Family Plastic  

(Search results - 14)
 • more than hundred employees in manvila plastic family tested covid positive

  KeralaSep 16, 2020, 3:40 PM IST

  മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കൊവിഡ്

  ആരോഗ്യപ്രശ്‍നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സിഎഫ്എല്‍റ്റിസിയിലും മാറ്റി. 95 പുരുഷന്മാര്‍ക്കും 15 സ്‍ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 • manvila family plastic fire created by employs
  Video Icon

  ExplainerNov 11, 2018, 2:46 PM IST

  ശമ്പളം കുറച്ചതിന് പ്രതികാരം, കത്തിയമർന്നത് 500 കോടി

  മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയ്ക്ക് തീയിടാൻ ജീവനക്കാരനെ പ്രേരിപ്പിച്ചത് മാനേജ്മെന്റിനോടുള്ള പ്രതികാരമായിരുന്നു. ഇല്ലാതായത് അന്യസംസ്ഥാന തൊഴിലാളികളുടെ ഉൾപ്പെടെ ജീവിത മാർഗ്ഗവും.  
   

 • manvila family plastic fire created by employs
  Video Icon

  KERALANov 10, 2018, 3:07 PM IST

  ശമ്പളം കുറവായതിനാല്‍ പ്രതിഷേധം തീര്‍ക്കാന്‍ ഗോഡൗണിന് തീയിട്ടു;കത്തി നശിച്ചത് 40 കോടിയുടെ ഉത്പ്പന്നങ്ങള്‍

  ശമ്പളം കുറവായതിനാല്‍ പ്രതിഷേധം തീര്‍ക്കാന്‍ ഗോഡൗണിന് തീയിട്ടു;കത്തി നശിച്ചത് 40 കോടിയുടെ ഉത്പ്പന്നങ്ങള്‍

 • police arrest on manvila fire
  Video Icon

  KERALANov 10, 2018, 9:39 AM IST

  മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന

  മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന

 • investigation team still not able to find the reason behind manvila fire

  KERALANov 3, 2018, 7:37 AM IST

  മണ്‍വിള തീപിടിത്തം: മൂന്ന് നാള്‍ കഴിഞ്ഞിട്ടും അപകട കാരണത്തില്‍ അവ്യക്തത

  തീ വേഗത്തില്‍ പടരാനുണ്ടായ സാഹചര്യമെന്തെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടം യഥാസമയം ഫയര്‍ഫോഴ്സിനെ അറിയിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്

 • The fire brigade of the Manvila Family Plastic Company

  local newsNov 2, 2018, 3:50 PM IST

  മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തം (ചിത്രങ്ങള്‍ കാണാം)

  2018 ഒക്ടോബര്‍ 31 ന് വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക്സിന്‍റെ നാല് കെട്ടിടങ്ങലിലൊന്നില്‍ തീ പടര്‍ന്നത്. ട്യൂബില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്കില്‍ നിന്നും തെറിച്ച് വീണ തീപ്പൊരി കത്തിയമര്‍ത്തിയത് 40 കോടി രൂപയുടെ അസംസ്കൃതവസ്തുക്കളും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുമായിരുന്നു. 

  വൈകീട്ട് 7.05 ന് തീ കത്തിത്തുടങ്ങുമ്പോള്‍ നൂറ്റമ്പതോളം ജോലിക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ പറ്റാതായതോടെ 7.10 ന് അപായ സൈറണ്‍ മുഴക്കി. അപായ സൈറണ്‍ മുഴങ്ങിയതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങി. നിമിഷങ്ങള്‍ക്കകം അഗ്നിശമന സേനയും പൊലീസും എത്തി. പക്ഷേ രാത്രിമൊത്തം 40 തോളം അഗ്നിശമനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും തീ അയ്ക്കാനായില്ല. വിമാനത്താവളത്ത് നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ അണയ്ക്കാനെത്തിയിരുന്നു. പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇത് തീ പടര്‍ന്നു പിടിക്കാന്‍ കാരണമാക്കി. 

  ഒടുവില്‍ നവംബര്‍ ഒന്നാം തിയതി രാവിലെ ഏട്ട് മണിയോടു കൂടി തീ നിയന്ത്രണ വിധേയമായതായി അഗ്നി ശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍ പറഞ്ഞു. തീ പിടിക്കാനുള്ള കാരണവും തീ പിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ വായു മലിനീകരണത്തെക്കുറിച്ചു കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ അഗ്നി ബാധയുടെ പ്രത്യാഘാതത്തിന്‍റെ തോത് അറിയാന്‍ പറ്റൂ. ഏതാണ് 40 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കമ്പനി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

 • fire extinguishing system was inadequate in manvila family plastics
  Video Icon

  videoreportNov 1, 2018, 11:07 AM IST

  മണ്‍വിളയില്‍ കത്തിയത് അരക്കില്ലം പോലൊരു ഫാക്ടറി

  മണ്‍വിളയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയില്‍ മതിയായ സുരക്ഷാസംവിധാനമുണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ചെറിയ തീപിടിത്തമുണ്ടായതിനെതുടര്‍ന്ന് ഫാമിലി പ്ലാസ്റ്റിക്‌സിന് ഉള്‍പ്പെടെ നോട്ടീസ് നല്‍കിയിട്ടും ഒന്നും ചെയ്തില്ല.
   

 • major security measures didnt followed in family plastic factory in trivandrum

  KERALANov 1, 2018, 10:34 AM IST

  മൺവിളയിലെ തീപിടുത്തം: ഫാക്ടറി അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച

  മൺവിളയിലെ തീപിടുത്തത്തിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. അഗ്നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി ഫയർ എക്സിറ്റിൻഗ്വിഷറുകൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. 

 • family plastics fire doused completely
  Video Icon

  videoreportNov 1, 2018, 9:41 AM IST

  കത്തിയമര്‍ന്ന് കോടികള്‍; 12 മണിക്കൂറിലെ അധ്വാനത്തിനൊടുവില്‍ തീയണച്ചു

  മണ്‍വിളയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. പൂര്‍ണ്ണമായും തീപിടിച്ച രണ്ട് കെട്ടിടങ്ങളും ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്.
   

 • police and fireforce will conduct investigation on manvila fire

  KERALANov 1, 2018, 9:02 AM IST

  മണ്‍വിള തീപിടിത്തം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്സും പൊലീസും

  ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്

 • Fire in family plastic company is in control

  NEWSNov 1, 2018, 7:09 AM IST

  മണ്‍വിള തീപിടിത്തം നിയന്ത്രണ വിധേയം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

  കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. ഇന്നലെ 7.15 ഓടെ കാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

 • holiday declared for educational institutions around manvila

  KERALANov 1, 2018, 2:33 AM IST

  മണ്‍വിള തീപിടുത്തം: പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പി.വാസുകി അവധി പ്രഖ്യാപിച്ചത്.

 • fire catched family plastic building

  KERALANov 1, 2018, 12:11 AM IST

  മണ്‍വിളയില്‍ അണയാതെ തീനാളങ്ങള്‍... കെട്ടിടം കത്തി തീരാനായി കാത്തിരിപ്പ്

  തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ രാത്രി പന്ത്രണ്ട് മണിയായിട്ടും നിയന്ത്രണവിധേയമായിട്ടില്ല. ഫാമിലി പ്ളാസ്റ്റിക് കന്പനിയുടെ മൂന്ന് പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ ഒന്നാണ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്.