Dubai Rta
(Search results - 24)pravasamJan 21, 2021, 10:29 PM IST
ദുബൈയിലെ റോഡുകളില്‍ ചുവപ്പ് ട്രാക്കുകള്‍ സജ്ജമായി; സ്വകാര്യ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ പിഴ
പൊതുവാഹനങ്ങള്‍ക്കായി ദുബൈയില്‍ കൂടുതല്‍ റെഡ് ട്രാക്കുകള്‍ സജ്ജമായി. ബസുകള്‍ക്കും ടാക്സികള്‍ക്കും മാത്രമായുള്ള ഈ ട്രാക്കുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. സ്വകാര്യ വാഹനങ്ങള്‍ റെഡ് ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹം പിഴ ലഭിക്കും. ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ തയ്യാറാക്കിയ റെഡ് ട്രാക്ക് ഇന്നുമുതല്‍ ഉപയോഗിച്ചു തുടങ്ങി.
pravasamDec 26, 2020, 3:42 PM IST
പൈപ്പ് ലൈനില്‍ ചോര്‍ച്ച; ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചു, ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
മുനിസിപ്പല്‍ ഇറിഗേഷന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ വസ്ല് സ്ട്രീറ്റിലേക്കുള്ള റോഡ് ഗതാഗതം ഇതുവഴി തടസപ്പെടുമെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
pravasamNov 23, 2020, 9:32 AM IST
ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം
കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ പ്രത്യേക പദ്ധതി. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് 25 പേര്‍ക്ക് ഇങ്ങനെ ലൈസന്‍സ് അനുവദിക്കാനാണ് ശ്രമം.
pravasamOct 25, 2020, 12:59 PM IST
സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തൂ, ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമായി ദുബൈ ആര്‍ടിഎ
പതിനൊന്നാമത് പൊതുഗതാഗത ദിനവുമായി ബന്ധപ്പെട്ട് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ വിവിധ പരിപാടികളുമായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ).
pravasamSep 28, 2020, 3:57 PM IST
ദുബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ആര്‍ടിഎ
ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിങ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി. എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
pravasamSep 14, 2020, 10:26 AM IST
ദുബൈയില്‍ ബസിന് തീപിടിച്ചു; ആര്‍ക്കും പരിക്കില്ലെന്ന് ആര്.ടി.എ
ദുബൈയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസിന് തീപിടിച്ചു. കരാമയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
pravasamJun 20, 2020, 11:56 AM IST
കൊവിഡ് ജാഗ്രത; കാറുകള്‍ അണുവിമുക്തമാക്കണമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി
കാറുകള്‍ അണുവിമുക്തമാക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി. യാത്ര പുറപ്പെടുന്നതിനും മുമ്പും യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും കാറുകള്‍ അണുവിമുക്തമാക്കണമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ആര്.ടി.എ ആവശ്യപ്പെട്ടിരിക്കുന്നത്.
pravasamMay 31, 2020, 10:16 AM IST
യാത്രാ ദൈര്‍ഘ്യം കുറയുന്നു; ദുബായില്‍ പ്രധാന പാലം തുറന്നു, 13 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
ദുബായ് ഹില്‍സ് മാള്‍ പ്രോജക്ടിലേക്ക് നീളുന്ന റോഡുകളുടെയും പാലങ്ങളുടെയും എല്ലാ നിര്‍മ്മാണ പ്രവര്ത്തനങ്ങളുും പൂര്‍ത്തിയായതായി ദുബായ് റോഡ്സ് ആന്‍സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ).
pravasamMay 13, 2020, 2:38 PM IST
കൊവിഡ് കാലത്തെ ഹീറോകള്‍; മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആദരവുമായി ദുബായ് ആര്.ടി.എ
കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മലയാളി ഫോട്ടോഗ്രാഫര്‍മാരെ ആദരിച്ച് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി. ആര്.ടി.എയില്‍ ഫോട്ടോഗ്രാഫര്‍മാരായ തൃശൂര്‍ ചാലക്കുടി സ്വദേശി സാഹിര്‍ ബാബു, പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ശ്രീജിത്ത് ലാല്‍ കൊടിയില്‍, കൊല്ലം ഇരവിപുരം സ്വദേശി ജോബിന് ഇഗ്നേഷ്യസ് എന്നിവരെയാണ് ഹീറോകളെന്ന് വിളിച്ച് അധികൃതര്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നത്.
