Coronavirus Outbreak

(Search results - 343)

ppe kit doctors

Health4, Aug 2020, 8:17 PM

കൊവിഡ് ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി; പരിഹാരം നിര്‍ദേശിച്ച് ഗവേഷകര്‍...

കൊവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി മാത്രമായി ഒതുങ്ങുന്നില്ല. സമൂഹത്തിന്റെ ആകെ നിലനില്‍പിനെ പല തരത്തില്‍ ബാധിച്ചുവരികയാണ് കൊവിഡ്. സാമ്പത്തിക മേഖല, തൊഴില്‍ മേഖല, സാമൂഹികജീവിതം, മാനസികാരോഗ്യം എന്നിങ്ങനെ കൊവിഡ് തൊടാത്ത വിഷയങ്ങളില്ല.

beer festival in china

Lifestyle3, Aug 2020, 10:36 PM

കൊവിഡ് പേടിയില്ല; ചൈനയില്‍ ബിയര്‍ ഫെസ്റ്റിവലില്‍ മാസ്‌കില്ലാതെ ആയിരങ്ങള്‍...

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടമായ ചൈന, വലിയ ഇടവേളയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. വര്‍ഷം തോറും ഷാംദോങ് പ്രവിശ്യയിലെ ക്വിങ്ദാവോ എന്ന സ്ഥലത്ത് വച്ച് നടക്കുന്ന 'ബിയര്‍ ഫെസ്റ്റിവല്‍' ഇക്കുറിയും ആഘോഷമായി തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിന് തെളിവ്.

pregnant lady

Health3, Aug 2020, 8:38 PM

'ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും കൊവിഡ് അപകടം'

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും 'ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി' (എച്ച് ആര്‍ ട്ടി) എടുക്കുന്ന സ്ത്രീകളിലും കൊവിഡ് 19 അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുന്നതായി പുതിയ പഠനം. ഇവരില്‍ കൊവിഡ് മൂലം രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഇത് മരണത്തിലേക്ക് എത്തിച്ചേക്കുമെന്നും പഠനം പറയുന്നു.

uks longest suffering covid patient fathima

Health2, Aug 2020, 11:27 PM

റെക്കോര്‍ഡ് സൃഷ്ടിച്ച കൊവിഡ് രോഗി; ഒടുവില്‍ ജീവിതത്തിലേക്ക്...

ജീവിതത്തിനും മരണത്തിനുമിടയില്‍ 141 ദിവസങ്ങള്‍. യുകെയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കൊവിഡ് രോഗി ഫാത്തിമ ബ്രിഡില്‍ എന്ന മൊറോക്കന്‍ സ്വദേശി ഒടുവില്‍ മരണത്തെ തോല്‍പിച്ച് ഇതാ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

infant death

Health2, Aug 2020, 9:27 PM

കൊവിഡ് ബാധിച്ച് രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; പഠനങ്ങള്‍ കണ്ടെത്തിയത് സത്യം...

കൊവിഡ് 19 ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞ സമയം തൊട്ട് തന്നെ ഉയര്‍ന്ന ഏറ്റവും സുപ്രധാനമായ ചോദ്യങ്ങളിലൊന്ന്, ഇത് ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുമോയെന്നതായിരുന്നു. ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് എല്ലാ സാഹചര്യത്തിലും കൊവിഡ് പകരണമെന്നില്ലെന്നും അതേസമയം സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നുമായരുന്നു ആദ്യമാസങ്ങളില്‍ വന്ന പഠനങ്ങള്‍ നല്‍കിയ സൂചന.

mask general

Lifestyle2, Aug 2020, 7:27 PM

കൊവിഡ് കാലത്തെ രക്ഷാബന്ധന്‍; രാഖിക്ക് പകരം മാസ്‌ക്

കൊവിഡ് കാലത്ത് വ്യത്യസ്തമായ രീതിയില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാനൊരുങ്ങുകയാണ് റായ്ഗഢിലെ പൊലീസുകാര്‍. പതിവനുസരിച്ച് രക്ഷാബന്ധന്‍ ദിവസത്തില്‍ രാഖി കെട്ടിയാണ് ആഘോഷം നടത്താറ്. എന്നാല്‍ ഇക്കുറി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ നല്‍കി രക്ഷാബന്ധന്‍ ആഘോഷിക്കാനാണ് റായ്ഗഢിലെ പൊലീസുകാരുടെ തീരുമാനം.

money washing south korea

Lifestyle1, Aug 2020, 8:01 PM

കൊവിഡ് പേടി; വമ്പന്‍ തുകയുടെ കറന്‍സികള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കി!

