Asianet News MalayalamAsianet News Malayalam
39 results for "

Ethiopia

"
56 people killed in airstrikes at Tigray Ethiopia56 people killed in airstrikes at Tigray Ethiopia

Ethiopia’s Tigray conflict: എത്യോപ്യയിലെ ടിഗ്രേയില്‍ സംഘർഷം: വ്യോമാക്രമണത്തിൽ 56 പേര്‍ കൊല്ലപ്പെട്ടു

വടക്കൻ എത്യോപ്യയില്‍ (Ethiopia) തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 56 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ (Tigray) ഡെഡെബിറ്റ് പട്ടണത്തിലെ ഒരു സ്‌കൂളിൽ അക്രമത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒരു വർഷത്തിലേറെയായി ടിഗ്രേയിൽ സർക്കാർ സേന വിമതർക്കെതിരെ പോരാടുകയാണ്. ഇതിനകം ആയിരക്കണക്കിന് പേര്‍ക്ക് യുദ്ധത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. എത്യോപ്യൻ സൈന്യവും ടിഗ്രേയന്മാരുടെ നേതൃത്വത്തിലുള്ള വിമത സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ താൽക്കാലികമായി നിർത്തിയെങ്കിലും വിമതരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്. പരിക്കേറ്റവരുടെ എണ്ണം പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചതായി ശനിയാഴ്ച  റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

International Jan 10, 2022, 12:22 PM IST

UAE suspends entry of travellers from four countriesUAE suspends entry of travellers from four countries

Entry Ban in UAE : നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍(UAE) പ്രവേശന വിലക്ക്(Entry ban) ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

pravasam Dec 24, 2021, 6:57 PM IST

four year old and maid drown in swimming pool in UAEfour year old and maid drown in swimming pool in UAE

Child and Maid Drowned : നാലു വയസ്സുകാരനും പ്രവാസി വീട്ടുജോലിക്കാരിയും നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍

യുഎഇയിലെ(UAE) റാക് അല്‍ മ്യാരീദിലെ ഹോട്ടല്‍ നീന്തല്‍ കുളത്തില്‍(Swimming pool) നാല് വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും മുങ്ങി മരിച്ച(drowned) നിലയില്‍ കണ്ടെത്തി. അബുദാബിയില്‍(Abu Dhabi) നിന്ന് കുടുംബത്തോടൊപ്പം നാല് ദിവസം മുമ്പ് ഹോട്ടലില്‍ എത്തിയതാണ് ഇവര്‍. എത്യോപ്യന്‍ സ്വദേശിയാണ് മരിച്ച വീട്ടുജോലിക്കാരി.

pravasam Dec 18, 2021, 3:31 PM IST

Nobel Peace Laureate Ethiopia PM Joins Battle As Rebels Approach CapitalNobel Peace Laureate Ethiopia PM Joins Battle As Rebels Approach Capital

വിമതര്‍ തലസ്ഥാനത്തോട് അടുത്തു; യുദ്ധ മുന്നണിയില്‍ ഇറങ്ങി എത്യോപ്യന്‍ പ്രധാനമന്ത്രി

നോര്‍ത്ത് ആഫ്രിക്കയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ . അതേ സമയം എത്യോപ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.  

International Nov 25, 2021, 8:51 AM IST

thousands of ethiopian women raped by all sides says UNthousands of ethiopian women raped by all sides says UN

ഇവിടെ സൈന്യവും വിമതരും സ്ത്രീകളെ പിച്ചിച്ചീന്തി; രേഖയിലുള്ളത് 1300 ബലാല്‍സംഗങ്ങളെന്ന് യുഎന്‍

1300-ലേറെ സ്ത്രീകള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി യു എന്നിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സമിതി ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരക്കണക്കിന് ബലാല്‍സംഗങ്ങള്‍ വേറെയും നടന്നുവെന്ന് ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Web Specials Nov 3, 2021, 7:04 PM IST

shocking images from Ethiopian brutal warfrontshocking images from Ethiopian brutal warfront

