Enikkum Chilath Parayanund  

(Search results - 18)
 • raseela

  column1, Mar 2020, 1:14 PM

  'നിറകണ്ണുകളോടെയും, ഭാരിച്ച മനസ്സോടെയുമാണ് ഞാൻ മൂത്തോൻ കണ്ടിറങ്ങിയത്...'

  ഒരാളുടെ ഭാഷ എന്നത് അയാളുടെ പാരമ്പര്യത്തിന്റെ പ്രതീകമാണ്. ഒരു വാണിജ്യ താല്പര്യത്തിനു വേണ്ടിയും അത് വളച്ചൊടിക്കപ്പെട്ടുകൂടാ. നിലനിൽപ്പ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന അനേകം ഭാഷകളിൽ ഒരു ഭാഷയാണ് ഞങ്ങളുടേതും. 

 • saritha

  column12, May 2019, 12:17 PM

  അമ്മ സ്നേഹമാണ്, ശക്തിയാണ്, ത്യാഗമാണ്, എല്ലാം സഹിക്കുന്നവളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പഠിച്ചു വച്ചിരുന്നാല്‍..

  മുകളിൽ പറഞ്ഞ ഭാര്യയെപ്പോലെ ഹോട്ടലിൽ മുറിയെടുത്തൊറ്റയ്ക്കിരിക്കാനും, വീട്ടിൽ നിന്നിറങ്ങിയോടാനുമൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പലപ്പോഴും ഒന്നലറി വിളിക്കാൻ, തല തല്ലിപ്പൊളിക്കാനൊക്കെ തോന്നിപ്പോകും. ചിലപ്പോഴൊക്കെ പിള്ളേരുടെ കാലിൽപ്പിടിച്ചലക്കാനും.

 • amal

  column6, May 2019, 3:19 PM

  'ചെയ്യുന്നതെല്ലാം സ്നേഹം കൊണ്ടാണെന്ന് പറഞ്ഞാലും, വേണ്ടിവരും ഡിവോഴ്സ്...'

  ഭീഷണികളാണ്. വേണ്ടാ പറച്ചിലുകള്‍ തന്നെയാണ്. ഭാഷയൊന്നു മാറുമെന്നു മാത്രം. സ്നേഹവും, അപേക്ഷയും, കാലുപിടിക്കലും ആവുമെന്ന് മാത്രം. ഏറ്റവും സ്നേഹം തോന്നേണ്ട, ഏറ്റവും സന്തോഷം തോന്നേണ്ട കാമുകന്മാര്‍ വിളിക്കുമ്പോഴേ ശോകം വന്നു കേറുന്ന മനുഷ്യരുണ്ട്‌. 

 • mrudula

  column18, Apr 2019, 5:19 PM

  നല്ലതാണ് മനുഷ്യരേ, മരമായും മൃഗമായും ഇടക്കൊന്ന് സ്വയം സങ്കല്‍പ്പിച്ച് നോക്കുന്നത്..

  ഇനി.. ഒരൽപം സമയം നിങ്ങൾ ഒരു ആനയാണ് എന്ന് സങ്കൽപ്പിക്കൂ!! കരയിലെ ഏറ്റവും വലിയ ജീവി. പെരുത്ത ശരീരം, വിശറി ചെവി, കുഞ്ഞിക്കണ്ണ്, നേർത്ത വാല്, നീളൻ തുമ്പിക്കൈ. ചൂട് സഹിക്കാൻ കഴിയാത്തവൻ, ശബ്ദഘോഷങ്ങൾ ഇഷ്ടമില്ലാത്തവൻ. തീയിനെ വല്ലാതെ പേടിക്കുന്നവൻ. സഹ്യന്റെ മകൻ. ഈന്തൽ തളിരും, കാട്ടാർ കുളിരും ആയി സ്വന്തക്കാർക്കൊപ്പം കാട്ടിൽ മേയുന്നവൻ. 