ലോകമാകെയും കൊവിഡ് 19 പേടിയിലാണ്. വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ തന്നെ പല തരത്തിലാണ് ആളുകളില്‍ ആശങ്ക നിലനില്‍ക്കുന്നതും. രോഗബാധിതരുടെ സ്രവത്തിലൂടെയാണ് പ്രധാനമായും കൊവിഡ് 19 പകരുന്നത്.  രോഗിയുമായി അടുത്തിടപഴകുമ്പോള്‍ സംസാരത്തിലൂടെയോ, ചുമയിലൂടെയോ, ചിരിയിലൂടെയോ എല്ലാം പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങള്‍ രോഗകാരിയെ അടുത്തുള്ളവരിലേക്കെത്തിക്കുന്നു.

tobacco plant

Health1, Aug 2020, 7:04 PM

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

ലോകമാകെയും കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്.

sanitizer use

Health31, Jul 2020, 10:14 PM

ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം 'ഓവര്‍' ആക്കല്ലേ; പ്രശ്‌നങ്ങള്‍ പലതാണ്...

കൊവിഡ് 19ന്റെ വരവോട് കൂടിയാണ് നമുക്കിടയില്‍ ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും സജീവമായിത്തുടങ്ങിയത്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന് ബാക്ടീരിയകളേയും വൈറസുകളേയുമെല്ലാം ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

air bubble for health workers

Health31, Jul 2020, 8:31 PM

കൊവിഡ് 19; രോഗബാധ തടയാന്‍ പുതിയ തന്ത്രവുമായി ഡോക്ടര്‍...

ആശങ്കാജനകമായ തരത്തിലാണ് രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്നത്. ഇതിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ രോഗം പടരുന്നതാണ്. ആവശ്യമുള്ളത്രയും ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിനിടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് സേവനമേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നതും, ജീവന്‍ വരെ ഭീഷണി നേരിടുന്ന സ്ഥിതിയുണ്ടാകുന്നതും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

covid india

Health29, Jul 2020, 10:40 PM

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കുറയുന്നതായും രോഗമുക്തി കൂടുന്നതായും കേന്ദ്രം

ഓരോ ദിവസവും ഏറെ ആശങ്കകളോടെയാണ് നമ്മള്‍ കൊവിഡ് 19മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുന്നത്. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് വലിയ തോതിലുള്ള പ്രതിസന്ധികള്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 34,193 മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

pet cat general

Lifestyle27, Jul 2020, 8:36 PM

യുകെയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്; ഉടമസ്ഥനില്‍ നിന്ന് പകര്‍ന്നതെന്ന് വിദഗ്ധര്‍

കൊവിഡ് 19 ഭീഷണി ഉയര്‍ത്തിത്തുടങ്ങിയ സമയത്ത് തന്നെ വ്യാപകമായിരുന്ന ഒരു ആശങ്കയായിരുന്നു, ഇത് മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്നത്. മൃഗങ്ങളിലും കൂടി രോഗം എത്തിയാല്‍ അത് മനുഷ്യര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്നത് വസ്തുതയുമാണ്. പക്ഷേ ഈ ആശങ്കയ്ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല.

old lady recovered covid 19

Health25, Jul 2020, 11:16 PM

'കൊവിഡ് ജലദോഷം പോലെയേ ഉള്ളൂ, പേടിക്കേണ്ട'; രോഗം അതിജീവിച്ച നൂറുവയസുകാരി

ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊവിഡ് 19 വ്യാപനം തുടരുന്നത്. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതിനനുസരിച്ച് നമ്മുടെ ആശങ്കയും വര്‍ധിക്കുകയാണ്. ഇതിനിടെ രോഗത്തെ അതിജീവിച്ചവര്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

mask and gloves

Health23, Jul 2020, 9:06 PM

കൊവിഡ് മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗത്തിന് ശേഷം എന്ത് ചെയ്യണം!

കൊവിഡ് 19 പ്രതിരോധത്തിനായി ഇപ്പോള്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നുണ്ട്. ഇതിനോടാപ്പം തന്നെ മിക്കവരും ഗ്ലൗസിന്റെ ഉപയോഗവും തുടങ്ങിയിട്ടുണ്ട്. പലരും ഇപ്പോഴും 'ഡിസ്‌പോസബിള്‍' മാസ്‌കും ഗ്ലൗസുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന പ്രവണതയും വ്യാപകമാണ്.

covid 19 home treatment

Health22, Jul 2020, 10:06 PM

'കൊവിഡ് 19 പകരുന്നത് അധികവും വീട്ടിനകത്ത് വച്ച്'; പഠനം പറയുന്നു...

ആശങ്കപ്പെടുത്തും വിധമാണ് കൊവിഡ് 19 രോഗവ്യാപനം തുടരുന്നത്. പരമാവധി രോഗികളുടെ എണ്ണം കുറയ്ക്കാനായി ആളുകള്‍ വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. എന്നാല്‍ ഇതുകൊണ്ട് രോഗവ്യാപനം പരിപൂര്‍ണ്ണമായി തടയാനാകുമോ? പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങളാണ്.