എങ്ങും സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍,  കത്തിയ വാഹനങ്ങള്‍, യുദ്ധഭൂമിയിലെ കാഴ്ചകള്‍

പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍. കത്തിക്കരിഞ്ഞ അനേകം വാഹനങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ആയുധഭാഗങ്ങള്‍. കീറിപ്പറിഞ്ഞ പതാകകള്‍. ശവം നാറുന്ന തെരുവുകളിലൂടെ മൂക്കു പൊത്തിനടക്കുന്ന നാട്ടുകാര്‍. 

Web Specials Jul 28, 2021, 7:41 PM IST

Seven months later Ethiopian army retreated rebels occupied most of TigreSeven months later Ethiopian army retreated rebels occupied most of Tigre

ഏഴ് മാസങ്ങള്‍ക്ക് ശേഷം ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും പടിച്ചെടുത്ത് വിമതര്‍; എത്യോപ്യന്‍ സേന പിന്‍വാങ്ങി


വിമത പോരാളികളെ തുരത്തി പിടിച്ചെടുത്ത മെക്കലെ നഗരം എത്യോപ്യയ്ക്ക് വീണ്ടും നഷ്ടമായി. വിമതരില്‍ നിന്ന് നീണ്ട യുദ്ധത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് എത്യോപ്യ മെക്കലെ നഗരം പിടിച്ചെടുത്തത്. എന്നാല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം വിമതര്‍ മെക്കലെ നഗരം തിരിച്ച് പിടിതായി കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്കലെ പിടിച്ചടക്കിയ വിമതര്‍ എത്യോപ്യയുടെ വടക്കേ അറ്റത്തുള്ള ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയതായാണ് വിവരം. എത്യോപ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായ അബി അഹമ്മദിന് 2019 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. എത്യോപ്യയുടെ വടക്കന്‍ മേഖലയായ ടിഗ്രേയില്‍ ഏറെ സ്വാധീനമുള്ള ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) ആണ് ഭരണ നടത്തിയിരുന്നത്. എന്നാല്‍, എത്യോപ്യന്‍ സര്‍ക്കാര്‍ സ്വന്തമായി സേനയുള്ള ഇവരെ അംഗീകരിച്ചിരുന്നില്ല. അബി അഹമ്മദ് അധികാരമേറ്റതിന് ശേഷം നീണ്ട സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍,  2021  നവംബറില്‍  ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഫെഡറല്‍ ആര്‍മി ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാരോപിച്ചാണ് ഇരുവരും തമ്മില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. നീണ്ട യുദ്ധത്തിനൊടുവില്‍ മെക്കലെ അടക്കമുള്ള ടിഗ്രേയുടെ ഭൂരിപക്ഷം പ്രദേശങ്ങളും തിരിച്ച് പിടിച്ചതായി അബി അഹമ്മദ് അലി പ്രഖ്യാപിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വിമതര്‍ ഫെഡറല്‍ സേനയെ തുരത്തി ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച് പിടിച്ചത്. 

International Jul 5, 2021, 4:21 PM IST

Ethiopia Tigray conflict un warns about famineEthiopia Tigray conflict un warns about famine

അവസാനിക്കാതെ ടി​ഗ്രേയിലെ സംഘർഷം, ജനങ്ങൾ കടുത്ത ക്ഷാമത്തിലും ദുരന്തത്തിലുമെന്ന് യുഎൻ മുന്നറിയിപ്പ്

കഴിഞ്ഞ നവംബറിൽ വിമതർ രാഷ്ട്രീയ പരിഷ്കാരങ്ങൾ നിരസിക്കുകയും സൈനിക താവളങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ഇവിടെ സംഘർഷം ആരംഭിച്ചത്. 

