Covid19 India  

(Search results - 37)
  • undefined

    HealthJul 27, 2021, 1:28 PM IST

    പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

    കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുകയാണ്. പരമാവധി പേരിലേക്ക് വാക്‌സിനെത്തിക്കുകയെന്നതാണ് രോഗവ്യാപനത്തിന്റെ തോതും രൂക്ഷതയും കുറയ്ക്കാനായി ആകെ ചെയ്യാനാവുന്നത്. 

  • undefined

    IndiaSep 26, 2020, 4:15 PM IST

    കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 60 ലക്ഷത്തിലേക്ക്


    ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ കൊവിഡ് 19 രോഗാണുവ്യാപനം തടയുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ലോകത്ത് ഇതുവരെയായി 3,27,92,505 പേര്‍ക്കാണാ രോഗാണുബാധയേറ്റത്. ഇതില്‍ 9,93,971 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,41,90,598 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയില്‍ തന്നെ. 72,44,184 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗബാധയേറ്റത്. 2,08,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ രണ്ടമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ ഇതുവരെയായി 59,08,748 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍, 93,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതായി ബ്രസീലിലാണ് രോഗവ്യാപനമുള്ളത്. 46,92,579 പേര്‍ക്ക് രോഗാണുബാധയുണ്ടായപ്പോള്‍ 1,40,709 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

  • undefined

    NewsSep 21, 2020, 11:32 AM IST

    അൺലോക്ക് 4 ഇന്ന് മുതല്‍ ; കേരളത്തില്‍ പ്രതിദിന രോഗികള്‍ 5000ലേക്ക്


    ലോകം മുഴുവനും ശമനമില്ലാതെ കൊവിഡ് 19 രോഗാണു അതിവ്യാപനം തേടുമ്പോള്‍ ഇന്ത്യയില്‍ അണ്‍ലോക്ക് 4 -ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രയോഗത്തിലെത്തും. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനാധ്യാപകർക്കും സ്കൂളിലെത്താമെന്നും ഉത്തരവില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ ഇന്ത്യയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നു. എന്നാല്‍ ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴയിടാക്കി അടച്ചിടല്‍ നിയമം ശക്തമാക്കാനാണ് ബ്രിട്ടന്‍റെ ശ്രമം. 

  • <p>അറ്റത്ത് വാള്‍മുനയുടെ മൂര്‍ച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധമായ ഗ്വാന്‍ഡാവോസ്, കൂര്‍ത്ത മുനകളുള്ള കുന്തങ്ങള്‍, ചുറ്റും ഇരുമ്പു കമ്പികള്‍ ഘടിപ്പിച്ച ദണ്ഡുകള്‍, മൂര്‍ച്ചയുള്ള ഇരുമ്പു കമ്പികള്‍ കൊണ്ട് പൊതിഞ്ഞ ദണ്ഡുകള്‍ &nbsp;എന്നിവയുമായി നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാരാണ് ഫോട്ടോയിലുള്ളത്.&nbsp;</p>

    IndiaSep 20, 2020, 2:34 PM IST

    കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 35 സൈനികരെന്ന് കേന്ദ്രം

    കരസേനയുടെ 32 സൈനികരും എയര്‍ഫോഴ്സിലെ മൂന്ന് സൈനികരുമാണ് മരിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപാദ് നായിക് രാജ്യസഭയെ അറിയിച്ചത്. 22353 സൈനികർക്ക് ഇതുവരെ രോഗ ബാധയുണ്ടായെന്നും കേന്ദ്രമന്ത്രി

  • undefined

    KeralaSep 7, 2020, 3:52 PM IST

    കൊവിഡ് 19; ആശങ്ക ഉയര്‍ത്തി കേരളത്തിലെ രോഗവ്യാപനം

    സംസ്ഥാനത്ത് ആദ്യമായി പ്രതിദിനം 3000 കടന്ന് കൊവിഡ് ബാധിതർ. സാംപിൾ പരിശോധന വർദ്ധിച്ചതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർ​ദ്ധന ഉണ്ടെയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 41,392 പേരുടെ സാംബിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു.  ഇന്നലെ മാത്രം 10 കൊവിഡ് ബാധിതരുടെ മരണമാണ് സർക്കാർ സ്ഥിരീകരികരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവർ 347 ആയി. കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ഇന്ത്യ അൺലോക്ക് 4.0 ഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ പിൻതള്ളി രാജ്യം ഇന്നലെ രണ്ടാമതെത്തി. അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും മരണവും സ്ഥിരീകരിച്ച രാജ്യം. 64,60,250 കൊവിഡ് ബാധിതരാണ് അമേരിക്കയിലുള്ളത്. ഇന്ത്യയിലാകട്ടെ 42,02,562 പേര്‍ക്കാണ് രോ​ഗം ബാധിച്ചത്. എന്നാൽ മരണ നിരക്ക് അമേരിക്കയെയും ബ്രസീലിനെയും സംബന്ധിച്ചടുത്തോളം ഇന്ത്യയിൽ കുറവാണെന്നതാണ് ഏക ആശ്വാസം. 1,93,250 പേർ അമേരിക്കയിലും 1,26,686 പേർ ബ്രസീലിലും കൊവിഡ് വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചു. 71,687 പേരാണ് വൈറസ് ബാധമൂലം ഇന്ത്യയിൽ മരണത്തിന് കീഴടങ്ങിയത്.

