിയാണ് നാളെ ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്നത്.

Kerala Covid Pinarayi Vijayan

Kerala1, Jun 2020, 6:27 PM

കണ്ടെയ്ൻമെന്റ് മേഖലകളിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാന നിയന്ത്രണം; മുഖ്യമന്ത്രി

കണ്ടെയ്ൻമെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.