Asianet News MalayalamAsianet News Malayalam
32 results for "

Expats In Kuwait

"
around 100 Lebanese expats ordered to leave Kuwait reports sayaround 100 Lebanese expats ordered to leave Kuwait reports say

Gulf News | നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം; വിസ പുതുക്കി നല്‍കില്ല

നൂറോളം പ്രവാസികളോട് (Expatriates) കുവൈത്തില്‍ നിന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. താമസ അനുമതി (Residence permit) പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‍ക്ക് രാജ്യം വിട്ട് പോകണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Nov 17, 2021, 4:32 PM IST

Kuwait authorities to close bank accounts of deported expatriatesKuwait authorities to close bank accounts of deported expatriates

Gulf News | നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പദ്ധതി

കുവൈത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന് പുറമെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടയും. രാജ്യത്തെ ബാങ്കുകളുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നീക്കം തുടങ്ങിയതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Nov 17, 2021, 10:57 AM IST

residence permit of more than three lakh expats expired in this year in Kuwaitresidence permit of more than three lakh expats expired in this year in Kuwait

Gulf News | മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായി

കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 3,16,700 പ്രവാസികളുടെ ഇഖാമ (Residence permit) റദ്ദായതായി അധികൃതര്‍ അറിയിച്ചു. വിവിധ വിസാ കാറ്റഗറികളില്‍ (visa categories) ഉള്‍പ്പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. യാത്രാ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കാതെ വന്നവര്‍,  നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍,   ജോലി അവസാനിച്ചതിനെ തുടര്‍ന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവര്‍, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

pravasam Nov 17, 2021, 10:22 AM IST

Kuwait interior ministry will not announce any amnesty for residency violatorsKuwait interior ministry will not announce any amnesty for residency violators

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

pravasam Nov 12, 2021, 7:17 PM IST

Expats above 60 with less educational qualification have to pay KD 1700 for renewing work permitExpats above 60 with less educational qualification have to pay KD 1700 for renewing work permit

60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും

കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്.

pravasam Nov 4, 2021, 7:54 PM IST

kuwait start issuing family visa and family visit visaskuwait start issuing family visa and family visit visas

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

കുവൈത്തില്‍ (Kuwait) വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും (family visa and family visit visa) അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം (Kuwait interior ministry) പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ (covid vaccination) പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി.

pravasam Nov 2, 2021, 7:03 PM IST

saudi brothers arrested in kuwait for robbing expatssaudi brothers arrested in kuwait for robbing expats

പ്രവാസികളെ കൊള്ളയടിച്ച സൗദി സഹോദരങ്ങള്‍ അറസ്റ്റില്‍

കുവൈത്തില്‍(Kuwait) പ്രവാസികളെ കൊള്ളയടിച്ച (robbing expatriates)രണ്ട് സൗദി സഹോദരങ്ങളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

pravasam Oct 22, 2021, 9:50 AM IST

2739 expats caught during inspections deported from kuwait2739 expats caught during inspections deported from kuwait

പരിശോധനയില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ (Kuwait) സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി (Deported). സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി (Miniter for Interior) ശൈഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

pravasam Oct 19, 2021, 11:20 PM IST

Indian ambassador invites senior expats in kuwait to meet him before final exitIndian ambassador invites senior expats in kuwait to meet him before final exit

നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന പ്രവാസികള്‍ക്ക് അംബാസഡറെ സന്ദര്‍ശിക്കാന്‍ ക്ഷണം

കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ അംബാഡസറെ സന്ദര്‍ശിക്കാന്‍ ക്ഷണം. ദീര്‍ഘകാലം കുവൈത്തില്‍ താമസിച്ച് ജോലി ചെയ്‍ത ശേഷം നാട്ടിലേക്ക് പോകുന്നവരെയാണ് അംബാസഡര്‍ സിബി ജോര്‍ജ് തന്നെ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

pravasam Sep 20, 2021, 12:07 PM IST

390000 expats lose residence permits in Kuwait for failing to return390000 expats lose residence permits in Kuwait for failing to return

വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധിച്ചില്ല; 3,90,000 പ്രവാസികളുടെ താമസാനുമതി റദ്ദായി

വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ കുവൈത്തിലെ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് മഹാമാരി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടത് കാരണമാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ എത്താന്‍ സാധിക്കാതിരുന്നത്. ഈ സമയം അവരുടെ താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്‍പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം.

pravasam Sep 5, 2021, 11:15 PM IST

91805 vaccination certificates issued abrod are approved till the date in Kuwait91805 vaccination certificates issued abrod are approved till the date in Kuwait

നാട്ടില്‍ നിന്ന് വാക്സിനെടുത്ത 91,805 പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്‍ത 91,805 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളാണ് കര്‍ശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുന്നത്. ഇതുവരെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ 87.6 ശതമാനവും പരിശോധിച്ച് കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.

pravasam Aug 16, 2021, 4:21 PM IST

nine expatriates referred to deportation centre for traffic violationsnine expatriates referred to deportation centre for traffic violations

ഗതാഗത നിയമലംഘനം; ഒന്‍പത് പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി ട്രാഫിക് അധികൃതര്‍. പരിശോധനകളില്‍ 28,092 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കുകയും 141 വാഹനങ്ങളും 56 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്‍തു.

pravasam Aug 5, 2021, 11:26 AM IST

Kuwait MP request prime minister to cancel decision on expats over 60Kuwait MP request prime minister to cancel decision on expats over 60

വിസ പുതുക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് പാര്‍ലമെന്റ് അംഗം

കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് പാര്‍ലമെന്റ് അംഗം അദ്‍നാന്‍ അബ്‍ദുല്‍ സമദ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദിന് കത്തെഴുതി.

pravasam Jul 28, 2021, 11:03 AM IST

kuwait plans to send back residents who are admitted in hospital for a long time to their own countrieskuwait plans to send back residents who are admitted in hospital for a long time to their own countries

ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചയക്കാന്‍ പദ്ധതിയുമായി കുവൈത്ത്

ദീര്‍ഘകാലമായി രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ച് തുടര്‍ ചികിത്സയ്ക്ക് സംവിധാനമൊരുക്കാന്‍ കുവൈത്ത് അധികൃതര്‍ ഒരുങ്ങുന്നു. യാത്ര ചെയ്യാന്‍ ബദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ തിരക്ക് കുറച്ച് കൂടുതല്‍ സജ്ജീകരണങ്ങളൊക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

pravasam Jul 17, 2021, 6:52 PM IST

7808 expatriates deported from Kuwait in the first six months of 20217808 expatriates deported from Kuwait in the first six months of 2021

ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 7808 പ്രവാസികളെയെന്ന് കണക്കുകള്‍

ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 7808 പ്രവാസികളെ. താമസ നിയമലംഘനം, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ഇത്രയധികം പേരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു.

pravasam Jul 6, 2021, 7:16 PM IST