Asianet News MalayalamAsianet News Malayalam
11 results for "

Flood 2021

"
yellow alert in nine districts chances of rainyellow alert in nine districts chances of rain

RAIN ALERT|ആന്ധ്ര, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ പെയ്തേക്കും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിനിടെ നവംബർ 10 മുതൽ നവംബർ 14 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Nov 11, 2021, 6:24 AM IST

heavy rain prediction in kerala on november 2nd and 3rdheavy rain prediction in kerala on november 2nd and 3rd

Kerala Rains|സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

Kerala Nov 2, 2021, 2:30 AM IST

VD Satheesan against Chief minister And Government on Flood managementVD Satheesan against Chief minister And Government on Flood management

മുഖ്യമന്ത്രി സ്തുതിപാഠകർക്ക് നടുവിലെന്ന് വിഡി സതീശൻ: പ്രളയരക്ഷാപ്രവർത്തനത്തിൽ സർക്കാർ പരാജയം

രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. 

Kerala Oct 21, 2021, 12:53 PM IST

Kerala Rain Not allow entry to public in to disaster prone areasKerala Rain Not allow entry to public in to disaster prone areas

Kerala Rain: ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പൊതുജനത്തെ കടത്തിവിടരുതെന്ന് ഡിജിപി

ഏതു സാഹചര്യവും നേരിടാന്‍ സേന തയ്യാറാകണമെന്നും മുഴുവന്‍ സേനയെയും വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ വ്യത്തിയാക്കാന്‍ പൊലീസുകാരും മുന്നിട്ടിറങ്ങണമെന്നും ഡിജിപി വ്യക്തമാക്കി. 

Kerala Oct 20, 2021, 10:15 PM IST

dams open water level in the rivers has not risen Relief in Pathanamthittadams open water level in the rivers has not risen Relief in Pathanamthitta

Kerala rains| അണക്കെട്ടുകൾ തുറന്നിട്ടും നദികളിൽ കാര്യമായി ജലനിരപ്പുയർന്നില്ല; പത്തനംത്തിട്ടയിൽ ആശ്വാസം

അച്ചൻകോവിൽ ആറ്റിൽ നിന്നും വെള്ളം കയറിയ പന്തളം തുമ്പമൺ നരിയാപുരം കടയ്ക്കട് മേഖലകളിൽ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും സമയമെടുക്കുന്നുണ്ട്. എൻഡിആർഎഫ് സംഘവും  മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്

Chuttuvattom Oct 19, 2021, 1:54 PM IST

Kerala Flood: PM Modi talks with CM Pinarayi VijayanKerala Flood: PM Modi talks with CM Pinarayi Vijayan

സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു; പ്രളയസാഹചര്യം പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Kerala Oct 17, 2021, 5:29 PM IST

1225 villages were isolated in Madhya Pradesh Flood 20211225 villages were isolated in Madhya Pradesh Flood 2021

പെരുമഴ, പ്രളയം; മധ്യപ്രദേശില്‍ 1,225 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായതായി റിപ്പോര്‍ട്ട്.  ശിവപുരി, ഷിയോപൂർ, ഡാറ്റിയ, ഗ്വാളിയോർ, ഗുണ, ഭിന്ദ്, മൊറീന എന്നിവിടങ്ങളിലെ 1,225 ഗ്രാമങ്ങൾ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), കരസേന, ബിഎസ്എഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

India Aug 5, 2021, 12:06 PM IST

Is the US weather weapon the cause of the floods in ChinaIs the US weather weapon the cause of the floods in China

ചൈനയിലെ പ്രളയം ; അമേരിക്ക 'കാലാവസ്ഥാ ആയുധം' പ്രയോഗിച്ചതിനെ തുടര്‍ന്നെന്ന് !

ആയിരം വര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ മഴപ്പെയ്ത്തില്‍ നിന്ന് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതായി ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനമല്ലെന്നും ചൈനയിലെ മഴപ്പെയ്ത്തിന് കാരണം അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയ്ക്ക് എതിരെയുള്ള ആരോപണങ്ങളുമായി നിരവധി അക്കാദമിക് വിദഗ്ദരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. 

International Jul 29, 2021, 12:56 PM IST

Flood deaths in Maharashtra 138 photo storyFlood deaths in Maharashtra 138 photo story

മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 138 ; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തീരദേശ റായ്ഗഡ് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 36 പേരാണ് മരിച്ചത്. കൊങ്കൺ മേഖലയിലെ നിരവധി ജില്ലകളില്‍ കഴിഞ്ഞ കുറച്ച് ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ നിരവധി അപകടങ്ങളില്‍ 138 പേര്‍ മരിച്ചെന്ന് മഹാരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ മന്ത്രി വിജയ് വാഡെറ്റിവാറാണ് മാധ്യമങ്ങളെ അറിയിച്ചത്. 

India Jul 24, 2021, 3:21 PM IST

Record rain and flood dozens killed in germany and belgiumRecord rain and flood dozens killed in germany and belgium

അതിശക്തമഴയില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പ്രളയം; 70 മരണം, 1300 ഒളം പേരെ കാണാതായി

ഒരു നൂറ്റാണ്ടിലെ കനത്ത മഴയെത്തുടർന്ന് ജർമ്മനിയിലും ബെൽജിയത്തിലുമായി 70 പേർ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. “ചില പ്രദേശങ്ങളിൽ 100 ​​വർഷത്തിനിടയിൽ ഇത്രയധികം മഴ ഞങ്ങൾ കണ്ടിട്ടില്ല,” ജർമ്മൻ കാലാവസ്ഥാ സേവന വക്താവ് ആൻഡ്രിയാസ് ഫ്രീഡ്രിക്ക് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളിൽ മഴയുടെ ഇരട്ടിയിലധികമാണ് പെയ്തത്.  ഇത് വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 1300 ഓളം പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല.

International Jul 16, 2021, 10:51 AM IST

Nepal mansoon seven killed in landslides and floodNepal mansoon seven killed in landslides and flood

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; നേപ്പാളില്‍ ഏഴ് മരണം, 25 പേരെ കാണാനില്ല

കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം പതിനൊന്ന് പേര്‍ മരിച്ചു. 25 ഓളം പേരെ കാണാതായി. കാഠ്മണ്ഡുവിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശമായ സിന്ധുപാൽചൌക്ക് ജില്ലയിലെ മേലംചി പട്ടണത്തിന് സമീപമാണ് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണാധികാരികൾ പറഞ്ഞു. 2015 ലെ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സിന്ധുപാൽ‌ചോക്ക് പ്രദേശം. മേലംചി പട്ടണത്തില്‍ മാത്രം 200 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നു. കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനായെത്തിയ ചൈനീസ് തൊഴിലാളികളാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

International Jun 19, 2021, 10:57 AM IST