Dubai Health
(Search results - 17)pravasamMar 20, 2021, 4:57 PM IST
അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയള്ക്കും നാളെ മുതല്‍ അനുമതി നല്കി ദുബൈ ഹെല്‍ത്ത് അതോരിറ്റി
അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ നടത്താന്‍ ദുബൈയിലെ ആശുപത്രികള്‍ക്ക് ഹെല്‍ത്ത് അതോരിറ്റി അനുമതി നല്കി. കൊവിഡ് സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക് മുന്‍ഗണന നല്കുന്നതിനായും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആരോഹ്യ സംവിധാനങ്ങളെ തയ്യാറാക്കുന്നതിന്റെയും ഭാഗമായി അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് അധികൃതര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.
pravasamFeb 17, 2021, 11:34 PM IST
ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര് കോഡ് നിര്‍ബന്ധം
ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കൊവിഡ് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര് കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര് കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.
pravasamJan 30, 2021, 9:08 PM IST
ദുബൈയില്‍ ഞായറാഴ്ച മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കും
ദുബൈയില്‍ ഞായറാഴ്ച മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. സ്വദേശികള്‍ക്കും അറുപത് വയസുകഴിഞ്ഞ സ്ഥിരതാമസക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ സിനോഫാം വാക്സിന് നല്‍കുക.
pravasamJan 24, 2021, 5:55 PM IST
ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് പുതിയ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
ദുബൈ ഹെല്‍ത്ത് അതിരോറ്റിക്ക് (ഡി.എച്ച്.എ) പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയമിച്ച്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
pravasamJan 21, 2021, 4:34 PM IST
ദുബൈയില്‍ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
അത്യാവശ്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ദുബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം. ദുബൈ ഹെല്‍ത്ത് അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തീരുമാനം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
pravasamDec 10, 2020, 4:52 PM IST
കനേഡിയന്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ ഡേ കെയര്‍ ക്യാന്‍സര്‍ സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി
ദുബൈയില്‍ ഡേ കെയര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് കനേഡിയന്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍(സിഎസ്എച്ച്).
pravasamNov 9, 2020, 8:58 PM IST
ദുബൈയില്‍ മാസ്ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് അധികൃതര്‍
പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മാസ്ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കും.
pravasamSep 13, 2020, 6:04 PM IST
ദുബൈയില്‍ കൊവിഡ് പി.സി.ആര് പരിശോധനയുടെ നിരക്ക് കുറച്ചു
കൊവിഡ് രോഗബാധ കണ്ടെത്താനുള്ള പി.സി.ആര് ടെസ്റ്റിന്റെ നിരക്ക് കുറച്ചതായി ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ഇനി മുതല്‍ പരിശോധനയ്ക്ക് 250 ദിര്‍ഹമായിരിക്കും ഈടാക്കുക. പൊതുജനങ്ങള്‍ക്ക് പരിശോധന കൂടുതല്‍ പ്രാപ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് കുറച്ചത്.
pravasamSep 2, 2020, 9:52 PM IST
ദുബായില്‍ ആറുദിവസത്തിനകം സൗജന്യ കൊവിഡ് പരിശോധന നടത്തിയത് 35,000 സ്കൂള്‍ ജീവനക്കാര്‍ക്ക്
ദുബായില്‍ ആറു ദിവസത്തിനകം ഏകദേശം 35,000 സ്കൂള്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ).
pravasamMay 30, 2020, 5:14 PM IST
ദുബായില്‍ കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി.
pravasamMay 16, 2020, 11:23 AM IST
യുഎഇയില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി
ദുബായ് ഹെല്‍ത്ത് അതോറിറ്റി കൊവിഡ് റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി
pravasamApr 19, 2020, 11:45 AM IST
''പ്രിയപ്പെട്ട മകള്‍ സുനിത..'' മലയാളി നഴ്സിന് അഭിനന്ദനവുമായി യുഎഇ രാഷ്ട്രമാതാവ്
'' പ്രിയപ്പെട്ട മകള്‍ സുനിത, കൊറോണ വൈറസ് ബാധിതരുടെ ചികിത്സക്കായി നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു..."
pravasamJan 29, 2020, 3:31 PM IST
യുഎഇയിലെ കൊറേണ വൈറസ്; രോഗികളെ പരിശോധിക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ നിര്‍ദേശിച്ച് അധികൃതര്‍
യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സന്നാഹങ്ങള്‍ രാജ്യത്ത് സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ സജ്ജമാക്കുകയും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
pravasamNov 6, 2019, 5:34 PM IST
സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണവുമായി ദുബായില്‍ 'പിങ്ക് റൈഡ്'
സ്തനാര്‍ബുദ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായി ദുബായില്‍ നടന്ന പിങ്ക് റൈഡ് ശ്രദ്ധേയമായി. യുഎഇ ഹെല്‍ത്ത് അതോരിറ്റി, രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ സ്ഥാപനമായ യൂണിയന് കോപുമായി ചേര്‍ന്നാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷം പിങ്ക് റൈഡ് സംഘടിപ്പിച്ചത്. 'സഹിഷ്ണുതാ വര്‍ഷത്തിലെ പിങ്ക് റൈഡ്' എന്ന് പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളായി.
pravasamOct 26, 2019, 4:25 PM IST
യുഎഇയില്‍ സ്വകാര്യ ആശുപത്രി മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്
നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ദുബായിലെ സ്വകാര്യ ആശുപത്രി മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ അനുവദിക്കാനാവില്ലെന്നും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാധകമായ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി വ്യക്തമാക്കി.