Desert
(Search results - 67)pravasamJan 23, 2021, 12:05 PM IST
യുഎഇയിലെ മരൂഭൂമിയില്‍ വാഹനാപകടം; 42 വയസുകാരനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മരുഭൂമിയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. അബുദാബിയിലെ സ്വൈഹാന്‍ മരുഭൂമിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് അധികൃതരുടെ സഹായം തേടിയത്.
MagazineJan 21, 2021, 5:04 PM IST
67 വർഷമായി കുളിക്കാത്ത ഒരാള്‍, അവിശ്വസനീയം ഈ ജീവിതം!
അദ്ദേഹം യുദ്ധകാലത്ത് ധരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തല മൂടുന്നു. അത് ശത്രുക്കളോട് പോരാടാനല്ല, മറിച്ച് ശൈത്യകാലത്ത് തണുപ്പിനെ അകറ്റാനാണ്.
CultureJan 19, 2021, 3:56 PM IST
ഥാർ മരുഭൂമിയുടെ നടുവിൽ വിസ്മയം പോലെയൊരു വിദ്യാലയം, അകത്താകട്ടെ ഒട്ടും ചൂടുമില്ല!
ആർട്ടിസ്റ്റ് കൂടിയായ മൈക്കലിന് പ്രദേശത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ആശങ്ക കൂടിയുണ്ടായിരുന്നു.
InternationalJan 19, 2021, 2:10 PM IST
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറയില്‍ മഞ്ഞ് വീഴ്ച
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാല്‍ ഈക്കഴിഞ്ഞ ദിവസങ്ങളില്‍ സഹാറാ അത്ര ചൂടിലായിരുന്നില്ല. പകരം തണുത്തുറഞ്ഞു. അതെ, കേള്‍ക്കുമ്പോള്‍ ആശ്ചര്യമായി തോന്നുമെങ്കിലും അതായിരുന്നു യാഥാര്‍ത്ഥ്യം. സഹാറാ മരുഭൂമി മഞ്ഞില്‍ പുതഞ്ഞ് കിടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെ കൂറിച്ച് കാലമേറെയായി പരിസ്ഥിതി, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മറികടക്കാനുള്ള ശ്രമങ്ങള്‍ കടലില്‍ കായം കലക്കുന്നതിന് തുല്യമായിരുന്നു. ഏറ്റവും വലിയ കാര്‍ബണ്‍ ബഹിര്‍ഗമന രാജ്യമായ അമേരിക്ക പാരിസ് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയത് പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഭൂമിയിലെ ചൂട് കൂടിയതോടെ അന്റാര്‍ട്ടിക്കയിലെ വന്‍ ഐസ് മലകളില്‍ ഉരുകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. അതിനിടെ ഈ മഞ്ഞുകാലം പല രാജ്യങ്ങളിലും മഞ്ഞ് വീഴ്ച ശക്തമായി. സ്പെയിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ -25 ഡിഗ്രിയായിരുന്നു തണുപ്പ്. 21 ഇഞ്ച് കനത്തിലാണ് സ്പെയിനിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീണത്. ഏറ്റവും ഒടുവിലായി സഹാറാ മരുഭൂമിയും മഞ്ഞില്‍ പുതഞ്ഞു.
MagazineDec 21, 2020, 10:42 AM IST
പണവും ലൈസൻസും പാസ്പോർട്ടും സ്വന്തം പേരുപോലും ഉപേക്ഷിച്ചു, കായ്കളും കിഴങ്ങുകളും, കാട്ടുപൂക്കളും കഴിച്ച് ജീവിതം
യൂട്ടയിലെ ആർച്ച്സ് നാഷണൽ പാർക്കിലെ ഒരു മലഞ്ചെരിവിലെ ഗുഹയിലാണ് സുവലോ താമസിക്കുന്നത്. അവിടെ അദ്ദേഹം പാറയിൽ നിന്ന് ഒരു കിടക്ക കൊത്തിയെടുത്തു. ഉറവകളിൽ നിന്ന് വെള്ളം കുടിച്ചു, കൊച്ചരുവിയിൽ കുളിച്ചു.
MagazineDec 16, 2020, 2:28 PM IST
ഈ ഭരണാധികാരി ദിവസവും കഴിക്കുന്നത് 35 കിലോ ആഹാരം ?
ഒരുപക്ഷേ ഈ വിഷം കഴിക്കുന്ന പതിവായിരിക്കാം അദ്ദേഹത്തിന്റെ അവസാനിക്കാത്ത വിശപ്പിന് കാരണം. അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണത്തിൽ ഒരു കപ്പ് തേനും ഒരു കപ്പ് വെണ്ണയും നൂറ് മുതൽ നൂറ്റി അൻപത് വരെ വാഴപ്പഴങ്ങളും ഉൾപ്പെട്ടിരുന്നുവത്രെ.
pravasamDec 11, 2020, 2:35 PM IST
10 ദിവസം കൊണ്ട് മരുഭൂമിയിലൂടെ 550 കിലോമീറ്റര്‍; ഒട്ടക യാത്രാ സംഘത്തെ അമ്പരപ്പിച്ച് ദുബൈ ഭരണാധികാരി
ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക ഒട്ടക ട്രക്കിങിനിടെ യാത്രക്കാരുമായി ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച. 10 ദിവസം കൊണ്ട് മരുഭൂമിയിലുടനീളം 550 കിലോമീറ്റര്‍ സഞ്ചരിച്ച സംഘത്തിന് അവസാന ദിവസമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള അപ്രതീക്ഷിത സമാഗമം.
