Covid Vaccine Trial
(Search results - 21)KeralaJan 7, 2021, 1:59 PM IST
സംസ്ഥാനം വാക്സീൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍
ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന് നല്കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.
IndiaJan 3, 2021, 5:17 PM IST
രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കും: യെച്ചൂരി
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും ആനന്ദ് ശർമ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു
HealthDec 11, 2020, 5:25 PM IST
കൊവിഡ് വാക്സിന് പരീക്ഷിച്ചവരില്‍ എച്ച്ഐവിക്കെതിരായ ആന്റിബോഡി; പരീക്ഷണം നിര്‍ത്തിവച്ചു
കൊവിഡ് 19 മഹാമാരിക്കെതിരായ വാക്സിന് വികസിപ്പിച്ചെടുക്കുന്നതിന്റെയും പരീക്ഷണം നടത്തുന്നതിന്റെയും തിരക്കിലാണ് മിക്ക രാജ്യങ്ങളും. ഇതിനിടെ പല വാക്സിനുകളെ ചൊല്ലിയും നിരവധി പരാതികളും ആരോപണങ്ങളുമുയര്‍ന്നിരുന്നു.
HealthNov 26, 2020, 11:16 PM IST
സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടു; വാക്സിനില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ആസ്ട്രാസെനേക്ക
ആഗോളതലത്തില്‍ തങ്ങളുടെ വാക്സിനില്‍ വീണ്ടും പുതിയൊരു പരീക്ഷണം കൂടി നടത്തുമെന്നറിയിച്ച് ആസ്ട്രാസെനേക്ക. വാക്സിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്തുകൊണ്ട് ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ 'ട്രയല്‍' നടത്തുമെന്നറിയിച്ചുകൊണ്ട് കമ്പനി സിഇഒ രംഗത്തെത്തിയിരിക്കുന്നത്.
IndiaNov 22, 2020, 4:21 PM IST
കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവം; വിശദീകരണവുമായി ഭാരത് ബയോടെക്ക്
ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്. എന്നാൽ ഇത് മരുന്നിന്റെ പ്രതിപ്രവർത്തനമല്ലെന്ന് ഭാരത് ബയോടെക്ക്.
InternationalNov 6, 2020, 4:25 PM IST
ചൈനയുടെ കൊവിഡ് മരുന്നുപരീക്ഷിക്കാന്‍ ഭയന്ന് ജനം, വട്ടംകറങ്ങി പാക്കിസ്ഥാന്!
''സമൂഹ മാധ്യമങ്ങളിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരുന്ന് പരീക്ഷണത്തിന് ആളുകളെ ലഭിക്കുന്നില്ല. '' - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
programOct 17, 2020, 8:39 PM IST
മൂന്നാം ഘട്ട വാക്സിൻ പരീക്ഷത്തിനിടെ വോളന്റിയറുടെ ആരോഗ്യനില മോശമായി
കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ച് ജോൺസൺ & ജോൺസൺ. ഓക്സ്ഫോർഡ് വാക്സിന് സമാനമായ വെല്ലുവിളിയെ തുടർന്നാണ് നടപടി.
InternationalOct 13, 2020, 11:09 AM IST
'കൊവിഡ് വ്യാപനത്തിലൂടെ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകുമെന്ന പ്രചാരണം തെറ്റ്'; മുന്നറിയിപ്പുമായി WHO
ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു. വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് ദുരൂഹമായ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് പരീക്ഷണം അടിയന്തരമായി നിർത്തിയത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
KeralaSep 11, 2020, 1:34 PM IST
കൊവിഡ് മരുന്ന് പരീക്ഷണത്തിന് കൊച്ചിയിലെ മരുന്നു കമ്പനിക്ക് അനുമതി
ഒന്നാം ഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂർത്തിയാക്കും.
IndiaSep 10, 2020, 3:48 PM IST
ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയും നിർത്തിവച്ചു
ഡിസിജിഐ തീരുമാനത്തിന് ശേഷം തുടർ പരീക്ഷണം എന്ന് സിറം തീരുമാനിച്ചതായാണ് റിപോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക....
IndiaSep 10, 2020, 3:39 PM IST
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തി
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പരീക്ഷണം നിര്‍ത്തി. മൂന്നാം ഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. ഡിസിജിഐ നിര്‍ദ്ദേശം പാലിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആസ്ട്ര സെനേക്ക പരീക്ഷണം വീണ്ടും തുടങ്ങും വരെയാണിത്.
IndiaSep 9, 2020, 10:46 PM IST
ഓക്സ്ഫഡ് വാക്സിൻ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്
മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
pravasamAug 31, 2020, 1:59 PM IST
യുഎഇയിലെ കൊവിഡ് വാക്സിന് പരീക്ഷണം; രജിസ്ട്രേഷന് നിര്‍ത്തി
യുഎഇയില്‍ നടന്നുവരുന്ന കൊവിഡ് വാക്സിന് മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇതുവരെ പങ്കെടുത്തത് 31,000ല്‍ അധികം പേര്. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമായി. ഇതോടെ വാക്സിന് പരീക്ഷണത്തിനുള്ള രജിസ്ട്രേഷന് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
pravasamAug 22, 2020, 2:46 PM IST
കൊവിഡ് വാക്സിന് ട്രയല്‍; സന്നദ്ധരായവര്‍ക്ക് പരിശോധനാ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാമെന്ന് ബഹ്റൈന്‍
കൊവിഡ് വാക്സിന് പരീക്ഷണത്തിന്റെ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍.
pravasamAug 13, 2020, 6:38 PM IST
കൊവിഡ് വാക്സിന്; യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത് പ്രവാസികളുള്‍പ്പെടെ 15,000 പേര്
യുഎഇയില്‍ കൊവിഡ് വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയിലില്‍ പങ്കെടുത്തത് 15,000 സന്നദ്ധപ്രവര്‍ത്തകര്‍.