Asianet News MalayalamAsianet News Malayalam
10 results for "

Death Sentence In Uae

"
five expats to get death sentence for killing businessman in UAEfive expats to get death sentence for killing businessman in UAE

യുഎഇയില്‍ കൊലപാതകക്കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ

യുഎഇയില്‍ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. അജ്‍മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്‍ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‍തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‍തതിനാണ് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഇനിയും പിടിയാലാവാനുണ്ട്.

pravasam Oct 5, 2021, 6:34 PM IST

drug addict who stabbed father 36 times gets death sentence in UAEdrug addict who stabbed father 36 times gets death sentence in UAE

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന് യുഎഇ കോടതി വധശിക്ഷ വിധിച്ചു. 36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തിയാണ് ഇയാള്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് സ്വീകരിക്കാനോ വിസമ്മതിച്ചതിനെ തുടര്‍ന്ന് അല്‍ ഐന്‍ ക്രിമനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

pravasam Sep 13, 2021, 3:18 PM IST

Becks Krishnan gets out pass and preparing to return home from UAEBecks Krishnan gets out pass and preparing to return home from UAE

ഔട്ട് പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍ കാരണം  യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസ്സി ഉദ്യോഗ്സ്ഥർ  കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു.  മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക്  പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

pravasam Jun 5, 2021, 5:18 PM IST

Murderer sentenced to death pardoned by victims familyMurderer sentenced to death pardoned by victims family

കുടുംബം മാപ്പ് നല്‍കി; യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയുടെ വധശിക്ഷ കോടതി റദ്ദാക്കി

ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിയുടെ വധശിക്ഷ റദ്ദാക്കി ഷാര്‍ജ അപ്പീല്‍ കോടതി. കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറായതോടെയാണ് കോടതിയുടെ നടപടി. 34കാരനായ പ്രതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം.

pravasam Apr 15, 2021, 1:09 PM IST

UAE court sentenced expat with death penalty on murder chargesUAE court sentenced expat with death penalty on murder charges

യുഎഇയില്‍ പള്ളിയില്‍ വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ

യുഎഇയില്‍ പള്ളിയില്‍വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ വിധിച്ചു. 2017ല്‍ അല്‍ഐനില്‍ വെച്ചായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം. കേസില്‍ കീഴ്‍കോടതി നേരത്തെ വിധിച്ച വധശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.

pravasam Jul 28, 2019, 4:19 PM IST

expat sentenced to death in UAEexpat sentenced to death in UAE

യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു

രണ്ട് പേരെ കുത്തിക്കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു. സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് ഏഷ്യക്കാരനായ പ്രതി രണ്ട് പേരെ കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവര്‍ സഹോദരങ്ങളായിരുന്നു.

pravasam Apr 26, 2019, 10:26 AM IST

eight men get death penalty robbery in Sharjah UAEeight men get death penalty robbery in Sharjah UAE

യുഎഇയില്‍ എട്ട് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ചു

മണി എക്സ്‍ചേഞ്ച് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ കേസില്‍ എട്ട് വിദേശികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്തുക, പൊതുജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുക, ബലം പ്രയോഗിച്ച് പണം തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആഫ്രിക്കക്കാരായ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Apr 18, 2019, 6:30 PM IST

Man in UAE gets death penalty for killing cousinMan in UAE gets death penalty for killing cousin

കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബന്ധുവിനെ കൊന്നു; പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ

കടം വാങ്ങിയ 400 ദിര്‍ഹം തിരികെ നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ വാഗ്വാദത്തിനൊടുവില്‍ യുഎഇയില്‍ വെച്ച് ബന്ധുവിനെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ. ഏഷ്യക്കാരനായ പ്രതിക്ക് നേരത്തെ കീഴ്‍കോടതികള്‍ വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.

pravasam Apr 4, 2019, 4:29 PM IST

UAE expat kills wife stabs his two childrenUAE expat kills wife stabs his two children

ഭാര്യയെ കുത്തിക്കൊന്ന വിദേശിക്ക് യുഎഇയില്‍ വധശിക്ഷ

ഭാര്യയെ കുത്തിക്കൊന്ന കേസില്‍ വിദേശിക്ക് യുഎഇയില്‍ വധശിക്ഷ വിധിച്ചു. ഭാര്യയെ വധിച്ചതിന് പുറമെ രണ്ട് മക്കളെയും വീട്ടിലെ ജോലിക്കാരനെയും ഇയാള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ ശിക്ഷ വിധിച്ചത്.

pravasam Mar 27, 2019, 1:36 PM IST

Death penalty upheld for man who killed raped Pakistani boy in UAEDeath penalty upheld for man who killed raped Pakistani boy in UAE

ബ്ലഡ് മണി വാങ്ങില്ലെന്ന് മാതാപിതാക്കള്‍; യുഎഇയില്‍ 11 വയസുകാരനെ പീഡിപ്പിച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കും

11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കും. രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പുനല്‍കാന്‍ സന്നദ്ധമല്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചതോടെയാണ് പരമോന്നത കോടതി വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ അംഗീകാരം ലഭിക്കുന്നതോടെയാവും ശിക്ഷ നടപ്പാക്കുക.

pravasam Jan 14, 2019, 7:16 PM IST