Crpf  

(Search results - 200)
 • undefined

  IndiaJul 30, 2021, 6:49 PM IST

  അസം-മിസോറാം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ്, തടസം നീങ്ങിയിട്ടും ട്രക്കുകൾ ഓടിത്തുടങ്ങിയില്ല

  സംഘർഷ സാഹചര്യം നിലനില്‍ക്കുന്ന അസം-മിസോറം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ് നടത്തി. മിസോറാമിലേക്കുള്ള റോഡിലെ തടസം നീക്കിയെങ്കിലും ട്രക്കുകള്‍ ഇനിയും ഓടാന്‍ ആരംഭിച്ചിട്ടില്ല.

 • undefined

  IndiaJul 30, 2021, 5:21 PM IST

  ജമ്മു കശ്മീരിൽ ഭീകരരുടെ ഗ്രേനേഡ് ആക്രമണം; രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്ക്

  രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

 • undefined

  IndiaJun 26, 2021, 7:00 PM IST

  ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

  ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്...

 • undefined

  IndiaApr 8, 2021, 9:19 AM IST

  ബിജ്പൂര്‍ മാവോയിസ്റ്റ് ആക്രമണം; കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയില്‍; മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യം

  രണ്ട് പേജുള്ള ഒരു കത്ത് വഴിയാണ് ജവാന്‍ തങ്ങളുടെ പിടിയിലുള്ള കാര്യം മാവോയിസ്റ്റുകള്‍ അധികാരികളെ അറിയിച്ചത്. സര്‍ക്കാര്‍ നിയമിക്കുന്ന മധ്യസ്ഥന്‍ വഴിമാത്രമായിരിക്കും ജവാന്‍റെ മോചനത്തിന് ചര്‍ച്ചകള്‍ എന്നാണ് മാവോയിസ്റ്റുകള്‍ അറിയിക്കുന്നത്. 

 • <p>hidma</p>

  Web SpecialsApr 6, 2021, 12:12 PM IST

  കെണിയിൽപെടുത്തി 22 സിആര്‍പി‌എഫ് ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ തലവൻ ഹിഡ്‌മ ആരാണ്?

  മാഡ്‌വി ഹിഡ്മ എന്നത് ഛത്തീസ്ഗഡിലെ നാട്ടുകാരിൽ പലർക്കും, ദണ്ഡകാരണ്യത്തിലെ ഉൾക്കാടുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നിഴലിന്റെ പേരാണ്.

 • chhattisgarh

  IndiaApr 5, 2021, 3:17 PM IST

  കാണാതായ സിആര്‍പിഎഫ് ജവാനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

  ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് സുരക്ഷാ സേനക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈന്യം സഞ്ചരിക്കുന്ന പാതയില്‍ ബോംബ് വെച്ചാണ് ആക്രമണം നടത്തിയത്.
   

 • undefined

  IndiaFeb 14, 2021, 11:55 AM IST

  പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍

  76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍

 • kothamangalam church dispute

  KeralaFeb 12, 2021, 5:51 PM IST

  'കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ല'; അത് സംസ്ഥാനത്തിനകത്തെ ക്രമസമാധാന വിഷയം, ഹര്‍ജി നല്‍കി സിആര്‍പിഎഫ്

  സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.

 • undefined

  IndiaJan 23, 2021, 3:59 PM IST

  കര്‍ഷക സമരം; സമര നേതാക്കളെ ഇല്ലാതാക്കാന്‍ ഹരിയാനാ പൊലീസിന്‍റെ കൊലയാളി സംഘം ?

  59 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ അതിജീവനത്തിനായിസമരം ചെയ്യുന്ന കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ രംഗത്ത്. കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കി. സംഭവം വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ ഇന്നലെ അർധരാത്രിയോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. രണ്ട് ദിവസം മുമ്പ് രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഗുവിൽ നിന്ന്  ഇയാളെ കർഷകർ പിടികൂടിയത്. തുടർന്ന് കർഷകർ  ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ല. കര്‍ഷക സമര ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

 • undefined

  IndiaJan 16, 2021, 10:25 AM IST

  കര്‍ഷക സമരം; കേരളത്തില്‍ നിന്ന് 500 കര്‍ഷകര്‍ ദില്ലിയിലെത്തി

  കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക ബില്ലുകള്‍ കത്തിച്ചെറിഞ്ഞ് ദില്ലിയുടെ അതിര്‍ത്തിയില്‍, കൊടുംതണുപ്പില്‍ 52 -ാം ദിവസവും തുടരുന്ന കര്‍ഷക സമരത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘവും എത്തിചേര്‍ന്നു. കര്‍ഷക സംഘത്തന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ചൂറോളം പേരടങ്ങുന്ന സംഘം ഇന്നലെയാണ് ദില്ലി - ജയ്പൂര്‍ ദേശീയപാതയിലെ ഷാജഹാന്‍പൂരിലെത്തിയത്. കര്‍ഷക സംഘം പ്രസിഡന്‍റ് കെ കെ രാഗേഷ് എം പി, സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാന്‍ സഭ അഖിലേന്ത്യാ നേതാക്കള്‍ സ്വീകരിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസീം സെയ്ദി 

