Dhoni Kohli  

(Search results - 50)
 • IPL 2021: Chennai Super Kings vs Royal Challengers Banglore Live Updates

  IPL 2021Sep 24, 2021, 6:21 PM IST

  IPL 2021: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം-Live Updates

  ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു. ചെന്നൈ (CSK) ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്.

 • BCCI aapoints MS Dhoni as Mentor of Indian T20 World Cup team

  CricketSep 8, 2021, 9:34 PM IST

  എം എസ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവ്

  ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്.

 • Suresh Raina joins Rs 100cr club with IPL 2021 contract from CSK

  CricketJan 22, 2021, 6:45 PM IST

  ഐപിഎല്‍ പ്രതിഫലം; സുരേഷ് റെയ്നയും 100 കോടി ക്ലബ്ബില്‍

  ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ ഇടംപിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്‌ന. പതിനാലാം സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്‌നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം. ഐപിഎല്ലില്‍ 100 കോടി പ്രതിഫലം കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് റെയ്‌ന.

   

 • ben stokes blames dhoni, kohli and rohit for india's defeat in world cup match

  CricketMay 27, 2020, 1:31 PM IST

  ആ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ വേണ്ടി കളിച്ചില്ല, കോലിയും ധോണിയും രോഹിത്തും കുറ്റക്കാര്‍; സ്‌റ്റോക്‌സ്‌

  ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ശേഷമാണ് രോഹിത്തും കോലിയും ഒത്തുചേര്‍ന്നത്. 109 പന്തുകള്‍ നേരിട്ട രോഹിത് 102 റണ്‍സ് നേടിയിരുന്നു.

 • Former Pakistan spinner applauds indian captains

  CricketMay 5, 2020, 5:16 PM IST

  ധോണിയുടെ പാതയിലാണ് കോലി; ഇന്ത്യന്‍ ക്യാപ്റ്റന്മാരെ പുകഴ്ത്തി മുന്‍ പാക് താരം

  ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഇന്ത്യ. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ടീമിന് കഴിയുന്നുവെന്നുള്ളതാണ് പ്രധാനം.

 • icc tweets cricketers best smiling pictures

  CricketMay 3, 2020, 5:16 PM IST

  ക്രിക്കറ്റ് ലോകത്തെ മനോഹര ചിരികള്‍ ഏത്? ആരാധകരെ തെരഞ്ഞെടുത്തോളൂ..!

  ലോക ചിരി ദിനത്തില്‍ ക്രിക്കറ്റ് ലോകത്തെ മനോഹരമായ ചിരി മുഹൂര്‍ത്തങ്ങളാണ് ഐസിസി പങ്കുവെച്ചിരിക്കുന്നത്. ഒരു ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചിരിക്കുന്ന ചിത്രമാണ് അതിലൊന്ന്

 • Virat Kohli on his favourite batting partner in the middle

  CricketApr 2, 2020, 9:05 PM IST

  ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍ അവര്‍ രണ്ടുപേരുമെന്ന് കോലി

  കൊവി‍ഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ച കോലി പീറ്റേഴ്സന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളായിരുന്നു നല്‍കിയത്. ക്രീസിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളി ആരെന്ന ചോദ്യത്തിന് കോലി നല്‍കി മറുപടി, രണ്ടുപേരുണ്ടെന്നായിരുന്നു.

   

 • Pakistan opener Fakhar Zamans all-time T20 XI dominated by England players

  CricketFeb 27, 2020, 5:22 PM IST

  എക്കാലത്തെയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്ത് പാക് ഓപ്പണര്‍ ഫഖര്‍ സമന്‍, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

  എക്കാലത്തെയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാക്കിസ്ഥാന്‍ നായകനും ടി20 റാങ്കിംഗിലെ ഒന്നാം റാങ്കുകാരനുമായ ബാബര്‍ അസമും വിന്‍ഡ‍ീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും ഫഖര്‍ സമന്റെ എക്കാലത്തെയും മികച്ച ടീമിലില്ല

 • rohit sharma surpasses kohli and dhoni

  CricketNov 3, 2019, 10:55 PM IST

  തോല്‍വിക്കിടയിലും റെക്കോഡുബുക്കില്‍ ഇടം നേടി രോഹിത്; ധോണിയും കോലിയും ഇനി ഹിറ്റ്മാന്റെ പിറകില്‍

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തും രോഹിത്. പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്ക്(111) ആണ് പട്ടികയില്‍ മുന്നില്‍.

 • Will MS Dhoni play for India again here is the answer from Ravi Shastri

  CricketOct 9, 2019, 11:12 AM IST

  ധോണിയുടെ തിരിച്ചുവരവ് എപ്പോള്‍; നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എം എസ് ധോണി ഇനി തിരിച്ചെത്തുമോ എന്ന ചോദ്യങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തിരിച്ചുവരുന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രവി ശാസ്ത്രി ദ് ഹിന്ദുവിനോട് പറഞ്ഞു.

 • Virat Kohli tweet MS Dhoni retirement speculation

  CricketSep 12, 2019, 2:42 PM IST

  ധോണിയുടെ വിരമിക്കല്‍ ഉടന്‍? ചര്‍ച്ചയായി കോലിയുടെ ട്വീറ്റ്; ആകാംക്ഷയോടെ ആരാധകര്‍

  മുന്‍പത്തെ പോലെ വെറും അഭ്യൂഹങ്ങളല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

 • Manoj Tiwary flays MS Dhoni over retirement speculations

  CricketAug 22, 2019, 5:21 PM IST

  ഇന്ത്യന്‍ ടീം ആരുടെയും സ്വകാര്യ സ്വത്തല്ല; ധോണിക്കെതിരെ മനോജ് തിവാരി

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ധോണിക്ക് സെലക്ടര്‍മാര്‍ ഇപ്പോഴും ടീമില്‍ ഇടം നല്‍കുന്നതെന്നും ഒരുപാട് പ്രതിഭകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തവര്‍ പുറത്തുപോയെ മതിയാവൂ എന്നും തിവാരി പറഞ്ഞു

 • MSK Prasad defends MS Dhonis World Cup show

  CricketJul 31, 2019, 6:22 PM IST

  ധോണി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കീപ്പറെന്ന് എംഎസ്‌കെ പ്രസാദ്

  ലോകകപ്പ് ക്രിക്കറ്റില്‍ മധ്യനിരയില്‍ എം എസ് ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ധോണിക്ക് ശക്തമായ പിന്തുണയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന് പ്രസാദ് പറഞ്ഞു.

   

 • Reports says that Kohli want Dhoni till T20 World Cup

  CricketJul 24, 2019, 10:56 AM IST

  ക്യാപ്റ്റന് ധോണിയെ വേണം; വിരമിക്കല്‍ പ്രഖ്യാപനം വൈകുന്നത് കോലി കാരണമെന്ന് റിപ്പോര്‍ട്ട്

  അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവതാരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്.

 • Manju and Tovino in the 60s celebrities on Facebook app

  GALLERYJul 17, 2019, 11:51 AM IST

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്.