Film Actor  

(Search results - 158)
 • undefined

  Movie NewsJan 24, 2021, 9:11 PM IST

  സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ അവസരം; ‘ഒറ്റക്കൊമ്പനി'ലേക്ക് കാസ്റ്റിങ് കോള്‍

  സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പനി'ലേക്ക് 
  അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ട് വയസുള്ള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും, 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് അഭിനേതാക്കളായി വേണ്ടത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കാസ്റ്റിങ് കോളിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 • undefined

  spiceJan 24, 2021, 6:23 PM IST

  'ഒരു ദൈവം തന്ത പൂവേ..'; മകളെ കടൽ കാണിച്ച് വിനീത് ശ്രീനിവാസൻ, ക്യൂട്ട് പിക്കെന്ന് ആരാധകർ

  ലയാളികളുടെ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ. മനോഹരമായ പാട്ടുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മകൾക്കൊപ്പമുള്ള വിനീതിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്. 

 • undefined

  spiceJan 23, 2021, 11:31 PM IST

  മാസ് ലുക്കിൽ ‘പത്മ‘യായി സുരഭി ലക്ഷ്മി; അഭിമാന നിമിഷമെന്ന് താരം, ആശംസയുമായി ഡിക്യുവും മഞ്ജു വാര്യരും

  ടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘പത്മ‘. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയത്തെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന്​ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ഈ സസ്പെൻസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

 • undefined

  MusicJan 23, 2021, 9:24 PM IST

  ഉണ്ണി മുകുന്ദന്റെ വരികൾക്ക് ജ്യോത്സനയുടെ ശബ്ദമാധുര്യം; ‘മരട് 357‘ലെ ഹിന്ദി ​ഗാനം

  ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357‘ലെ ഗാനം പുറത്തിറങ്ങി. നടന്‍ ഉണ്ണി മുകുന്ദനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്. ‘ഹോ ജാനേ ദേ‘ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിൽ എത്തും.

 • undefined

  Movie NewsJan 22, 2021, 9:57 AM IST

  ഡ്രാ​ഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി കൃഷ്ണകുമാർ, വൈറൽ

  ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിനെ ‘കമലം‘ ആക്കിയതോടെ വാർത്തകളിലും ട്രോളുകളിലും നിറയെ ഈ പഴമാണ്. ഇപ്പോഴിതാ ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരാഴ്ച മുമ്പുള്ള താരത്തിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. 

 • undefined

  Movie NewsJan 21, 2021, 10:28 PM IST

  'ഒരുപാട് പേര്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയാണിത്, നിങ്ങള്‍ തീയറ്ററിലേക്ക് വരണം'; മോഹന്‍ലാല്‍ പറയുന്നു

  ത്ത് മാസത്തെ ഇടവേളയ്ക്കുശേഷം നാളെ തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രമാണ് ആദ്യം എത്തുന്ന സിനിമ.  ഇപ്പോഴിതാ ഇത്രയും കാലം പ്രേക്ഷകരെ രസിപ്പിച്ച ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനായി തീയറ്ററിലേക്ക് ജനങ്ങളെ ക്ഷണിക്കുകയാണ് മോഹന്‍ലാല്‍. വെള്ളം കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 

 • undefined

  spiceJan 21, 2021, 7:34 PM IST

  ടൊവിനോയ്‌ക്കൊപ്പം നിറചിരിയോടെ ഇസുക്കുട്ടൻ; ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് ചാക്കോച്ചൻ

  ലയയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. കൊവിഡിന് പിന്നാലെ സിനിമ ലോകം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയപ്പോഴും പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസിക്കാൻ ആരും മറന്നില്ല. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മഞ്ജു വാര്യർ, ബേസിൽ ജോസഫ് തുടങ്ങിയവർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസിച്ചു.

