Film Trailer  

(Search results - 717)
 • Kriti Sanon

  News20, Feb 2020, 8:58 PM IST

  ഗര്‍ഭിണിയുടെ വേഷത്തില്‍ കൃതി, പുതിയ സിനിമയിലെ ചിത്രം ചോര്‍ന്നു

  കൃതി സനോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് മിമി. നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള ചിത്രമാണ് മിമി. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫോട്ടോ ചോര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലുള്ള കൃതി സനോണിന്റെ ഫോട്ടോയാണ് ചോര്‍ന്നത്.

 • Vivekh

  News20, Feb 2020, 7:35 PM IST

  വിവേക് സംവിധായകനാകുന്നു, ആദ്യ ചിത്രം ത്രില്ലര്‍

  തമിഴകത്ത് കൊമേഡിയൻമാരില്‍ മുൻനിരയിലാണ് വിവേകിന്റെ സ്ഥാനം. ഇരുന്നൂറോളം സിനിമകളില്‍ ഇതിനകം വിവേക് വേഷമിട്ടു. ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ വിവേക് പരാജയം നേരിടുകയും സിനിമകള്‍ കുറയുകയും ചെയ്‍തു. എന്നാല്‍ വിശ്വാസം പോലുള്ള വൻ ഹിറ്റുകളില്‍ അഭിനയിക്കാനും സമീപകാലത്ത് വിവേകിനായി. വിവേക് സംവിധായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

 • Chemban Vinod

  News20, Feb 2020, 6:29 PM IST

  ചെമ്പൻ വിനോദ് വിവാഹിതനാകുന്നു

  നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. എന്നായിരിക്കും വിവാഹമെന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വാര്‍ത്ത. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല.

 • Mammootty

  Trailer20, Feb 2020, 5:28 PM IST

  ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

  മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്.

 • Neha Kakkar and Himansh

  News20, Feb 2020, 1:37 PM IST

  ഞാന്‍ സംസാരിച്ചാല്‍ പലര്‍ക്കും മാപ്പു പറയേണ്ടി വരും, മുൻ കാമുകന് മുന്നറിയിപ്പുമായി ഗായിക നേഹ കക്കര്‍

  ഗായിക നേഹ കക്കറും ഹിമാൻഷും തമ്മിലുള്ള പ്രണയം സിനിമാ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും പിരിയുകയും ചെയ്‍തു. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ഇരുവരും ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. പ്രണയം തകര്‍ന്നതിന് കാരണം ഹിമാൻഷിന്റെ തെറ്റായ പ്രവൃത്തികളാണെന്ന് നേഹ പറഞ്ഞിരുന്നു. ആരോപണം തെറ്റാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്ന  ഹിമാൻഷിന് മുന്നറിയിപ്പ് നല്‍കുകയാണ് നേഹ.

 • Unni Mukundan

  News20, Feb 2020, 12:38 PM IST

  ഡേറ്റിംഗിന് പോകാൻ വട്ടില്ലെന്നും പേര് ചെറിയല്ലെന്നും ഉണ്ണി മുകുന്ദൻ

  ഡേറ്റിംഗ് സൈറ്റില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതില്‍ രോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. സെല്‍ഫി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

 • Rekha

  News19, Feb 2020, 9:36 PM IST

  ഇവിടം അപകട മേഖല, അമിതാഭ് ബച്ചന്റെ ഫോട്ടോയ്‍ക്ക് മുന്നില്‍ നിന്ന് മാറി രേഖ

  ദാബൂ രത്‍നാനിയുടെ കലണ്ടര്‍ ആണ് ഹിന്ദി സിനിമ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒട്ടുമിക്ക താരങ്ങളും ഫോട്ടോഷൂട്ടില്‍ അണിനിരന്നിട്ടുണ്ട്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിട്ടുമുണ്ട്. കലണ്ടര്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ നടി രേഖ എത്തിയപ്പോഴുള്ള ഒരു സംഭവമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച സ്ഥലം രേഖ ഒഴിവാക്കിയതാണ് സംഭവം.

