Dubai Government
(Search results - 13)pravasamOct 24, 2020, 10:28 PM IST
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം
കൊവിഡ് മഹാമാരി കാരണം സാമ്പത്തിക രംഗത്തുണ്ടായ ആഘാതം മറികടക്കാനും സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം കാര്യക്ഷമമമാക്കാനും ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന് പാക്കേജുകള്‍ക്ക് പുറമെയാണിത്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വേണ്ടി മാത്രം ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ്.
pravasamAug 28, 2020, 11:39 AM IST
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമെങ്കില്‍ ദുബായില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
pravasamAug 8, 2020, 11:41 PM IST
ദുബായില്‍ ഓഗസ്റ്റ് 16 മുതല്‍ ജോലി സമയങ്ങളില്‍ ഇളവ് അനുവദിക്കും
ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലി സമയങ്ങളില്‍ ഇളവ് അനുവദിക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നാണ് ദുബായ് ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. ജീവക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ജോലിയിലെ സന്തോഷം കൂട്ടാനും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതാണ് പദ്ധതി.
pravasamApr 17, 2020, 4:43 PM IST
പ്രവാസികള്‍ക്കൊപ്പമല്ല, മുന്നിലാണ് ദുബായ് സര്‍ക്കാര്‍; നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ച നൈഫ് ഇപ്പോള്‍ ഇങ്ങനെ
കൊവിഡ് കാലത്ത് ദുബായ് പോലെ മലയാളികള്‍ക്ക് ഏറെ പരിചിതമായ സ്ഥലമായി മാറിയിരിക്കുകയാണ് നൈഫ്. നിരവധി മലയാളികള്‍ക്കാണ് ഈ പ്രദേശത്തുനിന്ന് രോഗം ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ നൈഫിലെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദുബായ് സര്‍ക്കാര്‍. ഇവിടുത്തെ ഓരോ വിദേശിയേയും കണ്ടെത്തി വൈദ്യപരിശോധന നടത്തി കൊവിഡ് മുക്തമാക്കുകയാണ് അധികൃതര്‍. പ്രവാസികള്‍ക്കൊപ്പമല്ല, മുന്നിലാണ് ദുബായ് സര്‍ക്കാര്‍.
pravasamApr 17, 2020, 4:37 PM IST
നൈഫിലെ 'ലൈഫ്' സാധാരണ നിലയില്‍, പഴുതടച്ച സുരക്ഷയുമായി ദുബായ് സര്‍ക്കാര്‍
ദുബായിയെന്ന പോലെ കൊറോണക്കാലത്ത് മലയാളി ഏറ്റവും ശ്രദ്ധിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നൈഫ്. നമ്മുടെ സഹോദരങ്ങളില്‍ ഏറെയും രോഗബാധിതരായത് നൈഫില്‍ നിന്നാണ്. അവിടുത്തെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
pravasamFeb 24, 2020, 5:16 PM IST
ദുബായില്‍ 3000 ദിര്‍ഹം വരെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു
ദുബായ് സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി സ്ഥിരീകരിച്ചു. 47,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ ശമ്പള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
pravasamJan 18, 2020, 7:00 PM IST
ദുബായിലെ മികച്ച സര്‍ക്കാര്‍ ഓഫീസുകള്‍, മോശം സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് കിരീടാവകാശി
ദുബായില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക പുറത്തുവിട്ട് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്.
pravasamAug 25, 2019, 6:46 PM IST
ഹിജ്റ പുതുവര്‍ഷാരംഭം; ദുബായില്‍ അവധി പ്രഖ്യാപിച്ചു
ഹിജ്റ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് ദുബായ് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയത്. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുഹറം ഒന്നിന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് എമിറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു.
pravasamJun 13, 2019, 1:50 PM IST
ദുബായിലെ സ്കൂളുകള്‍ ഫീസ് കൂട്ടുന്നു; രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി
ദുബായിലെ സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ദുബായ് ഭരണകൂടം തടഞ്ഞിരുന്നു. ഇതിന്റെ സമയപരിധി അവസാനിക്കുന്നതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്കൂളുകളുടെ തീരുമാനം.
pravasamApr 24, 2019, 10:43 AM IST
ദുബായ് സര്‍ക്കാരിന്റെ ഗ്ലോബല്‍ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്
ദുബായ് സര്‍ക്കാരിന്റെ ഗ്ലോബല്‍ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ടി.വി റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന് ഏറ്റുവാങ്ങി. ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അറബ് മീഡിയ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഷറഫ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
pravasamDec 19, 2018, 11:18 AM IST
ദുബായ് ഗവണ്മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മലയാളിയുടെ കമ്പനിക്ക്
ദുബായ്: ദുബായ് ഗവണ്മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് ലഭിച്ചു. രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന്, അരോമ ഉടമ പി കെ സജീവ് അവാര്‍ഡ് ഏറ്റുവാങ്ങി.
pravasamSep 21, 2018, 10:52 AM IST
എമിറേറ്റ്സും ഇത്തിഹാദും ലയിക്കുന്നെന്ന് വാര്‍ത്തകള്‍; കമ്പനികളുടെ പ്രതികരണം ഇങ്ങനെ
ദുബായ്: യുഎഇയിലെ രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ലയിക്കുന്നെന്ന് വാര്‍ത്തകള്‍. വ്യാഴാഴ്ച ബ്ലൂംബെര്‍ഗാണ് ചില സ്രോതസുകളെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് കമ്പനികളും ലയിച്ച് ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത.
Sep 25, 2017, 5:21 AM IST