Dubai Raffle
(Search results - 17)pravasamJan 13, 2021, 5:07 PM IST
ദുബൈയിലെ നറുക്കെടുപ്പില്‍ ലഭിച്ച സ്വര്‍ണസമ്മാനത്തില്‍ പകുതിയും തൊഴില്‍ നഷ്ടമായവര്‍ക്ക് നല്കി ഇന്ത്യക്കാരന്
ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഗ്രാന്റ് നറുക്കെടുപ്പില്‍ അഞ്ച് പേര് കൂടി 250 ഗ്രാം സ്വര്‍ണം വീതം സ്വന്തമാക്കി. ഒരു യുഎഇ പൗരനും മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. 25 കിലോഗ്രാം സ്വര്‍ണമാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്. അപ്രതീക്ഷിതമായി സ്വര്‍ണസമ്മാനം ലഭിച്ച ആ നിമിഷത്തിലെ സന്തോഷം പങ്കുവെയ്ക്കുകയാണ് വിജയികള്‍.
pravasamDec 28, 2020, 8:44 PM IST
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
pravasamSep 9, 2020, 6:30 PM IST
കൊവിഡ് കാലത്തും ഗള്‍ഫില്‍ ഭാഗ്യം കടാക്ഷിക്കുന്നത് ഇന്ത്യക്കാരെ; പ്രവാസി യുവാവിന് ഇന്ന് ലഭിച്ചത് ഏഴ് കോടി
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന് തന്നെ. ദുബൈയില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ബുധനാഴ്ച ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകള്‍ നടന്നത്.
pravasamAug 26, 2020, 9:33 PM IST
കൊവിഡ് കാലത്തും ദുബായിലെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; നേരത്തെ ആഢംബര കാറെങ്കില്‍ രണ്ടാം തവണ ഏഴ് കോടി
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വെച്ച് നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്.
pravasamAug 12, 2020, 7:07 PM IST
ദുബായില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 10 സുഹൃത്തുക്കള്‍ക്കൊപ്പം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം. 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 41കാരനായ നാഗ്പൂര്‍ സ്വദേശി രാഹുല്‍ സാന്‍ഗോലിനെത്തേടി ഭാഗ്യം എത്തിയത്. 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികളായ ഇവര്‍ 11 പേര് ചേര്‍ന്ന് വീതിച്ചെടുക്കും.
pravasamJul 15, 2020, 5:31 PM IST
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് 7.5 കോടി സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാലതി ദാസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദീര്‍ഘകാലമായി യുഎഇയില്‍ പ്രവാസിയായ മാലതി, 32 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകളെടുക്കുന്നു.
pravasamFeb 18, 2020, 5:23 PM IST
20 വര്‍ഷത്തെ ഭാഗ്യാന്വേഷണം സഫലമായി; യുഎഇയില്‍ കോടിപതിയായി ഒരു ഇന്ത്യക്കാരന് കൂടി
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേട്ടം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ ആദ്യ നാല് സമ്മാനങ്ങളില്‍ മൂന്നും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ദുബായില്‍ താമസിക്കുന്ന ഭോപ്പാല്‍ സ്വദേശി ജഗദീഷ് രാംനാനിക്കാണ് ഒന്നാം സമ്മാനമായ പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്.
pravasamJan 20, 2020, 8:22 PM IST
10 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനെ യുഎഇയില്‍ ഭാഗ്യം കടാക്ഷിച്ചത് ഇങ്ങനെ
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് പറയുമെങ്കിലും ഇത് ജീവിതത്തില്‍ പാലിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്. അവരിലൊരാളാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശ്രീജിത്ത്. പത്ത് വര്‍ഷത്തെ ഭാഗ്യപരീക്ഷണങ്ങള്‍ ശ്രീജിത്തിന് ഇതുവരെയും നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ ഒരു പതിറ്റാണ്ട് നീണ്ട ക്ഷമയുടെ ഫലമെന്നോണം ഇന്ന് രണ്ട് ലക്ഷം ദിര്‍ഹവും (38 ലക്ഷത്തിലധകം ഇന്ത്യന്‍ രൂപ) ഒരു ഇന്‍ഫിനിറ്റി QX50 കാറുമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
pravasamJan 3, 2020, 12:32 PM IST
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍; മലയാളികള്‍ക്ക് 6.6 ലക്ഷത്തിന്റെ സ്വര്‍ണ സമ്മാനം
സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.
pravasamDec 20, 2019, 5:47 PM IST
യുഎഇയില്‍ വീണ്ടും ഏഴ് കോടിയുടെ 'ഭാഗ്യം' ഇന്ത്യക്കാരന്
36–ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ ഭാഗ്യം തുണച്ചത്. വിക്രാന്ത് ബിശ്വകർമയാണ് 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കിയത്.
pravasamSep 18, 2019, 10:31 AM IST
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഭാഗ്യപ്പെരുമഴ; രണ്ട് പേര്‍ക്ക് ഏഴ് കോടി വീതം സമ്മാനം
ഇന്നലെ നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഏഴ് കോടി രൂപ വീതം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന ശ്രീ സുനില്‍ ശ്രീധരന്, ലളിത് ശര്‍മ എന്നിവര്‍ക്കാണ് 10 ലക്ഷം ഡോളര്‍ വീതം (7.14 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.
pravasamAug 20, 2019, 5:57 PM IST
ഭാഗ്യം പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം തന്നെ; 35കാരിക്ക് യുഎഇയില്‍ ഏഴ് കോടി സമ്മാനം
ഗള്‍ഫിലെ ഏത് നറുക്കെടുപ്പുകളിലും സമ്മാനം നേടുന്നവരില്‍ അധികവും സ്ഥിരമായി ഇന്ത്യക്കാരാണ്. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ 308-ാം നറുക്കെടുപ്പിലും ഇത് ആവര്‍ത്തിച്ചു. 34കാരിയായ പ്രവാസി യുവതിക്കാണ് ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.
pravasamAug 6, 2019, 6:25 PM IST
42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായില്‍ 7 കോടിയുടെ സമ്മാനം
42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. 10 ഇന്ത്യക്കാര്‍ ചേര്‍ന്നുവാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ആകെ 52 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തിയത്.
pravasamJun 13, 2019, 10:47 AM IST
യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി; വിവരമറിയിക്കാനാവാതെ അധികൃതര്‍
യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനം കോടികള്‍ സമ്മാനമടിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുള്ളൊരു വാര്‍ത്തയല്ല. മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന് കൂടിയെത്തി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിച്ചത്.
pravasamMay 2, 2019, 7:15 PM IST
വിമാനം ആറ് മണിക്കൂര്‍ വൈകിയപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദുബായില്‍ പകരം കിട്ടിയത് ഏഴ് കോടിയുടെ ഭാഗ്യം
വിമാനം വൈകിയത് കാരണം ദുബായ് വിമാനത്താവളത്തില്‍ ആറ് മണിക്കൂറിലേറെ കുടുങ്ങിയപ്പോഴാണ് 21കാരി സാറ ഇല്‍റാഹ് അഹ്മദ് ഒരു ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തത്. അച്ഛനെ സര്‍പ്രൈസ് ആവട്ടെയെന്ന് കരുതി വെറുതെയെടുത്ത ടിക്കറ്റില്‍ ആ കുടുംബത്തെ തേടിയെത്തിയത് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം.