Environment  

(Search results - 275)
 • Assam government has set fire to the worlds largest collection of rhino horns

  IndiaSep 24, 2021, 12:05 PM IST

  കത്തിച്ച് കളഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗ കൊമ്പുകളുടെ ശേഖരം

  ലോക കാണ്ടാമൃഗ ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. അന്ന് അസമില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗകൊമ്പുകളുടെ ശേഖരം അഗ്നിക്കിരയാക്കി. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അഗ്നിക്കിരയാക്കലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തലയിൽ കൊമ്പുള്ള കാണ്ടാമൃഗം വിലപ്പെട്ടതാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വേട്ടക്കാരാല്‍ കൊമ്പു നീക്കം ചെയ്യപ്പെട്ട് മരിച്ചതോ സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കപ്പെട്ട കൊമ്പുകളോ അല്ല തങ്ങളെ സംബന്ധിച്ച് കണ്ടാമൃഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വനം - പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യ, കൃഷി മന്ത്രി അതുൽ, പ്രാദേശിക എജിപി, എംഎൽഎമാര്‍, മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ബൊക്കാഖാറ്റിൽ നടന്ന ചടങ്ങിലാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. 

 • oyster has proven remarkably effective in protecting one of Bangladeshs most vulnerable islands from fast rising seas

  Web SpecialsSep 20, 2021, 3:16 PM IST

  കടലെടുക്കാനൊരുങ്ങിയ ദ്വീപിന് സംരക്ഷണ കവചവുമായി 'ചിപ്പികള്‍'

  കടല്‍ക്ഷോഭത്തില്‍ തീരം നശിക്കുന്നതും തീരദേശനിവാസികളുടെ ജീവിതം താറുമാറാകുന്നതും സാധാരണ കാഴ്ചയാണ് ഇന്ന്. എന്നാല്‍ കടലെടുത്ത് പോയേക്കാമായിരുന്ന ഒരു ദ്വീപിന് പ്രതീക്ഷയുടെ പുതിയ കിരണമാണ് ഇക്കോ എന്‍ജിനിയറിംഗ് പരീക്ഷണത്തിലൂടെ ബംഗ്ലാദേശിലെ കുടുബ്ദിയ ദ്വീപിലുണ്ടായിട്ടുള്ളത്. ചിപ്പികള്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി തീരം സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. 

 • Indias crime rate up by 28 per cent amidst pandemic fake news got major role in riots

  IndiaSep 16, 2021, 6:21 PM IST

  മഹാമാരിക്കാലത്ത് രാജ്യത്ത് കലാപമുണ്ടാക്കിയതില്‍ വ്യാജ പ്രചാരണത്തിന് വലിയ പങ്കെന്ന് കണക്കുകള്‍

   2019 നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങള്‍ക്കും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇരട്ടിച്ചു. ജാതി, മതം എന്നിവ സംബന്ധിച്ചുള്ള അതിക്രമങ്ങളിലും വര്‍ധനവുണ്ടായി. 

 • Silverline does not require environmental clearance says central government

  KeralaSep 14, 2021, 4:57 PM IST

  സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

  പാരിസ്ഥിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം

 • 227 environmental activist murdered last year

  Web SpecialsSep 14, 2021, 3:09 PM IST

  പരിസ്ഥിതിക്ക് വേണ്ടി നിലകൊണ്ടതിന് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 227 പേർ, ഞെട്ടിക്കുന്ന കണക്ക്

  ഗ്ലോബൽ വിറ്റ്നസിന്റെ ഒരു മുതിർന്ന പ്രചാരകനായ ക്രിസ് മാഡൻ പറഞ്ഞത്, പരിസ്ഥിതി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകൾ മുന്നോട്ട് വരണം എന്നാണ്. കമ്പനികൾ ലാഭം കൊയ്യാനായി ആളുകളെയും ഭൂമിയേയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. 

 • Alligator Eating A Drone viral video

  Video CafeSep 3, 2021, 10:49 AM IST

  ഡ്രോണിനെ വായിലാക്കി ചവച്ച് ചീങ്കണ്ണി, തൊട്ടുപിന്നാലെ വായിൽ നിന്നും പുക, വീഡിയോ വൈറൽ

  "വായ തുറന്ന് ചീങ്കണ്ണിയുടെ ഒരു ക്ലോസ് അപ്പ് എടുക്കാന്‍ ഞങ്ങൾ ശ്രമിക്കുകയായിരുന്നു, ഡ്രോൺ പറന്നുയരുമെന്ന് ഞങ്ങൾ കരുതി" എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിലെഴുതിയിരിക്കുന്നത്.

