Flight Ban
(Search results - 18)pravasamJan 4, 2021, 10:30 AM IST
സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാനാവില്ല
സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കൊവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ കഴിഞ്ഞ സെപ്തംബർ മുതൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും നേരിട്ടുള്ള സർവിസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
pravasamDec 27, 2020, 8:45 PM IST
സൗദി അറേബ്യയിൽ വിദേശികൾക്കുള്ള യാത്രാവിലക്ക് പിൻവലിച്ചു
സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്.
pravasamDec 25, 2020, 5:57 PM IST
വിമാന വിലക്ക്; പാതിവഴിയില്‍ കുടുങ്ങിയ പ്രവാസികളില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി
വിമാന യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയും കുവൈത്തും വിമാന യാത്രക്ക് വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിരവധിപ്പേര്‍ യുഎഇയില്‍ കുടുങ്ങിയത്. ഇവരില്‍ 95 പേരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ബാക്കിയുള്ളവരില്‍ ചിലര്‍ കൂടി അടുത്ത ദിവസങ്ങളില്‍ മടങ്ങും.
pravasamDec 21, 2020, 6:56 AM IST
സൗദി അറേബ്യ വീണ്ടും അന്താരാഷ്ട്ര വിമാന സർവീസിന് വിലക്കേര്‍പ്പെടുത്തി
പുതിയ തരം കൊവിഡ് വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
pravasamOct 25, 2020, 8:43 PM IST
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ്; അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്സും ജസീറ എയര്‍വേയ്സും, ആരോഗ്യ മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റുമായും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഏകദേശ ധാരണയായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഘട്ടം ഘട്ടമായി വ്യോമ ഗതാഗതം ഈ രാജ്യങ്ങളിലേക്ക് അനുവദിച്ചേക്കും.
pravasamOct 23, 2020, 4:28 PM IST
കുവൈത്ത് എയര്‍വേയ്സ് ഞായറാഴ്ച മുതല്‍ സൗദി സര്‍വീസുകള്‍ തുടങ്ങും
കുവൈത്ത് എയര്‍വേയ്സിന്റെ സൗദി സര്‍വീസുകള്‍ ഒക്ടോബര്‍ 25ന് തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സെപ്തംബര്‍ മുതലാണ് കുവൈത്ത് പുനഃരാരംഭിച്ചത്.
pravasamOct 10, 2020, 10:33 AM IST
സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം തെറ്റ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും
യാത്രാ വിലക്കുള്ള 34 രാജ്യങ്ങളില്‍ ചിലതില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
pravasamSep 27, 2020, 11:03 PM IST
യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കും
കുവൈത്തിലെ സർക്കാർ ഏജൻസികൾക്ക് പ്രവാസികളായ തങ്ങളുടെ ജീവനക്കാരെ ചാർട്ടർ വിമാനങ്ങളിൽ തിരിച്ചെത്തിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹിന്റെ അധ്യക്ഷതയിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കുവൈത്തില്‍ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇങ്ങനെ തിരികെ എത്തിക്കാനാവും.
pravasamSep 23, 2020, 11:16 PM IST
സൗദിയില്‍ നിന്നുള്ള വന്ദേഭാരത് സര്‍വീസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാന സര്‍വീസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിലേക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ പ്രഖ്യാപിച്ച യാത്രാ വിലക്ക് വന്ദേ ഭാരത് സര്‍വീസുകളെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. അതേസമയം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്നും കമ്പനി ഫേസ്ബുക്ക് പോസിറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
pravasamSep 13, 2020, 11:03 PM IST
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് തുടരുമെന്ന് കുവൈത്ത്
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. അതേസമയം വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച് കുവൈത്തിലേക്ക് വരാം. കുവൈത്ത് വിസയുള്ള 4,26,871 വിദേശികൾ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
pravasamAug 2, 2020, 7:13 PM IST
31 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് കുവൈത്ത്
ഇന്ത്യ അടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. കൊവിഡ് വ്യാപനം പരിഗണിച്ച് 'ഹൈ റിസ്ക്ക്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാകും. കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
pravasamApr 3, 2020, 1:41 PM IST
വിമാന വിലക്ക് നീക്കിയിട്ടില്ലെന്ന് യുഎഇ; താത്കാലിക അനുമതി തിരികെ പോകാന്‍ മാത്രം
യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമാന യാത്രാ വിലക്ക് നീക്കിയിട്ടില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് താത്കാലിക അനുമതി നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങിലേക്ക് തിങ്കളാഴ്ച മുതല്‍ പ്രത്യേക സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
pravasamMar 29, 2020, 5:41 PM IST
സൗദിയിൽ വിമാന സർവിസുകള്‍ക്കും പൊതുഗതാഗതത്തിനുമുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി
കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്കും പൊതുഗതാഗതത്തിനും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. സർക്കാർ ഓഫീസുകൾക്ക് പ്രഖ്യാപിച്ച അവധിയും അനിശ്ചിതകാലം തുടരും. ഈ മാസം 14നാണ് രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ നിർത്തിവെച്ചത്. രണ്ടാഴ്ച കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം അനിശ്ചിതകാലത്തേക്ക് നീട്ടിയത്.
pravasamMar 16, 2020, 11:50 AM IST
ഖത്തര്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുന്നു; പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കില്ല
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചു.
pravasamMar 15, 2020, 9:51 AM IST
സൗദി അറേബ്യയുടെ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് ഇന്ന് മുതൽ; രാജ്യത്തിന് പുറത്തേക്ക് ഒരു വിമാനവുമില്ല
കോവിഡ് വ്യാപനം തടയാൻ സൗദി അറേബ്യ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സർവീസുകളുടെ താൽക്കാലിക നിരോധനം ഞായറാഴ്ച മുതൽ. രണ്ടാഴ്ചത്തേക്കാണ് സൗദിയിലേക്കും തിരികെ മറ്റ് രാജ്യങ്ങളിലേക്കമുള്ള മുഴുവൻ വിമാന സർവീസുകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് നടപ്പായത്. ഞായറാഴ്ച സൗദി സമയം രാവിലെ 11 മണി മുതൽ ഒരു ഇന്റർനാഷണൽ വിമാനവും സൗദിയിലിറങ്ങുകയോ തിരികെ പറക്കുകയോ ചെയ്യില്ല.