Eid Holidays  

(Search results - 35)
  • Abu Dhabi police

    pravasam29, Jul 2020, 5:39 PM

    യുഎഇയില്‍ നാളെ മുതല്‍ പെരുന്നാള്‍ അവധി; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

    യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാളെ ആരംഭിക്കാനിരിക്കെ കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.

  • <p>Sharjah Parking</p>

    pravasam28, Jul 2020, 11:38 AM

    ബലിപെരുന്നാള്‍; ഷാര്‍ജയില്‍ നാല് ദിവസം ഫ്രീ പാര്‍ക്കിങ്

    ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 (ദുല്‍ഹജ്ജ് 9) മുതല്‍ ഓഗസ്റ്റ് രണ്ട് (ദുല്‍ഹജ്ജ് 12) വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം നല്‍കേണ്ട പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങളൊഴികെ മറ്റ് പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം സൗജന്യമായി ഉപയോഗിക്കാം. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. 

  • UAE Central Bank

    pravasam23, Jul 2020, 2:34 PM

    യുഎഇയിലെ ബാങ്കിങ് മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    യുഎഇയിലെ ബാങ്കിങ് മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയായിരിക്കും അവധിയെന്നാണ് വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചത്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും.

  • <p>dubai parking </p>

    pravasam23, May 2020, 7:37 PM

    ദുബായില്‍ ഇന്നുമുതല്‍ പാര്‍ക്കിങ് സൗജന്യം

    ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കി.

  • Bahrain Prime minister

    pravasam20, May 2020, 3:40 PM

    ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്‍ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം ഔദ്യോഗിക അവധി ദിനമാണെങ്കില്‍ പകരമായി ഒരു ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

  • Ramadan Ramzan

    pravasam12, May 2020, 10:40 PM

    സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; തിയ്യതികള്‍ അറിയാം

    തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക

  • nedumbassery airport

    pravasam9, Aug 2019, 10:55 AM

    ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; അവധിക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്ര മുടങ്ങും

    കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ പലര്‍ക്കും ഉറ്റവരുടെ യാതൊരു വിവരവും ലഭിക്കുന്നുമില്ല.

  • Bahrain Prime minister

    pravasam8, Aug 2019, 10:54 AM

    ബഹ്റൈനില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

  • Eid

    pravasam7, Aug 2019, 2:14 PM

    യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം ബലിപെരുന്നാള്‍ അവധി

    യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് അവധി.

  • Eid

    pravasam6, Aug 2019, 7:57 PM

    ഒമാനില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    ഓഗസ്റ്റ് 9, 10 വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം പൊതുമേഖലയ്ക്ക് അവധി ലഭിക്കും.

  • Eid

    pravasam2, Aug 2019, 1:22 PM

    ഒമാനില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12ന്

    ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. ഓഗസ്റ്റ് 12നായിരിക്കും ബലി പെരുന്നാള്‍. വ്യാഴാഴ്ച സൂര്യാസ്‍തമയത്തിന് ശേഷം 28 മിനിറ്റിനുള്ളില്‍ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് മാസപ്പിറവി കാണാനായില്ലെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ വകുപ്പ് അറിയിച്ചു.

  • Eid UAE

    pravasam1, Aug 2019, 11:15 PM

    യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് പ്രഖ്യാപിച്ചിരിക്കുന്നത്.

  • Eid

    pravasam25, Jul 2019, 10:34 AM

    സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

  • Eid

    pravasam23, Jul 2019, 11:22 AM

    ബലി പെരുന്നാള്‍; ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി സ്റ്റോക്ക് എക്സ്‍ചേഞ്ച്

    ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 17 വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ്.

  • Eid UAE

    pravasam4, Jul 2019, 5:42 PM

    യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.