Flights From Oman
(Search results - 19)pravasamSep 25, 2020, 4:46 PM IST
വന്ദേ ഭാരത്: ഒമാനില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്ന് ഒക്ടോബര്‍ മാസത്തിലുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു.
pravasamSep 9, 2020, 9:47 PM IST
ഒമാൻ എയർ അടുത്ത മാസം മുതൽ സർവീസുകൾ പുനഃരാരംഭിക്കുന്നു
ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. മസ്കത്തിൽ നിന്നും ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി, ദുബായ്, ദോഹ, ഡാർ എസ് സലാം, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ് എന്നിവടങ്ങളിലെക്കായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഖസബിലേക്കും സർവീസുകൾ ഉണ്ടാകും.
pravasamSep 5, 2020, 4:27 PM IST
വന്ദേ ഭാരത് ആറാം ഘട്ടം; ഒമാനില്‍ നിന്നുള്ള അധിക സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ആറാം ഘട്ടത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് 25 അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച സര്‍വീസുകളില്‍ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. മസ്കത്തിൽ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ടു സർവീസുകൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
pravasamAug 23, 2020, 9:51 PM IST
വന്ദേ ഭാരത് അടുത്ത ഘട്ടത്തില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു.
pravasamAug 10, 2020, 1:26 PM IST
വന്ദേഭാരത് അഞ്ചാം ഘട്ടം; ഒമാനില്‍ നിന്ന് അധിക സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 23 അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. അധിക സർവീസുകളിൽ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. ഓഗസ്റ്റ് 16ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
pravasamAug 1, 2020, 2:20 PM IST
വന്ദേ ഭാരത്: ഒമാനില്‍ നിന്ന് 19 സര്‍വ്വീസുകള്‍, ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍
ഒമാനിൽ നിന്നും വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന വിമാനങ്ങൾക്കായുള്ള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.
pravasamJul 30, 2020, 7:43 PM IST
ഒമാനിൽ നിന്നും നാടണഞ്ഞത് അര ലക്ഷത്തിലധികം പ്രവാസികൾ
വന്ദേ ഭാരത് മിഷനിൽ ഒമാനിൽ നിന്നും നൂറ് വിമാനങ്ങൾ സര്‍വീസ് നടത്തിയതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ അന്‍പതിനായിരത്തിലധികം പ്രവാസികളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. അതേസമയം ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 19 സര്‍വീസുകളുണ്ടാകും.
pravasamJul 4, 2020, 11:48 PM IST
നാട്ടിലേക്കുള്ള വിമാനങ്ങളില്‍ പ്രവാസികളുടെ തിരക്കൊഴിയുന്നു; ആളില്ലാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കി
വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 27 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതേസമയം നാട്ടിലേക്കുള്ള വിമാനങ്ങളില്‍ തിരക്കൊഴിയുന്നുവെന്നാണ് ഒമാനിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നത്. ആളില്ലാത്തതിനാല്‍ ഒമാനിൽ നിന്നുമുള്ള ചാർട്ടേർഡ് വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
pravasamJun 27, 2020, 6:24 PM IST
വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റില്‍ നിന്ന് 16 വിമാനങ്ങള്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ 16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി വാർത്താ കുറിപ്പില്‍ അറിയിച്ചു.
pravasamJun 25, 2020, 1:16 PM IST
ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തം
ഒമാനിൽ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികൾ ഇന്നലെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും, തൊഴിൽ നഷ്ടപ്പെട്ട ധാരാളംപേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുന്നുവെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ നാട്ടിലേക്ക് മടങ്ങാനുള്ള ഫോൺ സന്ദേശം ലഭിക്കാത്ത പ്രവാസികളാണ് ആശങ്കയിൽ. വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യം.
pravasamJun 22, 2020, 8:51 PM IST
കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പറന്നത് 18 ചാർട്ടേഡ് വിമാനങ്ങൾ
ജൂണ്‍ ഏഴ് മുതല്‍ ഇന്നലെ വരെ ഒമാനില്‍ നിന്ന് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇതുവരെ കേരളത്തിലേക്ക് പറന്നത് 18 ചാര്‍ട്ടര്‍ വിമാനങ്ങള്‍. ആകെ 3240 പ്രവാസികളാണ് ഇവയില്‍ സംസ്ഥാനത്തെത്തിയത്. മസ്കത്തില് നിന്ന് 16 വിമാനങ്ങളും സലാലയില്‍ നിന്ന് രണ്ട് വിമാനങ്ങളും കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തില്‍ യാത്രക്കാരുമായി കേരളത്തിലേക്ക് മടങ്ങിയത്.
pravasamJun 13, 2020, 12:22 AM IST
വന്ദേഭാരത് മിഷന്: മൂന്നാംഘട്ടത്തിൽ ഒമാനില്‍നിന്ന് കേരളത്തിലേക്ക് 15 വിമാനങ്ങള്‍
വന്ദേഭാരത് ദൗത്യത്തിന്റെ നിലവിലെ ഘട്ടത്തിൽ 23 വിമാന സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുക. ഇതിൽ 15 സർവീസുകളും കേരളത്തിലേക്കുള്ളതാണ്.
pravasamJun 8, 2020, 10:18 AM IST
പ്രവാസികള്‍ക്ക് തുണയായി കെഎംസിസി; ഒമാനില്‍ നിന്ന് ഒരു ചാര്‍ട്ടര്‍ വിമാനം കൂടി ഇന്ന് സംസ്ഥാനത്തേക്ക്
മസ്കറ്റ് കെഎംസിസിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് പുറപ്പെടും.
pravasamJun 7, 2020, 11:48 AM IST
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഒമാനില്‍ നിന്ന് ഇന്നലെ സംസ്ഥാനത്തെത്തിയത് 360 പ്രവാസികള്‍
ഒമാനിൽ നിന്നും പുറപ്പെട്ട രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായി ശനിയാഴ്ച കേരളത്തിലെത്തിയത് 360 പ്രവാസികള്‍.
pravasamMay 22, 2020, 12:04 AM IST
വന്ദേഭാരത് രണ്ടാം ഘട്ടം; ഒമാനിൽ നിന്ന് രണ്ട് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു
വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് ഒമാനിൽ നിന്ന് രണ്ടു വിമാന സർവീസുകൾ യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു.