Death In Saudi Arabia  

(Search results - 126)
  • malayali expat died in saudi arabia

    pravasamSep 22, 2021, 11:49 PM IST

    പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

    റിയാദിൽ മലയാളി നിര്യാതനായി. ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ (52) ആണ് മരിച്ചത്. 

  • malayali expat died in saudi hospital while getting treated after a stroke

    pravasamSep 17, 2021, 11:30 PM IST

    പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി തെയ്യാല സ്വദേശി അലവി (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്‌. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര മാസം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

  • malayali expat died in Saudi Arabia due to cardiac arrest

    pravasamSep 17, 2021, 7:35 PM IST

    പ്രവാസി മലയാളി താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ചു

    മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു.

  • malayali expat died in saudi arabia due to cardiac arrest

    pravasamSep 11, 2021, 10:18 PM IST

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ പയ്യന്നൂരിനാടുത്ത് രാമന്തളി സ്വദേശിയും ഇപ്പോള്‍ പുതിയങ്ങാടി ഇട്ടമ്മല്‍ പള്ളിയുടെ അടുത്ത് താമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (51) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  • keralite housewife died in Saudi Arabia due to covid

    pravasamSep 10, 2021, 6:57 PM IST

    ഭർത്താവുമൊത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു

    കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

  • malayali expat found dead at residence in Saudi Arabia

    pravasamSep 9, 2021, 11:05 PM IST

    പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

    മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

  • malayali youth died in saudi arabia due to cardiac arrest

    pravasamSep 5, 2021, 11:32 PM IST

    പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്‍ദുസലാമിന്റെ മകൻ അൻവർ നിയാസ് ആണ് ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ശനിയാഴ്ചയായിരുന്നു അന്ത്യം. 

  • malayali expat who returned to Saudi Arabia before one month with family died

    pravasamAug 30, 2021, 9:02 PM IST

    ഒന്നര മാസം മുമ്പ് നാട്ടിൽ നിന്ന് കുടുംബസമേതം സൗദിയിലെത്തിയ മലയാളി നിര്യാതനായി

    ഒന്നര മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുടുംബസമേതം സൗദിയിലെത്തിയ മലയാളി നിര്യാതനായി. പാലക്കാട് ചാലിശ്ശേരി കരക്കാട് സ്വദേശി വലിയകത്ത് മുഹമ്മദ് ഖലീൽ (47) ആണ് ഞായറാഴ്ച രാത്രി ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

  • expat died due to cardiac arrest while working in saudi arabia

    pravasamAug 29, 2021, 8:44 PM IST

    ജോലിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു

    സൗദിയിൽ ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇന്ത്യൻ തൊഴിലാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സൗദിയിലെ ഹായിൽ പട്ടണത്തിൽ മുംബൈ സഞ്ജയ് ഗാന്ധി നഗർ സ്വദേശി മോയിൻ ഇസ്മായിൽ (52) ആണ് മരിച്ചത്. 

  • malayali expat died due to cardiac arrest in saudi arabia

    pravasamAug 29, 2021, 7:35 PM IST

    പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി നസീമ മൻസിലിൽ മുബാറക് (38) ആണ് റിയാദിൽ മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനേഴ് വർഷമായി സൗദിയിലുള്ള മുബാറക് എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. 

  • malayali expat died in Saudi Arabia due to cardiac arrest

    pravasamAug 16, 2021, 2:52 PM IST

    താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

    മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ, ചെങ്ങന്നുർ, കൊല്ലുകടവ്​, ചെറിയനാട്​, കുഴിയത്ത്​ വീട്ടിൽ പാപ്പി ജോസ്​ കനായത്തിൽ ആണ്​ മരിച്ചത്​.

  • malayali photographer died in saudi arabia

    pravasamAug 16, 2021, 11:57 AM IST

    സൗദി അറേബ്യയിലെ മലയാളി ഫോട്ടോഗ്രാഫർ ഷാജി പുരുഷോത്തമൻ നിര്യാതനായി

    സൗദിയിലെ ആദ്യകാല മലയാളി ഫോട്ടോഗ്രാഫർ ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

  • malayali expat died due to covid in saudi arabia

    pravasamAug 8, 2021, 11:48 PM IST

    പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ നിന്ന്​ 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലപ്പുറം പെരിന്തൽ മണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി രണ്ടാഴ്ചയായി വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

  • malayali social worker vk abdul azeez died in saudi arabia

    pravasamAug 7, 2021, 11:27 PM IST

    മലയാളി സാമൂഹിക പ്രവർത്തകൻ വി.കെ. അബ്ദുൽ അസീസ് ജിദ്ദയിൽ നിര്യാതനായി

    സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

  • malayali expat died due to cardiac arrest in saudi arabia

    pravasamAug 5, 2021, 6:48 PM IST

    മകളുടെ വിവാഹം നടത്താൻ നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    മകളുടെ വിവാഹത്തിന് ഈ മാസം അവസാനം നാട്ടിൽ പോകാനൊരുങ്ങിയ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പറവൂർ കടപ്പള്ളിപ്പറമ്പിൽ അഷറഫ് അബൂബക്കർ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹം നടത്താൻ ഈ മാസം അവസാനം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.