 • anju ok

  column2, Apr 2019, 6:01 PM

  ഇങ്ങനെ കൊല്ലാന്‍ കൊടുക്കാനാണോ നിങ്ങള്‍ക്ക് പെണ്‍മക്കള്‍?

  പക്ഷെ, താനൊരു ഭാരമാണെന്നും കല്യാണം കഴിയാത്തത് എന്തോ വലിയൊരു ശാപമാണെന്നും ഉള്ളിലിങ്ങനെ തോന്നിക്കൊണ്ടേയിരിക്കും. അത് ഊതി വീർപ്പിച്ചു പൊട്ടാറാക്കാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചുകൊണ്ടേയിരിക്കും.

 • enikkum chilath parayanund

  column1, Mar 2019, 3:59 PM

  കരുതലോടെയാവട്ടെ ഓരോ ഇടപെടലും..

  ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് കുട്ടികൾക്ക് എതിരെയുള്ള ശാരീരിക അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഇല്ലാതാകും എന്ന് കരുതുക വയ്യ. സമൂഹത്തെ മാറ്റൻ കഴിഞ്ഞില്ലെങ്കിലും നമ്മെ മാറ്റാൻ നമുക്ക് കഴിയും

 • geetha thottam

  column26, Feb 2019, 1:09 PM

  വിതയ്ക്കപ്പെടുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള വയലല്ല സ്ത്രീ ശരീരം..

  നിങ്ങളുടെ ആൺമക്കളെ പറഞ്ഞു പഠിപ്പിക്കുക. മാറിപ്പോകുന്ന വസ്ത്രഭാഗങ്ങൾ വെളിപ്പെടുത്തുന്ന ഇറച്ചിക്കഷണമല്ല പെണ്ണെന്ന്. അവളുടെ മുലകൾ, ഗർഭപാത്രം, തുടകൾ, നാഭി ഇവയൊന്നും അവർക്ക് ചവച്ചു തുപ്പാനുള്ളതല്ല, അവരുടെ വൈകൃതങ്ങൾ ശമിപ്പിക്കാനുള്ളതുമല്ല എന്ന്.
  അവയൊക്കെ അവൾക്ക്, തന്നെ പ്രണയിക്കുന്നവന്‍റെയും തന്‍റെയും കുഞ്ഞുങ്ങൾക്കും അവർക്കു തന്നെയും സന്തോഷിക്കാനുള്ളവയാണെന്ന്. പുരുഷന്മാരെപ്പോലെ തന്നെ പെൺകുട്ടികൾക്കും അവരുടെ ശരീരം വേണ്ടതാണെന്ന്.
   

 • isha

  column11, Feb 2019, 4:02 PM

  പ്രിയപ്പെട്ട ദമ്പതികളെ, ബോഡി ഷെയിമിങ്ങിന്‍റെ ആദ്യത്തെ ഇര അല്ല നിങ്ങൾ... പക്ഷെ, അവസാനത്തേത് ആകട്ടെ

  ജൂബിയുടെ പ്രായം, രൂപം, അവൾക്കു കൊടുത്ത സ്വർണം, വരന്‍റെ സൗന്ദര്യം ഇതൊക്കെ ഏതു രീതിയിലാണ്, വാർത്ത ചമച്ചവന്‍റെയും അത് ഷെയർ ചെയ്തവന്‍റെയും ജീവിതത്തെ ബാധിക്കുന്നത്? പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹത്തിന് ഒരു തരത്തിലുള്ള പോറലുമേല്‍പിക്കാതെ മനോഹരമായി കുടുംബ ജീവിതം തുടങ്ങേണ്ട രണ്ടു പേരെ ദുഷ്ടലാക്കോടെ വേട്ടയാടി മാനസികമായി തളർത്തിയിട്ട് ആർക്ക് എന്താണ് ലാഭം? 

