Asianet News MalayalamAsianet News Malayalam
30 results for "

Expatriates In Kuwait

"
426 expatriates deported in Kuwait within one week426 expatriates deported in Kuwait within one week

പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ (Kuwait) അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

pravasam Nov 10, 2021, 9:23 AM IST

Expats above 60 with less educational qualification have to pay KD 1700 for renewing work permitExpats above 60 with less educational qualification have to pay KD 1700 for renewing work permit

60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും

കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്.

pravasam Nov 4, 2021, 7:54 PM IST

driving licences of 32000 expatriates cancelled this year in Kuwaitdriving licences of 32000 expatriates cancelled this year in Kuwait

32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി

കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.  ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്. 

pravasam Nov 4, 2021, 6:15 PM IST

expatriates who vaccinated with single dose will not be allowed to enter kuwaitexpatriates who vaccinated with single dose will not be allowed to enter kuwait

ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിപ്പിക്കില്ല

കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനമതി നല്‍കിയിരിക്കുന്നത്.

pravasam Jul 1, 2021, 7:04 PM IST

three foreigners arrested in Kuwait for bootleggingthree foreigners arrested in Kuwait for bootlegging

അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യനിര്‍മാണവും വില്‍പനയും; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ മൂന്ന് പ്രവാസികളെ അധികൃതര്‍ പിടികൂടി. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വന്‍ മദ്യശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തു.

pravasam Jun 2, 2021, 7:56 PM IST

two indians committed suicide in kuwaittwo indians committed suicide in kuwait

രണ്ട് പ്രവാസികളെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ഒരാള്‍ സാദ് അല്‍ അബ്‍ദുല്ലയിലും മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലുമാണ് ജീവനൊടുക്കിയത്.

pravasam May 25, 2021, 6:08 PM IST

447000 residency permits cancelled in kuwait last year447000 residency permits cancelled in kuwait last year

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 4.47 ലക്ഷം വിദേശികളുടെ താമസ അനുമതികള്‍

കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 4,47,000 വിദേശികളുടെ താമസ അനുമതികള്‍ റദ്ദാക്കിയതായി കണക്കുകള്‍. ഇവരില്‍ 2,76,000 പേര്‍ സ്വകാര്യ മേഖലയിലും 14,000 പേര്‍ സര്‍ക്കാര്‍ മേഖലയിലുമായിരുന്നു. 94,000 ഗര്‍ഹിക തൊഴിലാളികളും കുടുംബ, ആശ്രിത വിസകളിലുണ്ടായിരുന്ന 63,000 പേരും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

pravasam May 17, 2021, 6:45 PM IST

kuwait to continue expatriates travel ban sources saykuwait to continue expatriates travel ban sources say

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

പ്രവാസികള്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് തുടരും. വിലക്ക് നീക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഒരു തരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

pravasam May 15, 2021, 4:50 PM IST

1588 labour permits revoked in kuwait in three days1588 labour permits revoked in kuwait in three days

മൂന്ന് ദിവസത്തിനിടെ 1588 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കി

കുവൈത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റദ്ദാക്കിയത് 1588 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍. ജനുവരി 25 മുതല്‍ 27 വരെയുള്ള കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും രാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കാതെ താമസ രേഖയുടെ കാലാവധി അവസാനിച്ചവരാണ്.

pravasam Jan 29, 2021, 11:04 PM IST

work permits of 33414 expatriates revoked in kuwaitwork permits of 33414 expatriates revoked in kuwait

33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി മാന്‍പവര്‍ അതോരിറ്റി

ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദി പറഞ്ഞു. രാജ്യത്തിന് പുറത്തായിരിക്കവെ താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ 91,854 പേരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെയും 37,000 ഫയലുകളുടെയും കാലാവധി അവസാനിച്ചതായും അവര്‍ പറഞ്ഞു.

pravasam Jan 12, 2021, 10:40 AM IST

no two year and above residency for expatriates in kuwaitno two year and above residency for expatriates in kuwait

പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിലധികം താമസാനുമതി നല്‍കുന്നത് അവസാനിപ്പിച്ച് കുവൈത്ത്

കുവൈത്തിലെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള താമാസാനുമതി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാസികള്‍ക്കും കുവൈത്ത് സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്കും കുവൈത്ത് സ്വദേശികളായ വനിതകളുടെ മക്കള്‍ക്കും പ്രവാസികളുടെ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അടക്കം എല്ലാവര്‍ക്കും ഒരു വര്‍ഷത്തെക്കുള്ള താമസാനുമതി മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

pravasam Dec 9, 2020, 4:56 PM IST

Expats working in Kuwait Ministry of Education to be terminatedExpats working in Kuwait Ministry of Education to be terminated

പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൂടുതല്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

pravasam Nov 25, 2020, 9:32 AM IST

residence of 147000 expatiates becomes invalid in kuwait due to covid crisisresidence of 147000 expatiates becomes invalid in kuwait due to covid crisis

കുവൈത്തിൽ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായി; അനധികൃത താമസക്കാർക്ക്‌ ഭാഗിക പൊതുമാപ്പ്‌ ലഭിക്കും

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ അടുത്ത മാസം ഒന്നു മുതൽ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താനാവും. ഇതിനായുള്ള നടപടിക്രമങ്ങൾ അതായത് ഗവർണ്ണറേറ്റുകളിൽ ആരംഭിച്ചു. അതേസമയം കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

pravasam Nov 20, 2020, 11:09 PM IST

No renewal of work and residency permits for expats aged 60 in KuwaitNo renewal of work and residency permits for expats aged 60 in Kuwait

60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് കുവൈത്ത്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ രൂപം നല്‍കുകയാണെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Nov 14, 2020, 9:33 PM IST

six expatriates including a woman arrested in kuwait for running liquor factorysix expatriates including a woman arrested in kuwait for running liquor factory

വീട് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം; സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ ഒരു വീട് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ ആറ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബൂഹസനിയയില്‍ നിന്ന് മുബാറക്  അല്‍ കബീര്‍ ഗവര്‍ണറേറ്റ് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

pravasam Sep 25, 2020, 9:19 AM IST