Covid Death In Uae  

(Search results - 7)
  • gulf corona UAE sterilisation

    pravasam9, Jun 2020, 4:51 PM

    യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

    യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 39,904 ആയി. അതേസമയം ചികിത്സയിലായിരുന്ന 465 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇവരടക്കം ആകെ 22,740 പേരാണ് യുഎഇയില്‍ കൊവിഡ് മുക്തി നേടിയത്.

  • <p>Gulf Corona</p>

    pravasam31, May 2020, 7:39 PM

    കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

    യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്‍റഫ് (55) ആണ്യു.എ.ഇയിലെ അല്‍ഐനിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്‍ചയായി വെന്റിലേറ്ററിലായിരുന്നു.

  • <p>Gulf Corona</p>

    pravasam26, May 2020, 5:19 PM

    യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു

    യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 779 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 31,086 ആയി.

  • gulf coronavirus

    pravasam21, Apr 2020, 12:01 PM

    കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു

    കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മരണ സംഖ്യ 179 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി. കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. അതേസമയം  കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു

  • gulf coronavirus

    pravasam20, Apr 2020, 7:37 PM

    യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

    കൊവിഡ് ബാധിച്ച് ദുബായില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.

  • gulf coronavirus

    pravasam10, Apr 2020, 9:46 AM

    യുഎഇയില്‍ രണ്ട് പ്രവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; 331 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവര്‍ക്കും നേരത്തെ തന്നെ മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നും വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. 14 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

  • The announcement of the Coronavirus disease in Telangana came from the Union ministry of health which tweeted an announcement to this effect.

    pravasam29, Mar 2020, 11:47 PM

    യുഎഇയില്‍ വീണ്ടും കൊവിഡ് മരണം; 30 ഇന്ത്യക്കാരുള്‍പ്പെടെ 102 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

    യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇന്ന് 102 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 570 ആയി. മൂന്ന് പേര്‍ ഇന്ന് സുഖം പ്രാപിക്കുകയും ചെയ്തു. രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈനിയുമാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 58 ആയി.