Covid19

(Search results - 1533)
• undefined

HealthJul 27, 2021, 1:28 PM IST

പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുകയാണ്. പരമാവധി പേരിലേക്ക് വാക്‌സിനെത്തിക്കുകയെന്നതാണ് രോഗവ്യാപനത്തിന്റെ തോതും രൂക്ഷതയും കുറയ്ക്കാനായി ആകെ ചെയ്യാനാവുന്നത്.

• Stephen Harmon

CoronavirusJul 25, 2021, 4:00 PM IST

കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

friends

WomanJul 18, 2021, 11:15 AM IST

കൊവിഡ് വാക്സിനേഷന് ശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് മൂന്ന് ആത്മ സുഹൃത്തുക്കള്‍

ആത്മ സുഹൃത്തുക്കളായ റൂത്ത് ഷ്വാർട്സ്, എഡിത്ത് മിറ്റ്സി മോസ്കോ, ലോറൈൻ പിറെല്ലോ എന്നിവർ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമാണ് പിറന്നാള്‍ ആഘോഷിക്കാനായി മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ ഒത്തുചേര്‍ന്നത്.

locdown relaxation in kerala

KeralaJul 17, 2021, 6:32 PM IST

ആരാധനാലയങ്ങള്‍, സിനിമ ഷൂട്ടിംഗ്, കടകള്‍ ; നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാം. ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

amma died

ChuttuvattomJul 1, 2021, 7:24 PM IST

നവജാത ഇരട്ടക്കുട്ടികള്‍ മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

രണ്ടാഴ്ച മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഒരു കുട്ടി ജനനസമയത്തും ഒരു കുട്ടി ഒരാഴ്ചയ്ക്ക് ശേഷവും മരണപ്പെട്ടു.

• undefined

ChuttuvattomJun 28, 2021, 2:28 PM IST

കൊവിഡ്; സമാന്തര വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം

ജീവിതത്തില്‍ പരാജയപ്പെട്ടിടത്ത് നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ നിരവധി പേരുടെ കഥകള്‍ നമ്മുക്കുചുറ്റുമുണ്ട്. അത്തരം കഥകളിലധികവും തുടങ്ങുന്നത് ഇങ്ങനെയാകും ' ഫീസടയ്ക്കാന്‍ പണിമില്ലായിരുന്നു. അല്ലെങ്കില്‍, പത്താം ക്ലാസ് പരീക്ഷ തോറ്റു' എന്നിങ്ങനെയാകും. പക്ഷേ, പിന്നീടങ്ങോട്ട് പോരാടി ജീവിത വിജയം നേടിയെന്നിടത്ത് ആ ജീവിത കഥ വിജയിച്ച കഥയാകുന്നു. അതിനിടെയില്‍ നാം സൌകര്യപൂര്‍വ്വം മറക്കുന്നൊരു കൂട്ടരുണ്ട്. അവരാണ് സമാന്തര അധ്യാപകര്‍ അഥവാ ടൂഷന്‍ സെന്‍റര്‍ അധ്യാപകര്‍. അവരുടെ നിരന്തരമായ ഇടപെടില്ലായിരുന്നെങ്കില്‍ പരാജയപ്പെട്ടര്‍ ഒരുപക്ഷേ ഒരിക്കലും തിരിച്ച് വന്നെന്നിരിക്കില്ല. പക്ഷേ, പരാജയത്തിന്‍റെ നിസഹായതയില്‍ നിന്ന്  അനേകം കുട്ടികളെ ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ആ ട്യൂഷന്‍ അധ്യാപകരിന്ന് സ്വന്തം ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.

കടയ്ക്കല്‍ മുക്കുന്നം ഗ്രാമത്തിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും അല്ലാത്ത കുട്ടികള്‍ക്കും കഴിഞ്ഞ 35 വര്‍ഷമായി അക്ഷരം പറഞ്ഞ് കൊടുത്തിരുന്ന സ്ഥാപനമാണ് മഹാത്മ എഡ്യൂക്കേഷന്‍ സെന്‍റര്‍. നാടകങ്ങള്‍ക്കും സിനിമയ്ക്കും സെറ്റുകളൊരുക്കിയിരുന്ന ഷാജി രത്നമാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം പിന്മാറിയെങ്കിലും പലരാല്‍ കൈമറിഞ്ഞ് ഇന്ന് സ്ഥാപനം നടത്തികൊണ്ട് പോകുന്നത് വിപിനാണ്. കേരളത്തില്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ശക്തിയും ഭൌര്‍ബല്യത്തെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് പോയവരെ വീണ്ടും അക്ഷരങ്ങളിലേക്കും അറിവിലേക്കും തിരിച്ച് കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു. ചിത്രങ്ങള്‍: അരുണ്‍ കടയ്ക്കല്‍. തയ്യാറാക്കിയത്: കെ ജി ബാലു.

oxygen heroes

Video Icon

Web ExclusiveJun 28, 2021, 12:41 PM IST

കേരളത്തിന്റെ ഓക്സിജൻ ഹീറോസ്, നാടിന് ശ്വാസം മുട്ടാതിരിക്കാൻ വിശ്രമം മറന്ന് ജോലി ചെയ്യുന്നവർ..