  • undefined

    EconomySep 4, 2020, 10:50 PM IST

    രാജ്യം സാക്ഷ്യം വഹിക്കുന്നത് 'V' ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവ്: ധനമന്ത്രി

    കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള പാദത്തില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും ഇടിവ് സംഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏപ്രില്‍ മുതല്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക രംഗത്തെ ഇടിവ് നാം കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ ശക്തമായ ലോക്ക്ഡൌണിന്‍റെ ഫലമാണ്. 

  • undefined

    IndiaSep 1, 2020, 11:23 AM IST

    കൊവിഡ് 19; പ്രതിദിന മരണനിരക്കിലും പ്രതിദിനവ്യാപനത്തിലും ഇന്ത്യ മുന്നില്‍


    ലോകത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട അടച്ചുപൂട്ടലില്‍ വ്യാപകമായി ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ അൺലോക്ക് നാല് (Unlock 4.0) ഇന്ന് മുതൽ നിലവിൽ വരും. അൺലോക്കിന്‍റെ ഭാഗമായി രാജ്യത്തെ മെട്രോ സർവീസുകൾ ഈ മാസം ഏഴ് മുതൽ ആരംഭിക്കും. ഈ മാസം 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി. എന്നാല്‍ പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളിൽ അനുവദിക്കൂവെന്ന നിബന്ധന വച്ചിട്ടുണ്ട്. ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. എന്നാല്‍, കണ്ടെയിൻമെന്‍റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതിയോടെ മാത്രമേ മറ്റ് സ്ഥലങ്ങളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ. അടച്ചൂപൂട്ടലില്‍ നിന്ന് തുറന്നിടുന്നതിന്‍റെ നാലാം ഘട്ടിത്തിലേക്ക് രാജ്യം കടക്കുമ്പോള്‍ കൊവിഡ് 19 ന്‍റെ രോഗവ്യാപനം അതിന്‍റെ ഏറ്റവും കൂടിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. നിലവില്‍ പ്രതിദിന രോഗവ്യാപനത്തിനും മരണനിരക്കിലും ഇന്ത്യ ഒന്നാമതാണ്. 

  • undefined

    NewsAug 30, 2020, 12:42 PM IST

    കൊവിഡ് 19; മരണം ഏട്ടര ലക്ഷത്തിലേക്ക്

    രോഗവ്യാപനത്തെ കുറിച്ച് അനിശ്ചിത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും ലോകരാജ്യങ്ങള്‍ മഹാമാരിക്കെതിരെയുള്ള പ്രതിരേധങ്ങളില്‍ ഇളവുകള്‍ ആരംഭിച്ചു. രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായി ചുരുങ്ങിയ കാലയളവിനുള്ളില്‍ വ്യാപിച്ച കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും അതിനെ തുടര്‍ന്ന് കൈക്കൊണ്ട അടച്ചുപൂട്ടല്‍ തന്ത്രത്തിലും കാര്യമായ വ്യതിചലനങ്ങളിലേക്ക് ലോക രാജ്യങ്ങള്‍ കടന്നു. പക്ഷേ, അപ്പോഴും രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെ പോകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 2,51,70,014 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 1,75,09,856 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 8,46,785 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ ഇന്നലെ മാത്രം 76,472 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ലോകത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന രോഗബാധിതരില്‍ ഇന്ത്യ ഇന്ന് ഒന്നാമതാണെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. 

  • <p>IIT Mumbai virtual convocation&nbsp;</p>

    TechnologyAug 25, 2020, 4:11 PM IST

    ബിരുദം ഏറ്റുവാങ്ങി വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ 'അവതാറുകള്‍'; വൈറലായി ബോംബെ ഐഐടിയുടെ കോണ്‍വൊക്കേഷന്‍

    രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം ലഭിക്കുന്ന ചടങ്ങ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകാതിരിക്കാനായിരുന്നു ഇത്തരമൊരു ശ്രം നടത്തിയത്. ഓരോ വിദ്യാര്‍ഥിയ്ക്കുമായി തയ്യാറാക്കിയ ഡിജിറ്റല്‍ അവതാറുകള്‍ ഡയറക്ടറില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങി

  • <p><span style="font-size: 16px;"><b>corona virus</b></span></p>

    IndiaAug 15, 2020, 10:17 AM IST

    എട്ടു ദിവസം കൊണ്ട് അഞ്ചു ലക്ഷം രോഗികൾ, രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു, അതീവഗുരുതരം

    ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ ഇപ്പോള്‍ ഇന്ത്യയിലാണ്.  പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്. 

