Asianet News MalayalamAsianet News Malayalam
34 results for "

Expats In Oman

"
Oman authorities to deport four expatriates arrested for illegal fishing activitiesOman authorities to deport four expatriates arrested for illegal fishing activities

Gulf News | അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെയും നാടുകടുത്തും

ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നാല്  പ്രവാസികള്‍ പിടിയിലായി. അൽ വുസ്തത  ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

pravasam Nov 17, 2021, 1:14 PM IST

Expat Resident Card to be valid for three yearsExpat Resident Card to be valid for three years

പ്രവാസികളുടെ റസിഡന്റ് കാര്‍ഡിന് ഇനി മൂന്ന് വര്‍ഷം വരെ കാലാവധി

ഒമാനിലെ (Oman) പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് (Resident cards) മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും (validity). സ്വദേശികളുടെ സിവില്‍ ഐഡിക്ക് (Civil ID) അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം (renewal). രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ (civil status law) എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ (Police and customs inspector general) ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇവ ഉള്ളത്.

pravasam Oct 24, 2021, 1:40 PM IST

Expats in Oman to get Astra Zeneca vaccine from October 12Expats in Oman to get Astra Zeneca vaccine from October 12

ഒമാനില്‍ പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Oct 12, 2021, 6:14 PM IST

expat investors to receive long term visas in Omanexpat investors to receive long term visas in Oman

നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനൊരുങ്ങി ഒമാന്‍

ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ( long-term visas) ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം (Ministry of Commerce, Industry and Investment Promotion) ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് (Investor Residency Programme) തുടക്കംകുറിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Sep 29, 2021, 1:14 PM IST

Oman extends deadline for registering work contracts for expatsOman extends deadline for registering work contracts for expats

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

ഒമാനില്‍ (Oman) തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴിലുള്ള പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (Ministry of Labour) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

pravasam Sep 27, 2021, 4:14 PM IST

expatriates resident cards to be renewed before 15 days of expiry in Omanexpatriates resident cards to be renewed before 15 days of expiry in Oman

പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം

ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് 60/2021 പ്രകാരമാണ് റസിഡന്റ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.

pravasam Sep 6, 2021, 7:05 PM IST

Only Omani drivers can transport certain goods as part of omanisationOnly Omani drivers can transport certain goods as part of omanisation

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഒരുവിഭാഗം ട്രക്കുകളില്‍ ഇനി സ്വദേശികള്‍ മാത്രം

ഒമാനില്‍ സ്വദേശിവത്‍കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ചില സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് തൊഴില്‍ മന്ത്രാലയം ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Aug 24, 2021, 10:00 PM IST

Oman lifts travel ban on 18 countries including IndiaOman lifts travel ban on 18 countries including India

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യക്കാരുടെ യാത്രാ വിലക്ക് പിന്‍വലിച്ച് ഒമാന്‍

ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു.

pravasam Aug 23, 2021, 4:58 PM IST

oman labour ministry clarifies NOC rules for job changes in Omanoman labour ministry clarifies NOC rules for job changes in Oman

ഒമാനില്‍ വിസ മാറ്റത്തിനുള്ള എൻ.ഒ.സി നിയമത്തിൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം

ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് അണ്ടർ സെക്രട്ടറി അയച്ച സര്‍ക്കുലറിലാണ് തൊഴില്‍ മാറുന്നതിനുള്ള വിസാ മാറ്റത്തിനായുള്ള എന്‍.ഒ.സിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയത്.

pravasam Aug 4, 2021, 9:06 PM IST

parents and students demand NEET examination centre in Omanparents and students demand NEET examination centre in Oman

ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന  ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം നൽകി.

pravasam Jul 25, 2021, 12:06 PM IST

Healthcare workers families exempt from institutional quarantine in OmanHealthcare workers families exempt from institutional quarantine in Oman

ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി

ഒമാനിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജുലൈ 16ന് ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രകാരമാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നിബന്ധനകള്‍ പരിഷ്‍കരിച്ചത്.

pravasam Jul 17, 2021, 8:36 PM IST

covid vaccine given to expat workers in Salalahcovid vaccine given to expat workers in Salalah

സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി

ഒമാനിലെ സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കി തുടങ്ങി.

pravasam Jul 7, 2021, 11:42 PM IST

30 more expats get citizenship in Oman30 more expats get citizenship in Oman

30 പ്രവാസികള്‍ക്ക് കൂടി പൗരത്വം അനുവദിച്ച് ഒമാന്‍

ഒമാനില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 30 പ്രവാസികള്‍ക്ക് കൂടി പൗരത്വം അനുവദിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിക്കുന്നത്.

pravasam Jun 30, 2021, 10:56 PM IST

Expat workers drop by 13 percentage in OmanExpat workers drop by 13 percentage in Oman

ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഒമാനിലെ നാഷണല്‍ സെന്ററ്‍ ഫോര്‍ സ്റ്റാറ്റിസ്‍റ്റിക്സ് ആന്റി ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

pravasam May 22, 2021, 11:53 PM IST

Expat population in Oman drops in OmanExpat population in Oman drops in Oman

ഒമാനില്‍ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞു

ഒമാനിലെ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. മേയ് 15 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മാര്‍ച്ച് അവസാനം 38.9 ശതമാനമായിരുന്ന പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1 ശതമാനത്തിന്റെ കുറവുണ്ടായത്.

pravasam May 17, 2021, 11:54 PM IST