pravasamDec 22, 2019, 10:19 PM IST
ദുബായില്‍ ഇഷ്ട നമ്പറിനായി ഒരു വാഹന ഉടമ ചിലവാക്കിയത് 3.6 കോടി
ഫാന്‍സി നമ്പറുകളുടെ ഒറ്റ ലേലത്തില്‍ നിന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി കഴിഞ്ഞദിവസം സമാഹരിച്ചത് 17.751 മില്യന്‍ ദിര്‍ഹം (38 കോടിയിലധികം ഇന്ത്യന്‍ രൂപ). ആര്‍ടിഎയുടെ 103-ാമത് ഓപ്പര്‍ നമ്പര്‍ പ്ലേറ്റ് ലേലമാണ് ശനിയാഴ്ച ഇന്റര്‍ കോണ്ടിനന്റല് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച് നടന്നത്.
pravasamDec 17, 2019, 8:12 PM IST
യുഎഇയില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി അധികൃതര്‍
സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
pravasamApr 13, 2019, 6:26 PM IST
ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കാന്‍ പൂര്‍ണ്ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന പുതിയ ഫാക്ടറി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ഉദ്ഘാടനം ചെയ്തു. ദേറയിലാണ് ലോകത്ത് തന്നെ ഇത്തരത്തിലെ ആദ്യത്തെ നമ്പര്‍ പ്ലേറ്റ് ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പ്രിന്റിങ് രീതിയില്‍ ചില നമ്പറുകള്‍ ആവര്‍ത്തിച്ച് തെറ്റുകള്‍ വരാന്‍ സാധ്യതയുണ്ടായിരുന്നെങ്കില്‍ ഒരു തെറ്റും വരുത്തില്ലെന്നതാണ് പുതിയ ഫാക്ടറിയുടെ സവിശേഷത.
pravasamApr 7, 2019, 4:45 PM IST
യുഎഇയില്‍ ഫാന്‍സി നമ്പര്‍ വിറ്റുപോയത് 7.5 കോടിക്ക്
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി കഴിഞ്ഞ ദിവസം നടത്തിയ നമ്പര്‍ ലേലത്തില്‍ ആകെ സമാഹരിച്ചത് 2.34 കോടി ദിര്‍ഹം (44.24 കോടിയിലധികം ഇന്ത്യന്‍ രൂപ). ഇതില്‍ തന്നെ 7.5 കോടി രൂപയും ഒരൊറ്റ നമ്പറിനാണ് ലഭിച്ചത്.
pravasamMar 13, 2019, 9:36 AM IST
അടിയന്തരഘട്ടങ്ങളിൽ നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക വാഹനവുമായി ദുബായ് ആര്‍ടിഎ
അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകാനും നടപടികൾ ഏകോപിപ്പിക്കാനും പ്രത്യേക വാഹനവുമായി ദുബായ് ആർടിഎ. മൊബൈൽ കമാന്റ് വെഹിക്കിൾ എത്തുന്നതോടെ വാഹനാപകടങ്ങളില്‍ നിമിഷങ്ങള്‍ക്കകം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
pravasamFeb 13, 2019, 4:14 PM IST
ഇനി സ്കൈപോഡുകളുടെ കാലം; പൊതുഗതാഗത സംവിധാനത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബായ്
പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ദുബായ് പരീക്ഷണവേദിയാകുന്നത്. മിനിറ്റുകള്‍ കൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പറക്കും ടാക്സിയുടെ പരീക്ഷണവും നടന്നു. ഇതിനുശേഷമാണിപ്പോള്‍ ആകാശപ്പാളത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്കൈ പോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.