Delhi Hospital

(Search results - 29)

covid treatment

HealthJul 23, 2021, 9:00 AM IST

കൊവിഡ് മുക്തി നേടി ദിവസങ്ങൾക്കകം കരളില്‍ പഴുപ്പ്; 14 പേരില്‍ ഒരു മരണം

കൊവിഡ് 19 പിടിപെട്ട് അതില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് തുടര്‍ന്നും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായി നാം കണ്ടു. ചെറിയ അസ്വസ്ഥതകള്‍ തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെ കൊവിഡിന് ശേഷം (പോസ്റ്റ് കൊവിഡ് കോംപ്ലിക്കേഷന്‍സ്) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

• undefined

Movie NewsJun 7, 2021, 9:13 AM IST

'ടിവിയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന ആളെന്ന് വിമർശനം'; മറുപടിയുമായി ശ്വേത മേനോൻ

ണ്ട് ദിവസം മുമ്പാണ് ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായതോടെ സ‍ർക്കുലർ റദ്ദാക്കുകയും ചെയ്തു. സർക്കുലർ പിൻവലിച്ചതിൽ സന്തോഷമറിയിച്ച് നടി ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ വിമർശനവുമായി എത്തിയാൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

• undefined

KeralaJun 6, 2021, 5:47 PM IST

ഭാഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവര്‍ പിന്മാറണം: മുഖ്യമന്ത്രി

മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്

music

LifestyleMay 14, 2021, 12:40 PM IST

'ലവ് യൂ സിന്ദഗി';വൈറല്‍ വീഡിയോയിലൂടെ പ്രശസ്തയായ കൊവിഡ് ബാധിത മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുമ്പോഴും ആശുപത്രിക്കിടക്കയില്‍ പാട്ട് കേട്ട് ആസ്വദിക്കുന്ന യുവതി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലാകെയും വൈറലായ വീഡിയോയിലൂടെയാണ് മുപ്പതുകാരിയായ ഈ യുവതിയെ മിക്കവരും കാണുന്നത്.

saroja hospital

IndiaMay 10, 2021, 12:44 PM IST

ദില്ലിയിലെ സരോജ ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ്; രോ​ഗബാധയെ തുടർന്ന് സീനിയർ സർജൻ മരിച്ചു

ദില്ലിയിലെ നിരവധി ആശുപത്രികളിലായി  ഇതിനോടകം മുന്നൂറിലധികം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Vivek rai

IndiaMay 1, 2021, 9:30 PM IST

കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൂടുതല്‍ കൊവിഡ് രോഗികള്‍ മരിക്കുന്നതിലെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു.

sidhique kapan

IndiaApr 26, 2021, 3:44 PM IST

സിദ്ദിഖ് കാപ്പനെ ദില്ലി ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം; ഹർജി സുപ്രീംകോടതി നാളെ പരി​ഗണിക്കും

ഉത്തർപ്രദേശിലെ ആശുപത്രിയിലുള്ള കാപ്പൻറെ ആരോഗ്യനില മോശമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവർത്തക യൂണിയനും കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പാണ് സിദ്ദിഖിന് കൊവിഡ് ....

Delhi Hospitals Thumb

IndiaApr 25, 2021, 10:58 AM IST

ഗേറ്റടച്ച് ആശുപത്രി, ശ്വാസം മുട്ടി ആ പെൺകുട്ടി, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ, ഹൃദയഭേദകം

കുട്ടികളെ അടക്കം ആശുപത്രികളിലേക്ക് എത്തിച്ചിട്ടും ഓക്സിജനില്ലാതെ, കിടക്കകളില്ലാതെ അവരെ തിരിച്ചയക്കുന്ന ദൃശ്യങ്ങൾ. പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ രോഗികളെയും കൊണ്ട് അടുത്ത ആശുപത്രിയിലേക്ക് ഓടുന്ന...

• undefined

IndiaApr 24, 2021, 2:11 PM IST

കൊവിഡ് രണ്ടാം തരംഗം; ഓക്സിജന്‍ ക്ഷാമം രൂക്ഷം, ഉത്തരേന്ത്യയില്‍ ചില ആശുപത്രികള്‍ അടച്ചു

മഹാമാരിയുടെ പിടിയിലമര്‍ന്ന ഇന്ത്യ ശ്വാസന വായു വില്ലാതെ കിതക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതിനിടെ ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെ ഇതുവരെയായി അമ്പതോളം പേര്‍ മരിച്ചുവെന്ന അനൌദ്ധ്യോഗിക കണക്കും പുറത്ത് വരുന്നു. ആദ്യ ലോക്ഡൌൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീണും വെള്ളം കിട്ടാതെയും നൂറ് കണക്കിന് സാധാരണക്കാരാണ് മരിച്ച് വീണത്. ഏതാണ്ട് അതിന് സമാനമോ അതിലേറെ ഭൂകരമോ ആണ്, മെഡിക്കല്‍ ഓക്സിജന്‍ തീര്‍ന്ന  ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍.

