Dubai Shopping Festival
(Search results - 26)pravasamJan 18, 2021, 1:34 PM IST
ദുബൈ ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡിഎസ്എഫ് ക്യാമ്പയിനില്‍ ഉപഭോക്താക്കൾക്കും വ്യാപാരികള്‍ക്കും നേട്ടം
ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റുമായി (ഡി.എഫ്.ആര്‍ഇ) സഹകരിച്ച് നടക്കുന്ന ദുബൈ ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ‘നോൺ-സ്റ്റോപ്പ് വിന്നിംഗ്’ ജ്വല്ലറി ക്യാമ്പയിൻ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു പ്രധാന ആകർഷണമായി മാറുന്നതിലൂടെ ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഗ്രൂപ്പിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
pravasamJan 13, 2021, 5:07 PM IST
ദുബൈയിലെ നറുക്കെടുപ്പില്‍ ലഭിച്ച സ്വര്‍ണസമ്മാനത്തില്‍ പകുതിയും തൊഴില്‍ നഷ്ടമായവര്‍ക്ക് നല്കി ഇന്ത്യക്കാരന്
ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഗ്രാന്റ് നറുക്കെടുപ്പില്‍ അഞ്ച് പേര് കൂടി 250 ഗ്രാം സ്വര്‍ണം വീതം സ്വന്തമാക്കി. ഒരു യുഎഇ പൗരനും മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. 25 കിലോഗ്രാം സ്വര്‍ണമാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്. അപ്രതീക്ഷിതമായി സ്വര്‍ണസമ്മാനം ലഭിച്ച ആ നിമിഷത്തിലെ സന്തോഷം പങ്കുവെയ്ക്കുകയാണ് വിജയികള്‍.
pravasamDec 28, 2020, 8:44 PM IST
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
pravasamDec 24, 2020, 7:44 PM IST
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ കാല് കിലോ വീതം സ്വര്‍ണം നേടി ഇന്ത്യക്കാരടക്കം നാലുപേര്‍
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പിന്റെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിനില്‍ വിജയികളായി ഇന്ത്യക്കാരുള്‍പ്പെടെ നാലുപേര്‍.
pravasamDec 15, 2020, 11:03 AM IST
25 കിലോ സ്വര്‍ണം സമ്മാനം; സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിന് പ്രഖ്യാപിച്ച് മേഖലയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്(ഡിജിജെജി).
pravasamOct 13, 2020, 6:41 PM IST
ഈ വര്‍ഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു
26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
pravasamFeb 10, 2020, 7:37 PM IST
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് സമ്മാനമായി നല്‍കിയത് 40 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ നാണയങ്ങള്‍
ഇത്തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇരുനൂറിലധികം വിജയികള്‍ക്ക് 40 ലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സ്വര്‍ണനാണയങ്ങളാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനിച്ചത്. ദുബായിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഞ്ചാഴ്ച നീണ്ടുനിന്ന സമ്മാന പദ്ധതി സംഘടിപ്പിച്ചത്. പ്രതിദിനം 75 സ്വര്‍ണനാണയങ്ങള്‍ വീതം ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ട്, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഈ പ്രത്യേക സമ്മാനപദ്ധതി, ഫെസ്റ്റിവലിലെത്തന്നെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായിരുന്നു.
pravasamJan 27, 2020, 12:33 PM IST
ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്ക് വന്‍ സ്വര്‍ണ സമ്മാനവുമായി ദുബായ് ഗോള്‍ഡ് ജ്വല്ലറി
മൂവായിരം സ്വര്‍ണ നാണയങ്ങള്‍ വരെ നേടാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. ഒരു ദിവസത്തെ നറുക്കെടുപ്പില്‍ ഭാഗ്യവാന്മാര്ക്ക് 5 സ്വര്‍ണ നാണയങ്ങള്‍ മുതല്‍ 25 സ്വര്‍ണനാണയങ്ങള്‍ വരെ നേടാനാകും.
pravasamJan 20, 2020, 8:22 PM IST
10 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനെ യുഎഇയില്‍ ഭാഗ്യം കടാക്ഷിച്ചത് ഇങ്ങനെ
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് പറയുമെങ്കിലും ഇത് ജീവിതത്തില്‍ പാലിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്. അവരിലൊരാളാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശ്രീജിത്ത്. പത്ത് വര്‍ഷത്തെ ഭാഗ്യപരീക്ഷണങ്ങള്‍ ശ്രീജിത്തിന് ഇതുവരെയും നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ ഒരു പതിറ്റാണ്ട് നീണ്ട ക്ഷമയുടെ ഫലമെന്നോണം ഇന്ന് രണ്ട് ലക്ഷം ദിര്‍ഹവും (38 ലക്ഷത്തിലധകം ഇന്ത്യന്‍ രൂപ) ഒരു ഇന്‍ഫിനിറ്റി QX50 കാറുമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
pravasamJan 7, 2020, 10:15 PM IST
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒന്നാം സമ്മാനം
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് വിജയി.
pravasamJan 3, 2020, 12:32 PM IST
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍; മലയാളികള്‍ക്ക് 6.6 ലക്ഷത്തിന്റെ സ്വര്‍ണ സമ്മാനം
സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.
pravasamDec 26, 2019, 8:00 PM IST
10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് മാൾ ഗ്രൂപ്പ്
10 ഭാഗ്യവാന്മാര്ക്ക് 2 ലക്ഷം വരെ യുഎഇ ദിര്‍ഹം സമ്മാനമായി ലഭിക്കും. 50 പേര്‍ക്ക് 5000 മുതല്‍ 20000 ദിര്‍ഹം വരെ നറുക്കെടുപ്പിലൂടെ ലഭിക്കും.
pravasamDec 23, 2019, 11:12 PM IST
90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ 12 മണിക്കൂര്‍ വ്യാപാര മേള വരുന്നു
ഷോപ്പിങ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് ദുബായ് നഗരം. 26, 27 തീയ്യതികളില്‍ ഡൗണ്‍ ടൗണ്‍ ബുര്‍ജ് പാര്‍ക്കില്‍ നടക്കുന്ന രണ്ട് ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.
pravasamDec 23, 2019, 3:35 PM IST
ദുബായ് സിറ്റി ഓഫ് ഗോൾഡിന്റെ 25 വർഷം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് നഗരം
വാർഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
pravasamMar 15, 2019, 11:38 PM IST
ശ്രദ്ധേയമായി ഗ്ലോബല്‍ വില്ലേജിലെ യൂറോപ്യന്‍ പവലിയന്
ശില്പചാതുരിയുടെയും കരവിരുതിന്റെയുമെല്ലാം സംഗമവേദിയാണ് ഗ്ലോബല്‍ വില്ലേജിലെ യൂറോപ്യന്‍ പവലിയന്. യൂറോപ്യന്‍ രാജ്യങ്ങളുടെ സംസ്കാരം അടുത്തറിയാനുള്ള അവസരം കൂടിയാണ്