  • undefined

    InternationalJul 29, 2020, 7:15 PM IST

    കൊവിഡ്19; സാധാരണമാകുന്ന അസാധാരണ ജീവിതശൈലികൾ...

    പഴയ നല്ല കാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഭാവിയിൽ ഉണ്ടാവില്ലെന്ന് ലോകാരോ​ഗ്യ സംഘടനയടക്കം ഉറപ്പിക്കുന്നു. സാമൂഹിക അകലവും മാസ്കും വീട്ടിനുള്ളിൽ പോലും നിർബന്ധമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഒരോ ദിവസവും വൈറസ് പിടിമുറുക്കുമ്പോൾ അസാധാരണമെന്നു തോന്നുന്ന ജീവിത ശൈലികളെല്ലാം സാധാരണയായി കൊണ്ടിരിക്കുന്നു. പുതിയ ജീവിത ശൈലികൾ രൂപപ്പെടുന്നു, ദൈനംദിന ചിട്ടവട്ടങ്ങൾ മാറുന്നു. എല്ലാ അർത്ഥത്തിലും പുതിയൊരു ലോകവും കാലവും ഒരോ നിമിഷവും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. രസകരമെന്ന് തോന്നുമെങ്കിലും മുന്നോട്ടുപോക്കിന് അനിവാര്യമായ ചില മാറ്റങ്ങളും പൊരുത്തപ്പെടലുകളും കാണാം...

  • undefined

    IndiaJul 24, 2020, 12:23 PM IST

    കൊവിഡ്19; കേരളമടക്കം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിവ്യാപനവും മരണവും കൂടുന്നു

    രാജ്യത്തെ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനയ്ക്ക് കാരണം തെക്കേ ഇന്ത്യയിലെ രോഗവ്യാപനമെന്ന് കണക്കുകള്‍.  ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് വന്‍ആശങ്കയാണ് ഉയര്‍ത്തുന്നത്. ഒന്നരകോടിയിലധികം പരിശോധന ഇതിനോടകം രാജ്യത്ത് നടന്നു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 53 ലക്ഷത്തില്‍ പരം സാംപിളുകളാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ചത്. അതായത്, ആകെ പരിശോധനയുടെ മൂന്നിലൊന്നും തെക്കേ ഇന്ത്യയിലാണ് നടത്തിയത്. തുടക്കം മുതൽ പരിശോധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു മുന്നിൽ. ഇപ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ഉയർന്ന വൈറസ് വ്യാപനത്തിന്‍റെ സൂചനയാണെന്നും ഇത് സമൂഹവ്യാപനത്തിനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 

  • undefined

    IndiaJul 20, 2020, 3:25 PM IST

    കൊവിഡ് 19 ; ഇന്ത്യയില്‍ 11,19,412 രോഗികള്‍ , മരണം 27,514

    ലോകത്ത് 1,46,62,290 കൊവിഡ് രോഗികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണം 6,09,271 ആയി. 87,46,898 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 38,98,550 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,43,289 പേര്‍ക്ക് മരണം സംഭവിച്ചു. രണ്ടാമതുള്ള ബ്രസീലിലാകട്ടെ 20,99,896 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79,533 പേര്‍ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെയായി 11,19,412 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 27,514 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായതില്‍ ഇന്ത്യ എട്ടാമതാണ്. രോഗബാധിതരുടെ എണ്ണം ഏറെുന്നുണ്ടെങ്കിലും മരണനിരക്കിലെ കുറവ് ഏറെ ആശ്വാസം പകരുന്നു. ബ്രിട്ടന്‍, മെക്സിക്കോ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന മരണ നിരക്കുള്ള രാജ്യങ്ങളാണ്. 
     

  • undefined

    NewsJul 3, 2020, 3:49 PM IST

    കൊവിഡ് 19; ലോകത്ത് മരണം അഞ്ചര ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 18,000


    ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനം തുടങ്ങിയിട്ട് ആറ് മാസം കടന്നു പോയിരിക്കുന്നു. 2019 നവംബറില്‍ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ്19 വൈറസ് 2020 ഓടെ ലോകം മുഴുവനും വ്യാപിച്ചു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷവും വൈറസിന്‍റെ വ്യാപനത്തില്‍ കുറവുകളൊന്നും രേഖപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയില്‍ അടുത്ത സെപ്തംബറോടെ കൊറോണാ വൈറസ് അതിതീവ്രഘട്ടത്തിലൂടെയാകും കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇതുവരെയായി 1,10,01,023 ആളുകള്‍ക്ക് വൈറസ് ബാധയേറ്റു. 5,24,406 പേര്‍ ഇതിനകം ജീവന്‍ നഷ്ടമായി. 61,62,463 പേര്‍ക്ക് രോഗം ഭേദമായി. 

  • undefined

    IndiaJun 30, 2020, 7:27 AM IST

    രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു; ദക്ഷിണേന്ത്യയിലും രോഗവ്യാപനം വര്‍ധിക്കുന്നു

    കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.