ആറുമാസമായി സ്വന്തം വീട്ടിൽ പോവാതെ, ഭാര്യയെയോ മക്കളെയോ കാണാതെ നാടിന് ശ്വാസം മുട്ടാതിരിക്കാൻ അക്ഷീണ പ്രയത്നത്തിലാണ് ഇവർ. പാലക്കാട് കഞ്ചിക്കോട് ഐനോക്സ് ഓക്സിജൻ പ്ലാന്റിലെ ടാങ്കർ ഡ്രൈവർമാരായ വാസുദേവന്റെയും രാധാകൃഷ്ണന്റെയും കൊവിഡ് കാല ജീവിതം കാണാം.

• undefined

Coronavirus KeralaJun 23, 2021, 5:09 PM IST

ഒരു കോടിപ്പേര്‍ക്ക് ഒന്നാംഡോസ് കൊവിഡ് വാക്സിന്‍ നല്‍കി കേരളം

സംസ്ഥാനത്ത് 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്.

• undefined

spiceJun 21, 2021, 11:28 AM IST

കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ച്, സ്വയം പ്രകാശിക്കാം; യോ​ഗാ ദിനത്തിൽ മോഹൻലാൽ

ന്താരാഷ്ട്ര യോഗാ ദിനമാണ് ഇന്ന്. നിരവധി പേരാണ് ഇതിനോടകം യോ​ഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ കുറിക്കുന്നു.

• undefined

Movie NewsJun 21, 2021, 10:43 AM IST

സംഗീത ദിനത്തില്‍ വാക്സിനേഷന്‍ പ്രചാരണ ഗാനവുമായി കുരുന്നുകള്‍; ആശയമുദിച്ചത് ഓണ്‍ലൈന്‍ ക്ലാസിൽ

കൊവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിനേഷന്‍ സ്വീകരിക്കണമെന്ന പ്രചാരണ ഗാനവുമായി കുരുന്നുകള്‍. വാക്സിനേഷനിലൂടെ സ്വയം സുരക്ഷിതരാകാനും, സമൂഹത്തെ സുരക്ഷിതമാക്കാനും സാധിക്കുമെന്ന സന്ദേശമാണ് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ ലോക സംഗീത ദിനത്തില്‍ പകര്‍ന്നു നല്‍കുന്നത്.

• undefined

Movie NewsJun 18, 2021, 3:42 PM IST

ലോക്ക്ഡൗൺ വിരസത അകറ്റാൻ ചലഞ്ച്; പിന്തുണയ്ക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ

ലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. സമൂഹമാധ്യമങ്ങളിൽ സമീവമായ താരം, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണിനിടെ നടത്തിയ ചലഞ്ചിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുകാണ് താരമിപ്പോൾ.

വലിയൊരു ആശങ്കയോടെയാണ് മലയാളികൾ ടൊവിനൊയ്‍ക്ക് പരുക്കേറ്റ വാര്‍ത്ത കേട്ടത്. അദ്ദേഹത്തിന്റെ ആന്തരിക അവയവത്തിന്റെ ഒരു വശത്ത് ബ്ലീഡിങ് കാണപ്പെട്ടിരുന്നു.

Movie NewsJun 18, 2021, 2:27 PM IST

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; രണ്ട് ലക്ഷം രൂപ സംഭാവന നൽകി ടൊവിനോ

ലയാള സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി നടൻ ടൊവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് താരം  നല്‍കിയത്. ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ സംഘടനയുടെ നന്ദി അറിയിച്ചു.

• undefined

Movie NewsJun 16, 2021, 8:22 PM IST

'ഇതിലൂടെ നിങ്ങളുയർത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ'; അരുൺ ​ഗോപി

കൊവിഡ് രണ്ടാം തരം​ഗത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ വരുകയാണ്. ഇതിനിടയിൽ നിരവധി പേരാണ് സന്നദ്ധ പ്രവർത്തനങ്ങളുമായി ഓരോ പ്രദേശത്തും എത്തിയത്. ഇപ്പോഴിതാ ഈ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പങ്കു ചേർന്നിരിക്കുകയാണ് സംവിധായകൻ ആരുൺ ഗോപിയും.

• undefined

Kerala LotteriesJun 16, 2021, 7:30 PM IST

ലോക്ക്ഡൗൺ ഇളവ്; മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് ഈ മാസം 25മുതൽ നടത്തും. സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 , നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര - ബിഎം 6 , ലൈഫ് വിഷു ബമ്പർ - ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് നടക്കുക. ഇവ യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.

• undefined

spiceJun 13, 2021, 6:40 PM IST

ചലഞ്ചിന്റെ നാലാം ദിവസം: ജി എസ് പ്രദീപിനൊപ്പം ചാക്കോച്ചന്റെ ചെസ് കളി; ഒടുവിൽ ജയിച്ചതാര് ?

ണ്ട് ദിവസം മുമ്പാണ് ലോക്ക്ഡൗണിലെ വിരസത അകറ്റുന്നതിന് വേണ്ടി ഒരു ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്. ‘ചാക്കോച്ചൻ ചലഞ്ച്‘ എന്നായിരുന്നു ഇതിനെ പേരിട്ടത്. പതിനാറാം തീയതി വരെ ഈ ചലഞ്ച് കാണുമെന്നാണ് താരം അറിയിച്ചതും. ഇതിന്റെ നാലാം ദിവസമായ ഇന്ന് വളരെ രസകരമായ ചലഞ്ചാണ് താരം ചെയ്തത്.