 • S J Suryah and Priya Bhavani Shankar

  News19, Feb 2020, 8:31 PM IST

  തമിഴില്‍ വീണ്ടും ബൊമ്മൈ, നായകനായി എസ് ജെ സൂര്യ

  എസ് ബാലചന്ദെര്‍ സംവിധാനം ചെയ്‍ത് 1964ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ത്രില്ലര്‍ ചിത്രമാണ് ബൊമ്മൈ. ബാലചന്ദെര്‍ തന്നെയായിരുന്നു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്. 1936ലെ, ആല്‍ഫ്രെഡ് ഹിച്ച്‍കോക്കിന്റെ സബോട്ടേജ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബൊമ്മൈ. ഇപ്പോള്‍ വീണ്ടും ഒരു ചിത്രം ബൊമ്മൈ എന്ന പേരില്‍ തമിഴകത്ത് എത്തുകയാണ്. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

 • Sonam Kapoor

  News19, Feb 2020, 6:23 PM IST

  നീര്‍ജയ്‍ക്ക് നാല് വര്‍ഷം, ധീരതയുടെ യഥാര്‍ഥ പ്രതീകമെന്ന് സോനം കപൂര്‍

  സോനം കപൂര്‍ നായികയായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് നീര്‍ജ. രാം മധ്വാനി സംവിധാനം ചെയ്‍ത സിനിമ നാല് വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോനം കപൂര്‍.

 • Aditi Rao and Samantha

  News19, Feb 2020, 5:12 PM IST

  മഹാ സമുദ്രത്തില്‍ നിന്ന് സാമന്ത പുറത്ത്, പകരം അദിതി റാവു

  മഹാ സമുദ്രം എന്ന സിനിമയില്‍ നിന്ന് സാമന്ത പിൻമാറി. സാമന്തയ്‍ക്ക് പകരം അദിതി റാവുവായിരിക്കും മഹാ സമുദ്രത്തില്‍ നായികയായി അഭിനയിക്കുക.

 • S Sreesanth

  News19, Feb 2020, 1:58 PM IST

  മറാത്തി സിനിമയുമായി മലയാളി സംവിധായകര്‍, നായകൻ ശ്രീശാന്ത്

  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മറാത്തി സിനിമയില്‍ നായകനാകുന്നു. മുംബൈ വടാ പാവ് എന്ന സിനിമയിലാണ് ശ്രീശാന്ത് നായകനാകുന്നത്.

 • Ajith

  News19, Feb 2020, 12:07 PM IST

  ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്, വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.

 • trance

  Trailer18, Feb 2020, 6:43 PM IST

  'ഐ ഡോണ്‍ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി!'; അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്' ട്രെയ്‍‍ലര്‍

  ഫഹദ് മാജിക് പ്രതീക്ഷിച്ചവരിലേക്ക് 'ട്രാന്‍സി'ന്‍റെ ട്രെയിലറെത്തി. 

 • Kareena Kapoor

  News18, Feb 2020, 5:52 PM IST

  സിനിമയില്‍ 20 വര്‍ഷമായി നായികയായി തുടരാൻ കഴിയുന്നതിന്റെ കാരണം പറഞ്ഞ് കരീന കപൂര്‍

  ഹിന്ദി സിനിമാലോകത്ത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് കരീന കപൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. കരീന കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കരീന കപൂര്‍ സിനിമാ ലോകത്ത് എത്തിയതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴും പ്രേക്ഷകര്‍ തന്നോട് കാണിക്കുന്ന സ്‍നേഹത്തില്‍ താൻ സന്തോഷവതിയാണ് എന്ന് കരീന കപൂര്‍ പറയുന്നു.

 • K S Harishankar

  Trailer18, Feb 2020, 5:03 PM IST

  'കണ്ണില്‍ കാണും'- റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസര്‍

  കെ എസ് ഹരിശങ്കര്‍ ആലപിച്ച കണ്ണില്‍ കാണും എന്ന റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടു. വിഷ്‍ണു നമ്പ്യാരും ശരണ്യയുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.