Cpi(m)  

(Search results - 107)
 • cpi district committee against CPM in Illegal construction near headworks dam munnarcpi district committee against CPM in Illegal construction near headworks dam munnar

  ChuttuvattomJul 31, 2021, 2:18 PM IST

  കോടതി വിധി ലംഘിച്ച് അനധികൃത നിര്‍മ്മാണം; ഇടുക്കിയില്‍ സിപിഎമ്മിനെതിരെ സിപിഐ ജില്ലാ കമ്മറ്റി

   പാർട്ടിയുടെ ഉന്നത നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി , പാർക്ക് വിപുലീകരണത്തിന്‍റെ പേരിൽ മരങ്ങൾ വെട്ടിനശിപ്പിച്ച് ഡാമിന്‍റെ അതീവ സുരക്ഷ മേഖലയിൽ മണ്ണിട്ട് നിരത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയാണെന്ന് സിപിഐ ആരോപിച്ചു. 

 • CPI M alappuzha district committee meetingCPI M alappuzha district committee meeting

  KeralaJul 18, 2021, 2:54 PM IST

  സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം തുടരുന്നു, പങ്കെടുത്ത് ജി  സുധാകരനും

  തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ വീഴ്ചയും സുധാകരനെതിരായ അന്വേഷണ കമ്മീഷൻ തീരുമാനവുമടക്കം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായേക്കും. 

 • CPI M MLA injured in clash with BJP in TripuraCPI M MLA injured in clash with BJP in Tripura

  IndiaJun 28, 2021, 4:47 PM IST

  ത്രിപുരയില്‍ ബിജെപി-സിപിഎം ഏറ്റുമുട്ടല്‍; സിപിഎം എംഎല്‍എക്ക് പരിക്കേറ്റു

  അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു.
   

 • Bengal voters got wrong message that CPI-M was soft on BJP, says CPM reportBengal voters got wrong message that CPI-M was soft on BJP, says CPM report

  IndiaJun 22, 2021, 10:38 AM IST

  'എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു'; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബംഗാള്‍ സിപിഎം

  തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയാണോ തൃണമൂല്‍ കോണ്‍ഗ്രസാണോ മുഖ്യശത്രു എന്നതില്‍ സിപിഎമ്മിനിടയില്‍ ആശയക്കുഴപ്പമായിരുന്നു. അങ്ങനെയാണ് ഇരു പാര്‍ട്ടികളെയും ഒരേപോലെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് കൂടുതല്‍ ലക്ഷ്യം വെച്ചത്. ഇത് പാര്‍ട്ടിക്ക് ബിജെപിയോട് മൃദുസമീപനമാണെന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചു.
   

 • These are the ministers in the second Pinarayi governmentThese are the ministers in the second Pinarayi government

  KeralaMay 18, 2021, 7:20 PM IST

  ടീം പിണറായി 2.0 ; ഇവര്‍ രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍

  20 -ാം തിയതി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എ കെ ശശീന്ദ്രനുമൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിക്കുകയും ലോകത്തിന്‍റെ തന്നെ പ്രശംസകളേറ്റുവാങ്ങുകയും ചെയ്ത കെ കെ ശൈലജ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ മന്ത്രിസഭയിലുണ്ടാകില്ല. എന്നാല്‍ അവര്‍ പാര്‍ട്ടി വിപ്പായിരിക്കും. 21 പേരടങ്ങുന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പിണറായി വിജയനും എ കെ ശശീന്ദ്രനും മാത്രമാണ് തുടര്‍ മന്ത്രിസ്ഥാനം ലഭിച്ചവര്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1964 ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രിയായി ചിഞ്ചുറാണിയെത്തും. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസ്, ജെഡിഎസ്, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍‌ക്ക് ഓരോമന്ത്രിസ്ഥാനവുമാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. 
   