Web Specials Jul 4, 2021, 10:58 AM IST

saudi arabia  banned travelers from UAEsaudi arabia  banned travelers from UAE

പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്

യുഎഇ വാതില്‍ തുറക്കുേമ്പാള്‍ അതുവഴി സൗദിയിലേക്ക് പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി.

pravasam Jul 3, 2021, 5:56 PM IST

the fat man considered a hero among Bodi tribethe fat man considered a hero among Bodi tribe

തടിച്ചിരിക്കുന്നത് സൗന്ദര്യം, ഏറ്റവും വലിയ വയറുള്ളയാള്‍ നാട്ടിലെ ഹീറോ, കു‌ടിക്കുന്നത് പശുവിന്റെ രക്തവുംപാലും!

ബോഡി ഗോത്രത്തിലെ ആണുങ്ങൾ വണ്ണം വെയ്ക്കാൻ കഷ്ടപ്പെടുകയാണ്. അവർക്കിടയിൽ കുടം പോലുള്ള വയറും വണ്ണവുമാണ് പുരുഷത്വത്തിന്റെ ലക്ഷണങ്ങൾ. അവരുടെ വിശേഷങ്ങൾ.

Culture Jun 21, 2021, 12:50 PM IST

body of foreigner found hanging from roof of Jeddah buildingbody of foreigner found hanging from roof of Jeddah building

സൗദി അറേബ്യയില്‍ വിദേശി വനിത കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍

സൗദി അറേബ്യയിലെ ജിദ്ദയില്‍ വിദേശി വനിതയെ താമസസ്ഥലത്തെ കട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

pravasam Apr 23, 2021, 3:17 PM IST

women are being gangraped by force in Tigraywomen are being gangraped by force in Tigray

ടി​ഗ്രേയിൽ സ്ത്രീകളെ ബലാത്സം​ഗം ചെയ്‍ത് സായുധസേന, പുരുഷന്മാർക്കുമേൽ ബന്ധുക്കളെ പീഡിപ്പിക്കാൻ നിർബന്ധം

ആ യാത്രയിൽ പലരും കൊല്ലപ്പെട്ടു, സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളായി, ചിലർ ഗർഭിണികളായി, ചിലർ വഴിയോരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

Web Specials Mar 29, 2021, 12:02 PM IST

Prime Minister Abiy Ahmed declares military victory but the Ethiopian civil war is not over at TigrayPrime Minister Abiy Ahmed declares military victory but the Ethiopian civil war is not over at Tigray

ഒരുലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ച് എത്യോപ്യന്‍ ആഭ്യന്തരയുദ്ധം: ജയിച്ചെന്ന് സര്‍ക്കാര്‍ ഇല്ലെന്ന് വിമതര്‍

എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തില്‍ വിജയം നേടിയെന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്‍റെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എത്യോപ്യയിലെ വിമത മേഖലയായ ടിഗ്രേയിലെ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ, സമാധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച പ്രധാനമന്ത്രി അബി അഹമ്മദിനോട് “ഭ്രാന്ത് അവസാനിപ്പിക്കാനും” സൈന്യത്തെ പിൻ‌വലിക്കാനും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ആഭ്യന്തര യുദ്ധം വിജയിച്ചെന്ന് അവകാശപ്പെട്ട് രണ്ട് ദിവസത്തിന് ശേഷവും ആഭ്യന്തരയുദ്ധം തുടരുന്നതായി അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേരാട്ടം അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടെന്നും ഡിബ്രെഷൻ ജെബ്രെമൈക്കൽ അവകാശപ്പെട്ടു. 

International Dec 2, 2020, 4:03 PM IST

Ethiopian prime minister and nobel winner abiy ahmed start a civil war against tigray and tplfEthiopian prime minister and nobel winner abiy ahmed start a civil war against tigray and tplf

സമാധാനത്തിനുള്ള നോബല്‍ ജേതാവില്‍ നിന്ന് ആഭ്യന്തരയുദ്ധക്കൊതിയനിലേക്ക് ?