രണ്ടാം തരംഗത്തില്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്താണ് കൊവിഡ് രോഗാണുവിന്‍റെ വ്യാപനം നടക്കുന്നത്. ഇതുവരെയായി ഇന്ത്യയില്‍ 1,66,10,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,89,549 പേര്‍ മരിച്ചു. ഇന്നലെ മാത്രം മൂന്നര ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ചിത്രങ്ങള്‍ ഗെറ്റി.

oxygen death

Video Icon

programApr 24, 2021, 11:11 AM IST

ഓക്‌സിജന്‍ ക്ഷാമം സത്യത്തില്‍ എന്തുകൊണ്ട്? കേരളം സുരക്ഷിതമോ?

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നത് തുടര്‍ക്കഥയാകുന്നു; വേണ്ടത്ര പ്രാണവായു എത്തിക്കാന്‍ നടപടിയില്ലേ? കേരളം സുരക്ഷിതമോ?

delhi doctor breaks down

HealthApr 22, 2021, 7:09 PM IST

'രോഗികള്‍ മരിക്കും...'; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് ഡോക്ടര്‍

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കടുന്ന പ്രതിസന്ധി നേരിടുകയാണ് ദില്ലിയിലെ ആശുപത്രികള്‍. ഈ ദുരവസ്ഥയുടെ നേര്‍ചിത്രമായി മാറുകയാണ് ദില്ലി ശാന്തിമുകുന്ദ് ആശുപത്രിയുടെ സിഇഒ ആയ ഡോ. സുനില്‍ സാഗറിന്റെ വീഡിയോ.

ಈ ಮೊದಲು ಬಿಸಿಸಿಐ 13ನೇ ಆವೃತ್ತಿಯ ಐಪಿಎಲ್ ಟೂರ್ನಿಯ ಲೀಗ್‌ ಹಂತದ ವೇಳಾಪಟ್ಟಿಯನ್ನು ಮಾತ್ರ ಪ್ರಕಟಿಸಿತ್ತು.

CricketJan 5, 2021, 10:12 PM IST

ഐപിഎല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 'ചാര വനിത' ഇറങ്ങിയിരുന്നു; ഇന്ത്യന്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍

ദില്ലിയില്‍ നേഴ്സായ ഒരു സ്ത്രീയാണ് തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ സമീപിച്ചതെന്ന് ഈ താരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് ചട്ടപ്രകാരം നല്‍കിയ വിവരത്തില്‍ പറയുന്നു.

nursing protest

IndiaOct 10, 2020, 2:58 PM IST

ശമ്പളം ഇല്ലെങ്കിൽ ജോലി നിർത്തും; ദില്ലി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്സും ആരോ​ഗ്യപ്രവർത്തകരും; പ്രതിഷേധം

നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോ​ഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്.

surgery general

HealthAug 22, 2020, 6:39 PM IST

ശരീരഭാരം കൂടിക്കൊണ്ടിരുന്നു, കടുത്ത വയറുവേദനയും; മദ്ധ്യവയസ്‌കയ്ക്ക് സംഭവിച്ചത്...

നാള്‍ക്കുനാള്‍ ശരീരഭാരം കൂടിക്കൊണ്ടേയിരുന്നു. അതിനൊപ്പം തന്നെ കടുത്ത വയറുവേദനയും ശ്വാസതടസവും. അല്‍പദൂരം പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ കൂടിയായതോടെയാണ് ദില്ലി സ്വദേശിനിയായ അമ്പത്തിരണ്ടുകാരിയെ ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്.

• undefined

INDIAJun 29, 2020, 12:42 PM IST

ചൈനയ്ക്കും മേലെ; 10,200 കിടക്കകളുള്ള ഏറ്റവും വലിയ കൊവിഡ് ആശുപത്രിയുമായി ഇന്ത്യ

കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ. ആയിരമല്ല, പതിനായിരത്തി ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോള്‍ ഇന്ത്യ പണിതിരിക്കുന്നത്.  ദില്ലി ഛത്തർപൂർ പ്രദേശത്ത് പ്രവർത്തനക്ഷമമാക്കയ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ ഈ ആശുപത്രിക്ക് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. ജൂലായ് ഏഴിന് പൂർണ്ണതോതിൽ പ്രവ‍ർത്തനം തുടങ്ങുന്ന ആശുപത്രിയില്‍ പതിനായിരത്തിലേറെ കിടക്കകളാണ് സജ്ജമാക്കുന്നത്.  70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം. 10,200 കിടക്കകൾ. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം. ഇവയ്ക്ക് പുറമേ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ് നല്‍കിയിരിക്കുന്നത്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകർ. 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകൾ അടക്കം 950 ശുചിമുറികൾ. മുഴുവനായി ശീതീകരിച്ച ഉൾവശം. ദില്ലി പൊലീസിന്‍റെ സിസിടിവി നിരീക്ഷണവും ഉണ്ടാകും. ലോകത്ത് ആദ്യമായി കൊവിഡ്19 രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരാഴ്ച കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി ചൈന, വുഹാനില്‍ പണിതുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 10,000 ത്തോളം കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്.  ചിത്രങ്ങള്‍:  ധനേഷ് രവീന്ദ്രന്‍