Denied Permission
(Search results - 34)IndiaDec 24, 2020, 11:03 AM IST
ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കർഷകർക്കെതിരെ വധശ്രമത്തിന് കേസ്
കോൺഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിന് അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ള 3 നേതാക്കൻമാർക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂ ഡെൽഹി അഡീഷണൽ ഡിസിപി
KeralaDec 22, 2020, 8:08 PM IST
പ്രത്യേക നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍; നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും
നിയമസഭാ സമ്മേളനം നിഷേധിച്ച ഗവര്‍ണറുടെ തീരുമാനത്തിന് പിന്നാലെ അടുത്ത നടപടികളെപ്പറ്റിയുള്ള കൂടാലോചനയിലാണ് സര്‍ക്കാരും യുഡിഎഫും. സങ്കീര്‍ണമായ നിയമപ്രശ്നങ്ങളിലേക്കാണ് ഗവര്‍ണറുടെ നടപടി സര്‍ക്കാരിനേയും പ്രതിപക്ഷത്തിനേയും എത്തിച്ചത്. ചരിത്രത്തിൽ തന്നെ ഇത്തരം നടപടി അപൂര്‍വ്വമാണ്.
IndiaNov 27, 2020, 7:45 PM IST
കര്‍ഷക മാര്‍ച്ചിന് പിന്നാലെ 9 സ്റ്റേഡിയങ്ങളെ താത്ക്കാലിക ജയിലുകള്‍ ആക്കാനുള്ള അപേക്ഷ തള്ളി ദില്ലി സര്‍ക്കാര്‍
കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്. കര്‍ഷകരെ ജയിലിലാക്കുന്നതല്ല ഇതിനുള്ള പരിഹാരം. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കുന്നു. അതിനാല്‍ ഈ അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കില്ലെന്നും സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി.
IndiaNov 6, 2020, 10:45 AM IST
തമിഴ്നാട് സർക്കാർ നിർദ്ദേശം തള്ളി ബിജെപി; വെട്രിവേൽ യാത്ര തുടങ്ങി
മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിൻ്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
InternationalAug 29, 2020, 3:30 PM IST
തീവ്രവലതുപക്ഷക്കാര്‍ ഖുറാന് കത്തിച്ചു: സ്വീഡനിലെ നഗരത്തില്‍ കലാപം
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ വെള്ളിയാഴ്ച ഡനീഷ് വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു.
IndiaJun 23, 2020, 12:10 PM IST
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു
കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യ സാധാരണ സര്‍വീസ് നടത്തുന്നതായി അമേരിക്ക
.അമേരിക്കയുടെ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ലെന്ന് വിമര്‍ശനംpravasamJun 3, 2020, 6:52 PM IST
ചാര്‍ട്ടേഡ് ഫ്ലൈറ്റ്; പ്രവാസികളുടെ ആശങ്കയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഫ്ലൈറ്റുകള്‍ക്ക് നിബന്ധന വെച്ചിട്ടില്ല. ഒരു ഫ്ലൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
KeralaMay 7, 2020, 10:12 AM IST
കോഴിക്കോട് നിന്നും രാജസ്ഥാനിലേക്കുള്ള ട്രെയിൻ റദ്ദാക്കി, ആലപ്പുഴ-ബീഹാർ ട്രെയിൻ ഇന്ന് വൈകിട്ട്
അതേസമയം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ ഇന്ന് ബീഹാറിലേക്ക് പുറപ്പെടും.
KeralaMay 4, 2020, 11:03 AM IST
നാല് തീവണ്ടികൾ റദ്ദാക്കി; ബിഹാറിലേക്ക് ഇന്ന് അതിഥി തൊഴിലാളികൾക്ക് മടങ്ങാനാകില്ല
നാലിടങ്ങളില്‍ നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്.
CricketMar 6, 2020, 3:42 PM IST
രഞ്ജി ട്രോഫി ഫൈനല്‍ കളിക്കണ്ട; ജഡേജയെ വിലക്കി ഗാംഗുലി; കാരണമിത്
രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാനുള്ള അനുമതി രവീന്ദ്ര ജഡേജക്ക് നിഷേധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
IndiaFeb 16, 2020, 9:21 AM IST
അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന ജാഥയ്ക്ക് അനുമതി നല്‍കാതെ ദില്ലി പൊലീസ്
അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്നു സമരസമിതി പദ്ധതിയിട്ടിരുന്നത്. മോദിയും അമിത് ഷായും ചാനലില്‍ വന്ന് പ്രഹസനം നടത്തുകയാണ്. ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നും ഷഹീന്‍ബാഗ് സമരക്കാര്‍ പറയുന്നു.
IndiaFeb 16, 2020, 7:51 AM IST
അമിത് ഷായുടെ വീട്ടിലേക്കുള്ള ഷഹിന്‍ബാഗ് സമരക്കാരുടെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു
നരേന്ദ്രമോദിയും അമിത്ഷായും ചാനലുകളില്‍ വന്ന് പ്രഹസനം നടത്തുകയാണെന്നും അല്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ ഔദ്യോഗികമായി ചർച്ചക്കു ക്ഷണിക്കുകയാണ് വേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.
KeralaFeb 4, 2020, 8:58 PM IST
ഉത്രാളിക്കാവ്, എറണാകുളത്തപ്പന് ക്ഷേത്രങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
അപേക്ഷകന് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോ നിബന്ധന പ്രകാരം ലൈസൻസുള്ള മാഗസിൻ ഇല്ലാത്തതിനാലാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.
IndiaDec 24, 2019, 3:00 PM IST
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ രാഹുലിനും പ്രിയങ്കയ്ക്കും അനുമതിയില്ല
യുപിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. മീററ്റില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. അവിടേക്ക് പോകാന്‍ അനുമതിയില്ല, ആ മേഖലയിലേക്ക് പോകുന്നത് അപകടമാണെന്നും പൊലീസ് പറഞ്ഞു.
IndiaDec 24, 2019, 11:10 AM IST
ന്യൂ ദില്ലിയില്‍ നിരോധനാജ്ഞ; ജാമിയ മാര്‍ച്ചിന് അനുമതി നിഷേധിച്ചു
പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം തുടരുന്നതിനിടെ ന്യൂ ദില്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറിലേക്ക് തീരുമാനിച്ചിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.