1998 മുതല്‍ എത്യോപ്യയും അയല്‍രാജ്യമായ എറിത്രിയയും തമ്മില്‍ അതിശക്തമായ യുദ്ധത്തിലായിരുന്നു. 2000 യുദ്ധമൊന്ന് അടങ്ങിയെങ്കിലും അക്രമണങ്ങള്‍ക്കും ഒറ്റ തിരിഞ്ഞ പോരാട്ടങ്ങള്‍ക്കും അവസാനമില്ലായിരുന്നു. എന്നാല്‍ 2018 ല്‍ എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റു. രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്ത് അബി അഹമ്മദ് രാജ്യത്ത് ജനസമ്മതി ഉയര്‍ത്തി. മാത്രമല്ല. നീണ്ട യുദ്ധത്തിന് വിരാമമിട്ട് അദ്ദേഹം എറിത്രിയയുമായി സമാധാനക്കരാര്‍ ഒപ്പിട്ടു. സംഘര്‍ഷങ്ങളില്‍ നിന്ന് സമാധാനത്തിലേക്കായിരുന്നു എത്യോപ്യയുടെ യാത്ര. 2019 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അബി അഹമ്മദിനെ തേടിവന്നു. 

എന്നാല്‍, ഇന്ന് അശാന്തമാണ് എത്യോപ്യ. രാജ്യത്തിന് പുറത്ത് നിന്നല്ല. രാജ്യത്തിനുള്ളില്‍ നിന്ന് തന്നെയാണ് ആ അശാന്തി. അബി അഹമ്മദിന് മുമ്പും എത്യോപ്യ ഭരിച്ചിരുന്ന മുന്നണികളുമായി സഖ്യത്തിലായിരുന്ന രാജ്യത്തെ വടക്കന്‍ പ്രദേശത്തെ സായുധ ഗ്രൂപ്പായ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെ (ടിപിഎൽഎഫ്) അബി അഹമ്മദ് വേട്ടയാടുകയാണെന്നാണ് ആരോപണങ്ങള്‍. കഴിഞ്ഞ ഒമ്പതാം തിയതി ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ 14,500 പേര്‍ അഭയാര്‍ത്ഥികളായി സുഡാനിലേക്ക് കുടിയേറിയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം എത്യോപ്യയില്‍ നിന്ന് പുറത്ത് വന്ന മൃതദേഹങ്ങളുടെ വീഡിയോ പരിശോധനയില്‍ നിന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് ഈ ആരോപണം ഉന്നയിച്ചത്. പ്രദേശത്തെ ടെലഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പോടെയായിരുന്നു ആ വെളിപ്പെടുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എത്യോപ്യയിലെ ആഭ്യന്തരയുദ്ധം യാഥാര്‍ത്ഥ്യമാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.

GALLERY Nov 14, 2020, 1:57 PM IST

who is Hachalu Hundessa Ethiopian singer, songwriter, and protesterwho is Hachalu Hundessa Ethiopian singer, songwriter, and protester

'ഹച്ചാലു ഹുണ്ടെയ്സ': നിശബ്ദമാക്കപ്പെട്ട എത്യോപ്യൻ സ്വാതന്ത്ര്യഗീതങ്ങൾ

ജയിലിൽ കഴിച്ചു കൂട്ടിയ കാലമാണ് ഹച്ചാലുവിനെ രാഷ്ട്രീയമായി സ്ഫുടം ചെയ്തെടുത്തത്. എത്യോപ്യയുടെ ചരിത്രത്തെപ്പറ്റിയും, ആ മണ്ണിലൂടെ കടന്നുപോയ രാജ, സൈനിക വാഴ്ചകളെക്കുറിച്ചുമൊക്കെ അവൻ ആ കാലത്ത് ആഴത്തിലുള്ള വായനകൾ നടത്തി.

Arts Jul 3, 2020, 9:01 AM IST