 • how students prepare for the transition from colleges to a work environment
  Video Icon

  CareerAug 18, 2021, 10:34 AM IST

  പഠനത്തിൽ നിന്ന് ജോലിയിലേക്കുള്ള മാറ്റത്തിന് കുട്ടികൾ എത്രത്തോളം തയ്യാറെടുക്കണം?

  എഞ്ചിനീയറിംഗ് മേഖല മാറുന്നു, വൈവിധ്യമാർന്ന കോഴ്സുകളും വിപുലമായ തൊഴിൽ അവസരങ്ങളുമുണ്ട് ഇപ്പോൾ. അമൃത വിശ്വ വിദ്യാപീഠവും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമും ചേർന്നു സംഘടിപ്പിച്ച വെബ്ബിനാറിലെ ചോദ്യോത്തര വേള.. PART 4

 • rare two head cobra rescued rare incident

  Web SpecialsAug 15, 2021, 9:50 AM IST

  അപൂർവങ്ങളിൽ അപൂർവം, രണ്ട് തലയുള്ള മൂർഖൻകുഞ്ഞിനെ കണ്ടെത്തി!

  ഒന്നര അടി നീളമുള്ള മൂർഖൻ പാമ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രമാണ് പ്രായമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയിലേക്ക് എത്തിച്ചിരിക്കുകയാണ്.

 • lion spotted on a street in Riyadh

  pravasamAug 13, 2021, 3:26 PM IST

  സൗദി അറേബ്യയില്‍ റോഡരികില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍, വീഡിയോ

  സൗദി അറേബ്യയുട തലസ്ഥാന നഗരമായ റിയാദില്‍ റോഡരികിലെ തൂണില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.

 • Forest Museum in suburbs to explore the natural environment of the ocean

  ArtsAug 13, 2021, 2:30 PM IST

  സമുദ്രത്തിന്‍റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കാന്‍ സമുദ്രാന്തര്‍ഭാഗത്ത് ഒരു 'വന മ്യൂസിയം'

  കടല്‍ , മാലിന്യം നിറഞ്ഞ് കുമിയുന്നിടമായി മാറുന്നുവെന്നത് ഏറെനാളായി നമ്മള്‍ കേള്‍ക്കുന്നു. കടലിന് നഷ്ടപ്പെടുന്ന സ്വാഭാവിക പരിസ്ഥിതിയെ തന്‍റെ ശില്പങ്ങളിലൂടെ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ് ബ്രിട്ടീഷ് ശില്പിയായ ജേസൺ ഡികെയേഴ്സ് ടെയ്‌ലർ. അദ്ദേഹത്തിന്‍റെ ജലാന്തരീക സൃഷ്ടികള്‍ പ്രശസ്തമാണ്. കാൻ, മെക്സിക്കോ, ഗ്രെനഡ, ബഹാമസ്, ലാൻസറോട്ട്, നോർവേ, ഓസ്‌ട്രേലിയ, മാലിദ്വീപ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജലാന്തരീക ശിൽപ-തോട്ടങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട്. മാലിദ്വീപിലെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ മതമൌലീക വാദികളുടെ ഇടപെടലിനെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ സൃഷ്ടി സൈപ്രിയറ്റ് തീരത്ത് പെർനെറ ബീച്ചിൽ നിന്ന് 200 മീറ്റർ അകലെ സമുദ്ര സംരക്ഷണ മേഖലയില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. ഉപരിതലത്തിൽ 26 മുതൽ 33 അടി വരെ സമുദ്രത്തിനടിയിൽ 93 ശ്രദ്ധേയമായ ശിൽപ്പങ്ങളാണ് അദ്ദേഹം മൂസാനില്‍ സൃഷ്ടിച്ചത്. കാണാം ആ സുദ്രാന്തരീക മ്യൂസിയം. 