 • nimna

  column3, Feb 2019, 6:11 PM

  അവനിപ്പോഴും അനാഥാലയത്തിലായിരിക്കുമോ?

  പിറ്റേന്ന് ഉത്സവത്തിന്  കൊടിയിറങ്ങിയെങ്കിലും പിന്നീട് പലപ്പോഴായി ഞാൻ അവരെ കണ്ടുമുട്ടി. അപ്പോൾ, ഒരിക്കൽ പോലും വിശേഷം തിരക്കാനോ ചിരിക്കാനോ അവർ മറക്കാറില്ലായിരുന്നു. വിക്രമാദിത്യന് കൂട്ടു വേതാളം എന്ന പോലെ എന്നും അമ്മയുടെ സാരി തുമ്പു പിടിച്ചോ അല്ലെങ്കിൽ അമ്മയെ സഹായിക്കാൻ കുഞ്ഞി കവറുകൾ കയ്യിൽ പിടിച്ചോ കൂടെ മോനും ഉണ്ടാകും.

 • fousu rahman

  column2, Feb 2019, 6:35 PM

  നിയമങ്ങളും ചട്ടങ്ങളും മാറിയാല്‍ പോരാ, നമ്മുടെ മനസും മാറേണ്ടതുണ്ട്

  മുകളിൽ പറഞ്ഞതൊക്കെ ഒരു ദിവാസ്വപ്നമാണെന്ന് കരുതരുത്. ലോകത്ത് പല രാജ്യങ്ങളിലും ഭിന്നശേഷിക്കാർക്ക് വന്ന മാറ്റങ്ങളാണ് ഇവയൊക്കെ. നമ്മുടെ രാജ്യത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും ഉറപ്പിക്കുന്ന പരിഷ്കരിച്ച ബില്ല് പാസാക്കിയിട്ട് രണ്ട് വർഷത്തോളമായിട്ടും എത്ര പൊതുവിടങ്ങളാണ് അവർക്ക് കേറിച്ചെല്ലാൻ പാകത്തിൽ മാറ്റം ഉൾകൊണ്ടത്. 

 • raji paul

  column29, Jan 2019, 6:43 PM

  'മരിക്കുന്നതിന് മുമ്പ് ഞങ്ങളുടെ മക്കളുടെ അടുത്തേക്ക്, ഞങ്ങളുടെ നാട്ടിലേയ്ക്ക് തിരികെ പൊയ്ക്കോട്ടെ?'

  അവൾ ഒടുവിൽ കണ്ണുകൾ തുറന്നു. കൃത്രിമ ശ്വാസം നൽകുന്ന വെന്‍റിലേറ്ററിൽ നിന്നും അവളെ മാറ്റി. അയാളോട് സംസാരിച്ചു. കുഞ്ഞുങ്ങളുടെ കാര്യം തിരക്കി. ഏറ്റവും ഇളയ കുഞ്ഞ് മുലപ്പാൽ കുടിക്കുന്ന പ്രായമാണെന്നാണവൾ എന്നോട് പറഞ്ഞത്. അതിനെ ഇപ്പോൾ നോക്കുന്നത് അയാളുടെ സഹോദരിയാണെന്ന് പിന്നീടയാൾ പറഞ്ഞ് ഞാൻ അറിഞ്ഞു.

 • enikkum chilath parayanund

  Web Specials28, Jan 2019, 6:26 PM

  കുഞ്ഞുങ്ങളില്‍ നിന്നും ചിലത് പഠിക്കാനുണ്ട്...

  കുറച്ചു കഴിഞ്ഞു, ചീരു മാത്രമല്ല കുഞ്ചിയും ഇപ്പോൾ അവർക്കരികെ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്. അല്‍പസമയം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് രണ്ടു ആൺകുട്ടികളെ കയ്യിൽ മുറുക്കെ പിടിച്ച് അവിടേക്ക് വന്നു. രണ്ടുപേർക്കും പത്തുവയസ്സിന് മുകളിലാണ് പ്രായം. എത്ര മുറുകെ പിടിച്ചിട്ടും രണ്ടുപേരും കൈ കുതറിക്കാൻ നോക്കുന്നുണ്ട്.

