Flight Cancellation  

(Search results - 13)
  • norka roots seek immediate action in jeddah- kochi flight cancellationnorka roots seek immediate action in jeddah- kochi flight cancellation

    pravasamMar 27, 2021, 2:22 PM IST

    ജിദ്ദ-കൊച്ചി വിമാനം റദ്ദ് ചെയ്ത നടപടി; അടിയന്തരമായി ഇടപെടണമെന്ന് നോര്‍ക്ക

    ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ജിദ്ദ -കൊച്ചി ചാര്‍ട്ടേഡ് വിമാനം റദ്ദ് ചെയ്ത നടപടി നിരവധി മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ അറിയിച്ചു.

  • Emirates clears refund backlog of more than 12000 croresEmirates clears refund backlog of more than 12000 crores

    pravasamNov 26, 2020, 3:15 PM IST

    കൊവിഡ് പ്രതിസന്ധി; 12,000 കോടിയുടെ റീഫണ്ട് തുക മുഴുവനും കൊടുത്ത് തീര്‍ത്ത് എമിറേറ്റ്സ്

    കൊവിഡ് പ്രതിസന്ധി കാരണം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ ഭീമമായ റീഫണ്ട് തുക മുഴുവനും കൊടുത്തുതീര്‍ത്തതായി എമിറേറ്റ്സ് അറിയിച്ചു. ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകളെല്ലാം പരിശോധിച്ച് ഏപ്രില്‍ മുതലുള്ള 630 കോടി ദിര്‍ഹമാണ് (12,000 കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെ നല്‍കിയത്. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 17 ലക്ഷത്തോളം റീഫണ്ട് അപേക്ഷകളിന്മേലാണ് നടപടികള്‍ എമിറേറ്റ്സ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.

  • Emirates airlines refunds Dh5 billion to customersEmirates airlines refunds Dh5 billion to customers

    pravasamSep 7, 2020, 3:29 PM IST

    കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 500 കോടി ദിര്‍ഹം

    കൊവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിത്. മാര്‍ച്ച് മുതല്‍ 14 ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ്സിന് ലഭിച്ചത്.

  • Coronavirus covid 19 airlines face crisis Emirates asks staff to go on leaveCoronavirus covid 19 airlines face crisis Emirates asks staff to go on leave

    pravasamMar 1, 2020, 4:00 PM IST

    കൊറോണ വൈറസ്; വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലേക്ക്, ജീവനക്കാരോട് അവധി എടുക്കാന്‍ നിര്‍ദേശിച്ച് എമിറേറ്റ്സ്

    കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന കമ്പനികള്‍ പ്രതിസന്ധിയിലേക്ക്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതും കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പല കമ്പനികളും. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് സ്വമേധയാ ലീവ് എടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

  • oman air cancels several services to various destinationsoman air cancels several services to various destinations

    pravasamJan 8, 2020, 9:50 AM IST

    കേരളത്തിലേക്കുള്ളവയടക്കം നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

    ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 31 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചിരിക്കുന്നത്. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

  • Oman Air cancels several servicesOman Air cancels several services

    pravasamOct 14, 2019, 10:27 AM IST

    ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

    ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.

  • air india express facebook assistance for passengers from kochiair india express facebook assistance for passengers from kochi

    pravasamAug 9, 2019, 1:42 PM IST

    കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്

    കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകള്‍ റദ്ദാക്കുന്നതും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഫേസ്‍ബുക്ക് വഴി ബന്ധപ്പെടാമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിരവധിപ്പേര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരങ്ങള്‍ ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിരിക്കുന്നത്.

  • Oman Air cancels 877 services including to keralaOman Air cancels 877 services including to kerala

    pravasamJul 20, 2019, 4:51 PM IST

    കേരളത്തിലേക്കുള്ളവയടക്കം 877 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

    ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

  • oman air cancels 30  servicesoman air cancels 30  services

    pravasamApr 10, 2019, 11:58 AM IST

    ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

    ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുണ്ടായ പ്രതിസന്ധി കാരണം ഒമാന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെയും ഇന്നുമായി 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.

  • Oman air cancels a total of 92 servicesOman air cancels a total of 92 services

    pravasamMar 16, 2019, 4:06 PM IST

    ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

    കേരളത്തിലേക്ക് ഉള്ളവ ഉള്‍പ്പെടെ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്നത്. നേരത്തെ 56 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകളും മുടങ്ങും

  • airlines to cancel  flights after  grounding of hundreds of Boeing 737 Max aircraftairlines to cancel  flights after  grounding of hundreds of Boeing 737 Max aircraft

    pravasamMar 14, 2019, 1:41 PM IST

    വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത

    എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. നിരോധിക്കപ്പെട്ട വിമാനങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

  • Passenger sets luggage on fire over cancelled flightPassenger sets luggage on fire over cancelled flight

    pravasamNov 22, 2018, 5:20 PM IST

    വിമാനം റദ്ദാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ ലഗേജ് കത്തിച്ച് യാത്രക്കാരന്റെ പ്രതിഷേധം

    ഇസ്ലാമാബാദ്: യാത്ര പുറപ്പെടാനൊരുങ്ങുമ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ വിമാനം അനിശ്ചിതമായി വൈകുന്നതും റദ്ദാക്കപ്പെടുന്നതുമൊന്നും അത്ര സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളാവില്ല പലര്‍ക്കും. പാകിസ്ഥാനിലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ദേഷ്യം സഹിക്കാനാവാതെ സ്വന്തം ലഗേജ് കത്തിച്ചായിരുന്നു ഒരു യാത്രക്കാരന്റെ പ്രതിഷേധം.