Covid In Saudi Arabia  

(Search results - 277)
  • undefined

    pravasamAug 1, 2021, 11:44 AM IST

    ഇന്ന് മുതൽ സൗദിയിലെ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കൊവിഡ് വാക്‌സിനേഷൻ നിർബന്ധം

    കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് ഇന്ന് മുതൽ സൗദിയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും പൊതുഗതാഗതത്തിലും വിലക്ക്. ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ച കാര്യമാണ് ഇന്ന് പുലർച്ചെ മുതൽ നിലവില്‍ വന്നത്. 

  • undefined

    pravasamJul 31, 2021, 8:44 PM IST

    സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കണക്ക് ഏറ്റക്കുറച്ചിലില്ലാതെ തുടരുന്നു

    സൗദി അറേബ്യയിൽ കൊവിഡ് പ്രതിദിന കണക്കിൽ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. പുതിയ രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പമാണ്. ഇന്ന് 1,146 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1,086 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

  • undefined

    pravasamJul 31, 2021, 12:02 AM IST

    പ്രവാസി മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ച് മരിച്ചു

    മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

  • undefined

    pravasamJul 30, 2021, 7:43 PM IST

    സൗദി അറേബ്യയിൽ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 11,355 ആയി

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,355 ആയി. ഇതിൽ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് 1,187 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,176 പേർ രോഗമുക്തി നേടി. 

  • undefined

    pravasamJul 27, 2021, 8:28 PM IST

    സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു. ഇന്ന് 1,379 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

  • undefined

    pravasamJul 26, 2021, 8:34 PM IST

    സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

    സൗദി അറേബ്യയിൽ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ന് 1,299 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,00428 ആയി ഉയർന്നു. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,252 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

  • undefined

    pravasamJul 24, 2021, 11:27 PM IST

    കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രം സൗദിയിലെ സ്ഥാപനങ്ങളിൽ പ്രവേശനം; പുതിയ നിയമം അടുത്ത മാസം മുതൽ

    സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രം കടകളടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളിലും പ്രവേശനാനുമതി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പുതിയ നിയമം. രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും  പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക. 

  • undefined

    pravasamJul 24, 2021, 7:54 PM IST

    കൊവിഡ്: സൗദി അറേബ്യയിൽ 1,385 രോഗികൾ ഗുരുതരാവസ്ഥയിൽ

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 1,385 പേരുടെ നില ഗുരുതരം. ആകെ 10,829 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയതായി 1,256 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് രോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

  • undefined

    pravasamJul 20, 2021, 9:09 PM IST

    കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം കൂടി

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 14 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 1,273 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,091 പേർ രോഗ ബാധയിൽ നിന്ന് മുക്തരായി. 

  • undefined

    pravasamJul 18, 2021, 7:12 PM IST

    സൗദി അറേബ്യയിൽ ഇന്ന് 1,143 കൊവിഡ് രോഗികളും 1,055 പേര്‍ക്ക് രോഗമുക്തിയും

    സൗദി അറേബ്യയിൽ പുതുതായി 1,143 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുളളവരിൽ 1,055 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

  • undefined

    pravasamJul 18, 2021, 6:22 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    സൗദി അറേബ്യയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കൊല്ലം ഇരവിപുരം സ്വദേശി ബിജു നെൽസൺ (47) ആണ് ശനിയാഴ്ച മരിച്ചത്.

  • undefined

    pravasamJul 17, 2021, 11:46 PM IST

    സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 103 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

    സൗദി അറേബ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കൊവിഡ് രോഗികറെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്‍തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

  • undefined

    pravasamJul 17, 2021, 7:43 PM IST

    സൗദി അറേബ്യയിൽ ഇന്ന് 15 കൊവിഡ് മരണം; 1,098 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുതിയതായി 1,098 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 1,207 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യമാകെ 107,317 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 

  • undefined

    pravasamJul 16, 2021, 8:46 PM IST

    സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായ 1,400 പേരുടെ നില ഗുരുതരം

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 1,400 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുതിതായി 1,298 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,029 ആയി വർധിച്ചു. 24 മണിക്കൂറിനിടെ 1,17,221 കൊവിഡ് പരിശോധനയാണ് നടത്തിയത്. 

  • <p>Riyadh city</p>

    pravasamJul 16, 2021, 5:29 PM IST

    കൊവിഡ് മുൻകരുതൽ; സൗദിയിൽ നമസ്‌കാര സമയങ്ങളിൽ കടകൾ തുറക്കാം

    സൗദി അറേബ്യയിൽ പ്രാർത്ഥനാ സമയങ്ങളിൽ സാധാരണ കടകളടക്കമുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാൻ ഈ നടപടി.