Fashion Gold
(Search results - 39)KeralaJan 14, 2021, 1:35 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം
എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
KeralaJan 12, 2021, 3:19 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ എംഎൽഎയ്ക്ക് കൂടുതൽ കേസുകളിൽ ജാമ്യം
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീന് ജാമ്യം നൽകിയത്.
KeralaJan 4, 2021, 7:09 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഇഡി കാസര്‍കോട്, ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
കോഴിക്കോട് ഇഡി യൂണിറ്റ് ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
KeralaDec 17, 2020, 6:18 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ജ്വല്ലറി മാനേജർ സൈനുൾ ആബിദ് കീഴടങ്ങി, മുഖ്യപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ
ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു സൈനുൽ ആബിദ്. ഫാഷൻ ഗോൾഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
KeralaNov 27, 2020, 5:54 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
KeralaNov 26, 2020, 3:03 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി
പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും
KeralaNov 24, 2020, 9:56 AM IST
എംസി കമറുദ്ദീനെ ആശുപത്രിയിൽ നിന്നും ജില്ലാ ജയിലിലേക്ക് മാറ്റി
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എംഎൽഎയെ ഇന്നലെ രാത്രിയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaNov 20, 2020, 6:42 AM IST
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ
ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
KeralaNov 17, 2020, 1:15 PM IST
ദേഹാസ്വാസ്ഥ്യം: കമറുദ്ദീനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു, തിരികെ ജയിലിലേക്ക് മാറ്റി
കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി.
KeralaNov 12, 2020, 6:29 AM IST
ജ്വല്ലറി തട്ടിപ്പ് കേസ്: കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് നല്കിയ ഹർജിയിൽ വിധി ഇന്ന്
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാൻ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
KeralaNov 11, 2020, 11:32 AM IST
ജ്വല്ലറി തട്ടിപ്പ് കേസിന്റെ ബുദ്ധികേന്ദ്രമാണ് കമറുദ്ദീനെന്ന് സംസ്ഥാന സർക്കാർ
തന്റെ രാഷ്ട്രീയ സ്വാധീനവും സൽപ്പേരും പ്രതി സാമ്പത്തിക തട്ടിപ്പിന് പ്രയോജനപ്പെടുത്തിയെന്നും സർക്കാർ വാദിച്ചു
munshiNov 10, 2020, 6:06 PM IST
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ! | Munshi 10 Nov 2020
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ! | Munshi 10 Nov 2020
KeralaNov 10, 2020, 1:43 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില്‍ അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന് സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 10, 2020, 6:43 AM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംഎൽഎ കമറുദ്ദീനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.