Asianet News MalayalamAsianet News Malayalam
8 results for "

Expatriates In Uae

"
expats who vaccinated in UAE can travel from august 5 2021expats who vaccinated in UAE can travel from august 5 2021

യാത്രാ അനുമതി യുഎഇയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം; മറ്റ് നിബന്ധനകള്‍ ഇങ്ങനെ

യുഎഇയിലേക്ക് പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനുള്ള നിബന്ധനകള്‍ അധികൃതര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെ 12.01 മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവാസികളെ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാനക്കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

pravasam Aug 4, 2021, 4:41 PM IST

UAE suspends entry for travellers from Pakistan Bangladesh Nepal Sri LankaUAE suspends entry for travellers from Pakistan Bangladesh Nepal Sri Lanka

പാകിസ്ഥാന്‍ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ

കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12 ബുധനാഴ്‍ച രാത്രി 11.59 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

pravasam May 10, 2021, 3:55 PM IST

KMCC arranged bus sevices for stranded expats in uae to reach riyadhKMCC arranged bus sevices for stranded expats in uae to reach riyadh

സൗദിയിലേക്കുള്ള യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങി; പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി.

pravasam Jan 9, 2021, 2:26 PM IST

UAE resumes issuing permits for domestic workers govt and semi govt jobsUAE resumes issuing permits for domestic workers govt and semi govt jobs

യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ചു തുടങ്ങുന്നു

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്‍ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്.

pravasam Oct 5, 2020, 2:52 PM IST

two expatriates won AED 5 lakhs each in Emirates Loto prizetwo expatriates won AED 5 lakhs each in Emirates Loto prize

എമിറേറ്റ്സ് ലോട്ടോയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് പ്രവാസികള്‍

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ അഞ്ച് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി യുഎഇയിലെ രണ്ട് പ്രവാസികള്‍.

pravasam May 16, 2020, 2:04 PM IST

2500 expatriates get permanent residence in UAE2500 expatriates get permanent residence in UAE

യുഎഇയില്‍ 2500 പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി

2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. നിക്ഷേപകരും, ശാസ്ത്രജ്ഞന്‍മാരും ബുദ്ധിജീവികളുമൊക്കെയാണ് ഈ പട്ടികയിലുള്ളത്.

pravasam Nov 15, 2019, 7:02 PM IST

five step emiratisation programme in dubaifive step emiratisation programme in dubai

ദുബായിലും സ്വദേശിവത്കരണം; അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം

സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

pravasam Sep 25, 2019, 1:01 PM IST

new family sponsorsip rules came to effect in UAEnew family sponsorsip rules came to effect in UAE

യുഎഇയില്‍ സാധാരണക്കാര്‍ക്കും ഇനി കുടുംബസമേതം താമസിക്കാം; പ്രവാസികള്‍ക്കായുള്ള പുതിയ നിയമം പ്രാബല്യത്തില്‍

യുഎഇയിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു. നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്ന പുതിയ രീതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസയിലെ ജോലി മാനദണ്ഡമാക്കി കുടുംബ വിസയ്ക്ക് അനുമതി നല്‍കിയിരുന്ന പഴയ രീതിക്ക് ഇതോടെ അവസാനമായി.

pravasam Jul 15, 2019, 10:04 AM IST