 • undefined

  IndiaJan 13, 2021, 10:54 AM IST

  കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍

  മൈനസ് ഡിഗ്രിയോളമെത്തിയ കൊടുംതണുപ്പിലും ദില്ലി അതിര്‍‌ത്തിയായ സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തിന് അടുത്തെങ്ങും പരിഹാരമാകില്ലെന്ന് ഉറപ്പായി. വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ച സുപ്രീംകോടതി അസാധാരണമായ നടപടിയെന്ന് വിലയിരുത്തി നിലവിലെ കാര്‍ഷിക നിയമങ്ങള്‍ തത്കാലികമായി സ്റ്റേ ചെയ്തു. തുടര്‍ന്ന് വിവാദ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമായി. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതുവരെയ്ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. സമിതിയെ നിര്‍ദ്ദേശിച്ചത് സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം. 
   

 • undefined

  IndiaJan 11, 2021, 3:55 PM IST

  കര്‍ഷക സമരം; സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍


  നാല്‍പ്പത്തേഴ് ദിവസമായി ദില്ലി അതിര്‍ത്തികളില്‍ കൊടും തണുപ്പത്ത് സമരം ചെയ്യുന്ന് കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചോളാനും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിന് തിരിച്ചടി. വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് ചെയ്യുമെന്ന് സുപ്രീംകോടതി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സുപ്രീംകോടതി തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ നാല്പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ കര്‍ഷകരെ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് വന്‍ തിരിച്ചടിയായി. എന്നാല്‍, സുപ്രീംകോടതിയില്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

 • undefined

  INDIAJan 7, 2021, 3:46 PM IST

  കര്‍ഷക സമരം; ദില്ലി ദേശീയ പാതയെ ഇളക്കി മറിച്ച് കർഷകരുടെ ട്രാക്ടർ റാലി


  കേന്ദ്രസര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ 42 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നൂറ് കണക്കിന്  ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി ആരംഭിച്ചു. ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിന് മുന്നോടിയായ റിഹേഴ്സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്ന കര്‍ഷക സംഘടനകള്‍ പറഞ്ഞു.  കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ആറ് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാളെ ഏട്ടാം വട്ട ചര്‍ച്ച നടക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാറില്‍ കൂടുതല്‍ സമ്മദ്ദം ചെലുത്താനാണ് കർഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ദില്ലി കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വസീം ജാഫര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

 • undefined

  IndiaJan 2, 2021, 12:07 PM IST

  കര്‍ഷക സമരം 38-ാം ദിവസം; ബദലുകളില്ല, നിയമം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍

  കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 26 -ാം തിയതി ആരംഭിച്ച കര്‍ഷക സമരം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണയ്ക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് ദില്ലിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കർഷകർ പുതുവർഷം ആഘോഷിച്ചത്. ഗാസിപ്പൂരിലെ സ്മൃതി മണ്ഡപത്തിന് മുന്നിൽ കർഷകർ മെഴുകുതിരികൾ തെളിയിച്ച് മുദ്രവാക്യം വിളിച്ചു. കർഷക സമരത്തിന് പിന്തുണ പ്രഖാപിച്ച സമൂഹിക പ്രവർത്തകരും പരിപാടിക്കെത്തിയിരുന്നു. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ ആശംസിച്ചു. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ദീപു എം നായര്‍. 

 • undefined

  IndiaDec 31, 2020, 11:20 AM IST

  കര്‍ഷക സമരം 36 -ാം ദിവസം; രണ്ട് നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

  കഴിഞ്ഞ 36 ദിവസമായി ദില്ലിയുടെ അതിര്‍ത്തികളില്‍ കനത്ത മഞ്ഞിനെയും തണുപ്പിനെയും തൃണവത്ക്കണിച്ച് കര്‍ഷകര്‍ നടത്തുന്ന 'ദില്ലി ചലോ' സമരം പുതുവര്‍ഷത്തിലേക്ക് നീളും. ഇന്നലെ വൈകീട്ട് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ ന്യൂ​ഡ​ൽ​ഹി വി​ജ്​​ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന അഞ്ചാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരം കൂടുതല്‍ശക്തമാക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഭേദഗതികളാകാമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറായില്ല. നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാട് കര്‍ഷകരും ആവര്‍ത്തിച്ചു. ഇതിനിടെ കേരളത്തില്‍ പുതിയൊരു കാര്‍ഷിക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കവേയാണ് മുഖ്യമന്ത്രി ഈക്കാര്യം സഭയെ അറിയിച്ചത്. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സമരം സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.