 • undefined

  Movie NewsJan 21, 2021, 6:21 PM IST

  ആരാധകര്‍ക്ക് ടൊവിനോയുടെ പിറന്നാള്‍ സമ്മാനം; ത്രില്ലടിപ്പിച്ച് 'കള' ടീസര്‍, തീ പാറുമെന്ന് ആരാധകർ

  രോഹിത് വി എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം കളയുടെ ടീസർ പുറത്തിറങ്ങി. 
  അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 • undefined

  Movie NewsJan 20, 2021, 10:35 PM IST

  'എകെജി അയച്ച കത്ത് നിധിപോലെ സൂക്ഷിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി': ഓർമയുമായി ഇ പി ജയരാജൻ

  ന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് മന്ത്രി ഇ പി ജയരാജൻ. സിനിമയിലെ മുത്തച്ഛനായി കേരളം അറിഞ്ഞ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എ കെ ജി അയച്ച കത്ത്  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് എന്നും വലിയ സ്‌നേഹമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

 • undefined

  Movie NewsJan 20, 2021, 6:54 PM IST

  ആന്റണി വർഗീസിന്റെ സഹോദരി വിവാഹിതയായി; വീഡിയോ

  ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 • balachandra menon

  Movie NewsJan 17, 2021, 9:36 PM IST

  'അഭിനയം നിര്‍ത്തിയിട്ടില്ല'; വ്യത്യസ്തമായ മോഹിപ്പിക്കുന്ന വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമെന്ന് ബാലചന്ദ്രമേനോന്‍

  താന്‍ അഭിനയം നിര്‍ത്തി എന്നാരെങ്കിലും കരുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റണമെന്ന് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. കൃഷ്ണ ഗോപാലകൃഷ്ണന്‍ എന്ന തന്റെ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ കുറിപ്പ്. 

 • undefined

  MusicJan 17, 2021, 7:08 PM IST

  മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; റിലീസിനായി കാത്തിരിക്കുന്നെന്ന് ആരാധകർ,'വെള്ളം' മേക്കിങ് വീഡിയോ സോങ്

  തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം'.'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രം കൂടിയാണിത്. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തത്തിയത്. മികച്ച പ്രതികരണമായിരുന്നു വിവിധ ഭാ​ഗങ്ങളിൽ നിന്ന് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കയാണ് അണിയറ പ്രവര്‍ത്തകര്‍. 

 • undefined

  spiceJan 16, 2021, 9:33 AM IST

  'ദിവസം കൂടും തോറും പ്രായം കുറയുന്ന അണ്ണന്'; വിക്രം പ്രഭുവിന് ആശംസകൾ നേർന്ന് ഡിക്യു

  സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദുല്‍ഖർ സൽമാനും വിക്രം പ്രഭുവും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ് ഉള്ളത്. ഇപ്പോഴിതാ വിക്രമിന് ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ദുൽഖറിന്റെ കുറുപ്പ് ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിക്രമിന്റെ പിറന്നാൾ. വിക്രം പ്രഭുവിനെ അണ്ണാ, ബ്രദർ, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ പിറന്നാൾ സന്ദേശം തുടങ്ങുന്നത്.

 • undefined

  spiceJan 15, 2021, 1:32 PM IST

  ക്ലീൻ ഷേവ് ചെയ്ത് ലാലിന്റെ പുതിയ ലുക്ക്; ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന് ആരാധകർ

  ടനും സംവിധായകനുമായ ലാലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊതുവെ താടിയുള്ള മുഖത്തോടെയാണ് സിനിമയിലായാലും ചിത്രങ്ങളിലായാലും താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ കട്ടത്താടി കളഞ്ഞുള്ള 
  താരത്തിന്റെ ക്ലീൻ ഷേവ് ചിത്രമാണ് ശ്രദ്ധനേടുന്നത്.

 • undefined

  Movie NewsJan 15, 2021, 10:21 AM IST

  'കാഴ്ചക്കാരെ കൂട്ടാൻ കുപ്രചരണങ്ങൾ; ദയവു ചെയ്ത് ജീവിക്കാൻ അനുവദിക്കൂ', ബ്ലോ​ഗർമാർക്കെതിരെ ആർ എൽ വി രാമകൃഷ്ണൻ

  ലാഭവൻ മണിയെ കുറിച്ച് ചെയ്യുന്ന ബ്ലോഗർമാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് 
  സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാമകൃഷ്ണൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. മണിച്ചേട്ടന്റെ വീട് കാണാൻ വന്ന് ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.