 • Tent construction is in progress for swearing in of the second Pinarayi vijayan governmentTent construction is in progress for swearing in of the second Pinarayi vijayan government

  KeralaMay 17, 2021, 10:28 AM IST

  രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ; പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

  ചരിത്രത്തിലദ്യമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ഭരണത്തിന് തുടക്കം കുറിച്ച് പിണറായി വിജയന്‍ നയിക്കുന്ന എല്‍‍ഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപരും സെന്‍റര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ക്ഷണിക്കപ്പെട്ട 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, നിലവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ട്രിപ്പിള്‍ ലോക്ഡൌണിലൂടെ കടന്ന് പോകുമ്പോള്‍ വിപുലമായ ചടങ്ങ് നടത്തുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ചടങ്ങിലേക്ക് ആളുകളെ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍. 

 • Kerala will not forget Gouri AmmaKerala will not forget Gouri Amma

  IndiaMay 11, 2021, 6:36 PM IST

  ഭൂമികേരളം മറക്കാത്ത ഗൗരി

  കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തയായ സ്ത്രീ ഓര്‍മ്മയായി. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് കെ ആര്‍ ഗൗരിയമ്മ. വക്കീലായി പ്രാക്റ്റീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കേരള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക രംഗത്തെ അത്രമേല്‍‌ ഉലച്ച് ഉടച്ചുവാര്‍ത്ത അസാമാന്യ വ്യക്തിയായിരുന്നു തീര്‍ന്നു കെ ആര്‍‌ ഗൗരി എന്ന ഗൗരിയമ്മ. കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയായിരുന്നു ഗൗരിയമ്മയുടെ വിലാപയാത്ര തിരുവന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയത്. യാത്രയിലെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാഗേഷ് തിരുമല, വി അരവിന്ദ്. 

 • sitaram yechury says thanks to kerala peoplesitaram yechury says thanks to kerala people

  Kerala Elections 2021May 2, 2021, 3:47 PM IST

  'പ്രിയ സഖാക്കളെ ലാൽസലാം'; കേരള ജനതയ്ക്ക് സല്യൂട്ടുമായി സീതാറാം യെച്ചൂരി

  വീണ്ടും ഇടതുപക്ഷത്തെ  ഭരണപഥത്തിലെത്തിച്ച കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. കേരളത്തിലെ ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുന്നെന്നും മുന്നോട്ടും എല്ലാ പ്രതിബന്ധങ്ങളെയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതീക്ഷിക്കുന്നെന്നും യെച്ചൂരി പറഞ്ഞു.

 • Election History Of Kerala Legislative Assembly Part 16Election History Of Kerala Legislative Assembly Part 16

  AnalysisApr 1, 2021, 12:36 PM IST

  സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

  ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കിയ സിപിഎമ്മിന്‍റെ പുതിയ തന്ത്രം

 • double salary hike cpm leader anathalavattom anandans son controversydouble salary hike cpm leader anathalavattom anandans son controversy

  KeralaMar 1, 2021, 7:07 AM IST

  വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ശമ്പള വര്‍ധന; ആനത്തലവട്ടത്തിന്‍റെ മകന്‍റെ ശമ്പളം ഇരട്ടിയാക്കിയതില്‍ വിവാദം

  2016 ഓക്ടോബർ ഒന്നിനാണ് കിഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിന്റെ എംഡിയായി ജീവാ ആനന്ദനെ നിയമക്കുന്നത്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. 

 • Mani C Kappan turn to UDFMani C Kappan turn to UDF

  Election NewsFeb 15, 2021, 1:22 PM IST

  എല്‍ഡിഎഫിനൊപ്പം ജൂനിയര്‍ മാന്‍ഡ്രക്ക്; പാലായില്‍ യുദ്ധമുഖം തുറന്ന് മാണി സി കാപ്പന്‍

