Dilli Chalo
(Search results - 47)IndiaJan 29, 2021, 9:26 PM IST
ഗാസിപൂരിൽ പൊലീസ് നടപടി തിരിച്ചടിച്ചോ? ടിക്കായത്തിന്റെ 'കണ്ണീരിൽ' ഒഴുകിയത് ആയിരങ്ങൾ
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ചത് ചെറിയ പ്രതിഫലനമല്ല ഉണ്ടാക്കിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
IndiaJan 27, 2021, 12:38 PM IST
വിവാദനായകനായി ദീപ് സിദ്ദു, അന്വേഷണം തേടി കർഷക സംഘടനകൾ, സുപ്രീംകോടതിയിലും ഹർജി
റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റർ പരേഡ് അക്രമത്തിലേക്ക് വഴിമാറിയതെങ്ങനെ എന്നത് വിശദമായി അന്വേഷിക്കണമെന്നും, സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നുമാണ് ഒരു സംഘം അഭിഭാഷകർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം.
IndiaJan 21, 2021, 10:03 PM IST
കേന്ദ്ര സർക്കാറിന്റെ പുതിയ നിർദേശങ്ങള്‍ തള്ളി കർഷക സംഘടനകൾ; സമരം തുടരും, ട്രാക്ടർ റാലിയിലും മാറ്റമില്ല
സമരം നിർത്തുകയാണെങ്കിൽ ഒന്നരവർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിർദ്ദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി.
IndiaJan 20, 2021, 7:29 AM IST
കർഷക സമരം: കേന്ദ്ര സർക്കാരിന്റെ 10-ാം വട്ട ചർച്ച ചര്‍ച്ച ഇന്ന്, വിദഗ്ധ സമിതിയും കര്‍ഷകരുമായി ചര്‍ച്ച നടത്തും
നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. നിയമങ്ങൾ പിൻവലിക്കാതെ വിശദമായ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.
IndiaJan 19, 2021, 10:27 AM IST
കർഷക സമരം: സുപ്രീംകോടതി വിദഗ്ധ നിയോഗിച്ച സമിതിയുടെ യോഗം ഇന്ന്, കര്‍ഷകരുമായുള്ള 10-ാം വട്ട ചർച്ച നാളെ
കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള 10-ാം വട്ട ചർച്ച നാളത്തേക്ക് മാറ്റി. ഇന്ന് 12 മണിക്ക് വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്.
IndiaJan 18, 2021, 8:00 AM IST
കർഷകസമരത്തിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ട്രാക്ടർ റാലി നിരോധിക്കണമെന്ന് ദില്ലി പൊലീസ്
താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും കർഷക നേതാക്കൾ പറയുന്നു.
IndiaJan 15, 2021, 5:21 PM IST
കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയം; അടുത്ത ചർച്ച ഈ മാസം 19 ന്
നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീംകോടതി മരവിപ്പിക്കുകയും വിഷയം പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷവും കർഷകർ വഴങ്ങിയില്ല.
KeralaJan 15, 2021, 2:19 PM IST
സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് സർക്കാർ; നിയമം പിൻവലിക്കണമെന്ന് കർഷകർ
നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന സർക്കാർ നിലപാടിൽ സംഘടനകൾ പ്രതിഷേധം അറിയിച്ചു.
IndiaJan 10, 2021, 11:04 AM IST
ഇനിയെന്ത്? കർഷകസംഘടനകളുടെ യോഗം ഇന്ന്, പഞ്ചാബ് സുപ്രീംകോടതിയിൽ
സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിംഗ് എന്ന കർഷകനാണ് ജീവനൊടുക്കിയത്. സുപ്രീംകോടതി കർഷകനിയമങ്ങൾക്കെതിരായ ഹർജി നാളെ പരിഗണിക്കും.
IndiaJan 9, 2021, 7:52 AM IST
കർഷകസമരം കോടതി പരിഹരിക്കട്ടെയെന്ന് കേന്ദ്രം, സമവായം വൈകും, സമരം 45-ാം ദിനം
സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെട്ട് സമിതി രൂപീകരിക്കട്ടെയെന്നാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. നിയമം പിൻവലിക്കുകയെന്ന നിലപാട് എടുക്കുകയേ ഇല്ലെന്ന കടുംപിടിത്തം കേന്ദ്രം ...
IndiaJan 2, 2021, 1:00 PM IST
'തിങ്കളാഴ്ചത്തെ ചർച്ചയിലും വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരവഴി മാറും', കർഷകർ
കനത്ത മഴയെ തുടര്‍ന്ന് സിംഗുവിലെ സമരവേദിയിൽ നിന്ന് കര്‍ഷകര്‍ മാറി. പിന്നീട് തിരിച്ചെത്തി. ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്ഷകൻ കൂടി തണുപ്പുമൂലം മരിച്ചു.
IndiaJan 1, 2021, 7:31 AM IST
പ്രക്ഷോഭം 37ാം ദിവസത്തിലേക്ക്, നിയമം പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് കർഷക സംഘടനകൾ, സർക്കാരിന് കത്ത് നല്കി
ബദൽ നിർദ്ദേശം നല്‍കണമെന്ന സർക്കാരിൻ്റെ ആവശ്യം കർഷക സംഘടനകൾ തള്ളി. നിയമം പിൻവലിക്കാതെ ഒത്തുതീർപ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകൾ സർക്കാരിന് കത്ത് നല്കി.
IndiaDec 28, 2020, 5:16 PM IST
കര്‍ഷകരുമായുള്ള ചര്‍ച്ച മറ്റന്നാളത്തേക്ക് മാറ്റി; പ്രശ്നം പരിഹരിക്കണമെന്ന് ആര്‍എസ്എസ്
നിയമങ്ങൾ പിൻവലിക്കണം എന്നതടക്കം നാല് ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പുതുവർഷത്തിന് മുമ്പ് കർഷകരെ അനുനയിപ്പിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
IndiaDec 27, 2020, 3:36 PM IST
സമരഭൂമിയിൽ വീണ്ടും ആത്മഹത്യ, തിക്രി അതിർത്തിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്തു
കർഷകൻ കൂടിയായ അഭിഭാഷകൻ അമർജീത് സിംഗാണ് ആത്മഹത്യ ചെയ്തത്. 'മോദി എന്ന ഏകാധിപതി' എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും കർഷകസംഘടനകൾ പുറത്തുവിടുന്നു.
IndiaDec 26, 2020, 5:17 PM IST
സർക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ; തീരുമാനം ഏകോപന സമിതി യോഗത്തില്‍
ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം 31 ദിവസം പിന്നിടുകയാണ്. നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ സമരം കൂടുതൽ ശക്തമാക്കുകയാണ് കർഷക സംഘടനകൾ.