Covid Death In Saudi Arabia

(Search results - 7)

Saudi Obit Rahmath

pravasam26, Aug 2020, 10:45 PM

കൊവിഡ് ബാധിച്ച് മലയാളി വനിത സൗദി അറേബ്യയിൽ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ സൗദി അറേബ്യയിൽ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടിൽ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് മുത്തു (53) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Saudi Obit Sainudheen

pravasam19, Jul 2020, 9:11 PM

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ കൊല്ലം സ്വദേശി ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വലിയത്ത് സൈനുദ്ദീൻ (65) ആണ് മരിച്ചത്. അസുഖ ബാധിതനായി അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത് അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Saudi Obit Ashraf

pravasam19, Jul 2020, 8:29 PM

കൊവിഡ് ബാധിച്ച് മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു. വയനാട് മേപ്പാടി മുക്കില്‍ പീടിക സ്വദേശി വട്ടപ്പറമ്പില്‍ അഷ്റഫ് (48) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്. റിയാദ് കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറിയാണ് അഷ്റഫ് മേപ്പാടി.

Saudi Obit Muhammed

pravasam19, Jul 2020, 12:32 AM

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പടിഞ്ഞാറൻ സൗദിയിലെ യാംബുവിൽ മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസം കാരണം ഒരാഴ്‌ചയായി യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ 20 വർഷത്തോളമായി പല സ്വകാര്യ കമ്പനികളിലായി ജോലി ചെയ്തിരുന്നു.

Saudi Obid Muhammed Salim

pravasam1, Jul 2020, 8:51 AM

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45) സൗദി അറേബ്യയിൽ മരിച്ചു. 14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

gulf coronavirus

pravasam18, Jun 2020, 10:59 PM

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു; വ്യാഴാഴ്ച​ മരണം 48

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. വ്യാഴാഴ്ചയിലെ പുതിയ രോഗബാധിതരുടെ കണക്ക് കൂടി എത്തിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50937 ആയി. ഇതിൽ 1877 പേർ ഗുരുതരാവസ്ഥയിലുമാണ്​. പുതുതായി 4757 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്​. ആകെ രോഗബാധിതരുടെ എണ്ണം 1,45,991 ആയി.

• gulf corona saudi

pravasam26, Apr 2020, 8:05 PM

കൊവിഡ് ബാധിച്ച് സൗദിയിൽ രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലും ഓരോ പ്രവാസികളുമാണ് മരിച്ചത്. മരിച്ചവർ  39നും 72നും ഇടയിൽ പ്രായമുള്ളവരാണ്. ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവസ്ഥയിൽ 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.