 • pacha ecological notes by Akbar Marayur

  columnAug 11, 2021, 5:41 PM IST

  മഴയും വെയിലുമില്ലാത്ത ഒരിടം

  ചിന്നാറിലെത്തുമ്പോള്‍ കാടിന്റെ വിഭിന്നമായ അവസ്ഥയാവും സ്പര്‍ശിക്കുക. മഴനിഴല്‍ പ്രദേശത്തെ കാട് ഹരിത വൈവിധ്യത്തിന്റെ വിശാലമായ ഇടമാണ്. മനുഷ്യ സ്പര്‍ശം ഏറെക്കാലമായി ഇല്ലാത്ത ഇവിടെയാണ് ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥലം. ഇടതിങ്ങി നില്‍ക്കുന്ന മരക്കൂട്ടങ്ങളില്‍ പലതരം പക്ഷികള്‍, ജീവികള്‍, എന്നിവ അതിന്റെ പ്രാകൃത ആനന്ദത്തോടെ കഴിയുന്നു.

 • he pastes photos of Lord Shiva on trees to prevent tree cutting

  Web SpecialsJul 27, 2021, 12:50 PM IST

  മരങ്ങൾ വെട്ടിമാറ്റുന്നത് തടയണം, മരത്തിൽ ഭ​ഗവാൻ ശിവന്റെ ചിത്രങ്ങൾ പതിച്ച് പരിസ്ഥിതി പ്രവർത്തകൻ

  വൃക്ഷങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്ന് ആളുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം ആദ്യം ചിപ്പ്കോ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന്, കവലകളിൽ പോസ്റ്റർ ബാനറുകൾ സ്ഥാപിച്ചു. 

 • Nina a four year old girl try to remove marine plastic waste

  InternationalJul 23, 2021, 12:57 PM IST

  മീനുകള്‍ക്കും ആമകള്‍ക്കും ജീവിക്കണം; കടല്‍ മാലിന്യം നീക്കം ചെയ്ത് 'നീന'യെന്ന നാല് വയസ്സുകാരി


  അവള്‍ക്ക് പ്രായം നാല്. എന്നാല്‍ ചെയ്യുന്നതോ മുതിര്‍ന്നവരെ പോലും നിശബ്ദരാക്കുന്ന പ്രവര്‍ത്തികള്‍. അതെന്താണെന്നല്ലേ ?  ബ്രസീലിലെ ലോക പ്രശസ്ത ബീച്ചായ റിയോ ഡി ജനീറോയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ആ നാല് വയസ്സുകാരിയാണ്. കുട്ടികളുടെ വ്യക്തിത്വ വികാസമുമായി ബന്ധപ്പെട്ട് മുതര്‍ന്നവര്‍ ഉണ്ടാക്കിയ ഒരു സിദ്ധാന്തമാണ് ' ചെറുപ്പത്തിലെ പിടികൂടുക'യെന്നത്. എന്നാല്‍ ഈ നാല് വയസ്സുകാരി മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത്. നീന ഗോമസ് എന്നാണ് അവളുടെ പേര്. നീന, ലോകത്തിലെ ഏറ്റവും പുതിയ തലമുറയിലെ കുരുന്നാണ്. ഞങ്ങള്‍ക്കും ഈ ഭൂമുഖത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വിളിച്ച് പറഞ്ഞ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റാ തുംബര്‍ഗ് എന്ന കൌമാരക്കാരിയുടെ പിന്‍ഗാമിയാണവള്‍. അറിയാം നീനയുടെ പ്രവര്‍ത്തികള്‍. 

 • historically high temperatures and heat wave in western canada and north west america

  InternationalJul 16, 2021, 1:44 PM IST

  പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

  ജര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്. 

 • Environmental protection 1000 dollar fine for flying a balloon

  InternationalJul 15, 2021, 4:29 PM IST

  പരിസ്ഥിതി സംരക്ഷണം ; ഒരു ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴ !


  മരണമോ ജനനമോ ഇനി മറ്റെന്ത് ആഘോഷമെന്തായാലും ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുകയെന്നത് ലോകം മുഴുവനും ഇന്നൊരാചാരമായി മാറിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. ബലൂണും പരിസ്ഥിതി സംരക്ഷണം തമ്മിലെന്ത് ബന്ധമെന്നല്ലേ ? പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിക്ടോറിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികാരവും നല്‍കി. ഇനി വ്യക്തികളല്ല. കമ്പനിയുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ അതിന്  4956 ഡോളറായിരിക്കും പിഴ.