ScienceDec 6, 2020, 2:44 PM IST
ഛിന്നഗ്രഹത്തിലെ പാറയുടെ ഭാഗവുമായി സ്പേയ്സ് ക്യാപ്സൂള്‍, എയര്‍ ലിഫ്റ്റ് ചെയ്ത് ജപ്പാന്
ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ ഹയാബുസാ 2വില്‍ നിന്ന് ഈ സ്പേയ്സ് ക്യാപ്സൂള്‍ വേര്‍പെടുകയായിരുന്നു. ഇന്നലെയാണ് ക്യാപ്സൂളും അതിന്റെ പാരച്യൂട്ടിന്റെ ഭാഗവും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
InternationalDec 3, 2020, 2:41 PM IST
ഇതെന്തതിശയം ; യുട്ടയിലും റൊമാനിയയിലും അപ്രത്യക്ഷമായപ്പോള്‍ കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ട് 'ലോഹത്തൂണ്'
കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ് പ്രത്യക്ഷപ്പെട്ടത്. ലോഹത്തൂണിനെ കുറിച്ച് പ്രാദേശിക അധികാരികള്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാഹസീകരായ സഞ്ചാരികള്‍ ലോഹത്തൂണ് കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ് വന്നത് പോലെ അപ്രത്യക്ഷമായി. തുടര്‍ന്ന് സമാനമായൊരു തൂണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു. ഇതും രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയുടെ പൈൻ പർവതത്തിന്റെ മുകളില്‍ വീണ്ടും ലോഹത്തൂണ് പ്രത്യക്ഷപ്പെട്ടു. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്ന് മാത്രം ആര്‍ക്കും നിശ്ചയമില്ല.
ScienceDec 2, 2020, 7:36 PM IST
റൊമാനിയയില്‍ പ്രത്യക്ഷപ്പെട്ട 'ലോഹതൂണും' കാണാതായി; നിഗൂഢത വര്‍ദ്ധിക്കുന്നു.!
ബാറ്റ്കാസ്: റൊമാനിയയിൽ കണ്ടെത്തിയ നിഗൂഢത നിറഞ്ഞ ലോഹത്തൂൺ അപ്രത്യക്ഷമായി. അമേരിക്കയിലെ യൂടായിലെ മരുഭൂമിയില്‍ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലും സമാനമായ ലോഹത്തൂണ് പ്രത്യേക്ഷപ്പെട്ട വാര്‍ത്ത വന്നത്. ഇപ്പോള്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ നിന്നും സമാനമായ ലോഹത്തില്‍ തീര്‍ത്ത ഒറ്റത്തൂൺ അപ്രത്യക്ഷമായിരിക്കുന്നു.
What's NewDec 1, 2020, 10:06 AM IST
യൂടായിൽ നിന്നും അപ്രത്യക്ഷമായ 'നിഗൂഢ ലോഹതൂണ്‍' റൊമാനിയയില്‍.?
സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
TechnologyNov 30, 2020, 10:29 AM IST
യൂട്ടാ മരുഭൂമിയിലെ ലോഹസ്തൂപം; വന്നു, വന്നത് പോലെ പോയി
അമേരിക്കയിലെ യൂട്ടാ മരൂഭൂമിയില്‍ കണ്ടെത്തിയ തിളങ്ങുന്ന ലോഹസ്തൂപം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
TechnologyNov 28, 2020, 4:12 PM IST
യൂട്ടാ മരുഭൂമിയിലെ ചുവന്ന പാറകള്‍ക്കിടയില്‍ 12 ഉയരമുള്ള ലോഹഘടന ; ഉറവിടമറിയാതെ ലോകം
അമേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ തിളങ്ങുന്ന ഒരു ഏകശിലയായൊരു ലോഹഘടന കണ്ടെത്തിയതായി നവംബര്‍ 18 നാണ് യൂട്ടയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. പക്ഷേ എവിടെയാണ് ലോഹ ഘടന കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പക്ഷേ 48 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ ലോഹഘടന കണ്ടെത്തി. ഇപ്പോള്‍ ലോഹഘടന കണ്ടെത്തിയ റെഡ് റോക്ക് പാറയിടുക്കുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇന്നും എവിടെ നിന്ന് , ഏങ്ങനെ ഈ ലോഹഘടന ഇവിടെ എത്തിയെന്നത് അജ്ഞാതമായി നിലനില്ക്കുന്നു.
pravasamNov 6, 2020, 1:04 PM IST
പ്രവാസിയെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്തു; യുഎഇയില്‍ പ്രതിക്ക് ജീവപര്യന്തം
സ്വന്തം രാജ്യക്കാരനെ സാമ്പത്തിക തര്‍ക്കത്തിനിടെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്ത പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
ScienceOct 22, 2020, 12:54 PM IST
'ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയിരുന്നു'; പുരാതന നദിയുടെ തെളിവുമായി ഗവേഷകര്‍
മരുഭൂമിയുടെ മധ്യഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായും കാലക്രമേണ അത് ശോഷിക്കുകയായിരുന്നുവെന്നും ഗവേഷകര്‍