 • enikkum chilath

  column25, Jan 2019, 4:56 PM

  മരണവീട്ടില്‍ പ്രകടനങ്ങളുമായെത്തുന്നവരോട് കുറച്ച് കാര്യങ്ങള്‍

  ഇനി മറ്റൊരു കൂട്ടരുണ്ട്,  വന്ന് ഒരു മിനിട്ട് (കഷ്ടിച്ച്) നിശബ്ദത പാലിച്ച ശേഷം പണ്ടെങ്ങോ കണ്ടു മറന്ന നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷിച്ച് കണ്ടുപിടിച്ച് മക്കളുടെയും മരുമക്കളുടേയും പേരക്കുട്ടികളുടേയും മഹിമ പറഞ്ഞു തീരാത്തവര്‍. പലപ്പോഴും മരണപ്പെട്ടവരുടെ ഉറ്റവരുടെ മുന്നില്‍ വെച്ചായിരിക്കും ഇത്തരം വില കുറഞ്ഞ ജല്പനങ്ങള്‍! 

 • isha

  column24, Jan 2019, 6:34 PM

  മറന്നിട്ടില്ല, 'ഇന്ത്യ തോറ്റതിൽ നിങ്ങൾക്കൊക്കെ സന്തോഷമായിരിക്കുമല്ലേ' എന്ന ചോദ്യം

  സംഭവം ഇത്രേ ഉള്ളൂ, ഇതിലെന്താണിത്ര സംഭവമെന്നും ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ, മലപ്പുറത്തുകാരെല്ലാം തീവ്രവാദം ചുമക്കുന്നവരാണെന്നും പാക്കിസ്ഥാൻ ജയിച്ചു കാണാൻ ആശിക്കുന്നവരാണെന്നുമുള്ള വിഷബോധവും കൊണ്ടാണ് അവരെനിക്ക് റൂം തുറന്നു തന്നതും കസേര നീക്കിയിട്ടു തന്നതുമെന്നുമുള്ള തിരിച്ചറിവിനേക്കാൾ എന്നെ പൊള്ളിച്ചത്, ഞാനടക്കമുള്ള ഓരോ മലപ്പുറംകാരനെയും ഒരു തീവ്രവാദിയെ കാണുന്ന പോലുള്ള അറപ്പോടെ ആയിരിക്കുമല്ലോ അവരിനിയും വീക്ഷിക്കുക എന്ന തിരിച്ചറിവ് തന്നെയാണ്.

 • shaharbanu

  column18, Jan 2019, 4:17 PM

  ഞാൻ വായിച്ച കിത്താബിലൊന്നും ഒരു ജാതിയെ കുറിച്ചും പരാമർശിച്ചിട്ടില്ല

  ജീവിതത്തിൽ ഭൗതികമായ അപൂർണതകൾ എന്നെ എവിടേക്കാണ് കൊണ്ട് പോവുന്നത്? ഞാൻ ആരാണെന്നാണ് പറയാൻ ശ്രമിക്കുന്നത്? സവർണ്ണതക്കെതിരെ വേദിയിൽ പ്രസംഗിച്ചവർ എല്ലാവരും തിരിച്ചെത്തി ഇവിടുത്തെ elitism തകർക്കാൻ പണി തുടങ്ങി എന്നാണോ പലരും ധരിച്ചു വെച്ചിരിക്കുന്നത്? ഞാൻ മുൻപൊക്കെ അങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ, പലർക്കും അത് രണ്ടു ഫ്ലാഷുകൾക്കിടയിലെ ഒരു അനിവാര്യതയാണ്. ഒരു തലക്കെട്ടിന്റെ ആവശ്യകതയാണ്. അത്രമാത്രമാണ്!