  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ മുന്നണികളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് എല്‍ഡിഎഫിലെ ഘടക കക്ഷിയായിരുന്ന എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വഴി പിരിഞ്ഞു. വരുന്ന 22 -ാം തിയതി ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. വഴി പിരിയലിന് തുടക്കം കുറിച്ച് കൊണ്ട് എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പനും അനുയായികളും യുഡിഎഫ് പാളയത്തിലേക്ക് കയറിക്കഴിഞ്ഞു. ഇനി ഒരു ഔദ്ധ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്നലെ പാലായില്‍ എത്തിയപ്പോള്‍ മാണി സി കാപ്പനും അനുയായികളും യുഡിഎഫിന്‍റെ വേദി പങ്കിട്ടു. പിണറായിക്കും എല്‍ഡിഎഫിനും നന്ദി പറഞ്ഞ കാപ്പന്‍, ജോസ് കെ മാണിയെ വെല്ലുവിളിച്ചു. പാല തന്‍റെ ചങ്കാണെന്ന് പ്രഖ്യാപിച്ചു. പുതിയ പാർട്ടിക്കായി എൻ സി പി കേരള, എൻ സി പി യുപിഎ എന്നീ പേരുകൾക്കാണ് മുൻഗണനയെന്നറിയുന്നു. കാപ്പന്‍റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്, റിപ്പോര്‍ട്ടര്‍:  കെ വി സന്തോഷ് കുമാര്‍ 

 • mv jayarajan covid recovered discharge todaymv jayarajan covid recovered discharge today

  KeralaFeb 9, 2021, 6:29 AM IST

  കൊവിഡ് മുക്തനായ എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും; ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും

  വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നി‍ർദേശം.

 • M C Josephine and trollsM C Josephine and trolls

  viralJan 23, 2021, 11:09 AM IST

  'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും

  എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പൊലൊരു സാംക്രമിക രോഗത്തിന്‍റെ സജീവ സാന്നിധ്യം തുടരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍റെ നിലപാട് ഏറെ വിവാദമായി. അയല്‍വാസിയുടെ മര്‍‌ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, പരാതിക്കാരിയെ നേരിട്ട് കാണണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുന്നതായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്‍റെ സംഭാഷണം രാഷ്ട്രീയ പ്രേരിതമായി വളച്ചൊടിക്കുകയാണെന്ന് എം സി ജോസഫൈന്‍ ആരോപിച്ചു. നേരത്തെയും വിവാദമായ നിലപാടുകള്‍ കൊണ്ട് ട്രോളന്മാര്‍ക്ക് ഏറെ പ്രീയപ്പെട്ടയാളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈന്‍. പുതിയ വിവാദ പ്രസ്ഥാവനയിലും ജോസഫൈനെ ട്രോളന്മാര്‍ കൂടെ കൂട്ടി. കാണാം ആ ട്രോളുകള്‍. 

 • ranjith about his experience while talking about coming assembly election with a tea shop ownerranjith about his experience while talking about coming assembly election with a tea shop owner

  Movie NewsDec 3, 2020, 11:57 AM IST

  'കൊവിഡ് കാലത്ത് ഞങ്ങളെ പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ'; വയനാട് യാത്രയിലെ രാഷ്ട്രീയ ചര്‍ച്ചയെക്കുറിച്ച് രഞ്ജിത്

  തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ..

 • Enforcement Directorate is investigating eight places related to Bineesh Kodiyeri in the Bangalore drug caseEnforcement Directorate is investigating eight places related to Bineesh Kodiyeri in the Bangalore drug case

  ChuttuvattomNov 4, 2020, 2:20 PM IST

  ബിനീഷ് കോടിയേരിക്ക് എട്ടിടത്ത് പൂട്ടിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

  ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച് കേരളത്തിലെ എട്ടിടങ്ങളില്‍‌ ഒരേ സമയം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബംഗളൂരു എൻഫോഴ്സ്മെന്‍റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ  വീടുകളിലും, കാ‍ർ പാലസിന്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്‍റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് ബംഗളൂരുവില്‍ നിന്നുള്ള ഇ ഡി സംഘം ഓരേ സമയം റെയ്ഡ് നടത്തുന്നത്.