Food Adulteration  

(Search results - 66)
 • Health2, Dec 2019, 9:27 PM IST

  തവിടെണ്ണ ആരോഗ്യത്തിനു ഗുണകരമോ

  തവിടിൽ നിന്നും പരമാവധി എണ്ണ ഊറ്റിയെടുക്കാനും എള്ളയുടെ അളവ് വർദ്ധിപ്പിക്കാനും ചേർക്കുന്ന മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങളാണ് പ്രധാന പ്രശനം. കേടായതും പഴകിയതും ഗുണം കുറഞ്ഞതുമായ എണ്ണയെ നല്ല തവിടെണ്ണയെന്നു തോന്നിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാൻ നടത്തുന്ന രാസപ്രക്രിയകളാണ് മറ്റൊരു അപകടം.

 • Video Icon

  Health2, Dec 2019, 9:16 PM IST

  തവിടെണ്ണ: ഗുണമേറെ, പക്ഷേ...

  ഹൃദയാരോഗ്യത്തിന് ഗുണകരമായ എണ്ണകളിലൊന്നാണ് തവിടെണ്ണ. 38% മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 37% പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 25% സാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് തവിടെണ്ണയിലുള്ളത്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നവയാണ്.

 • Health2, Dec 2019, 9:07 PM IST

  ചീസിലെ കള്ളത്തരങ്ങൾ

  ചീസ് ഉണ്ടാക്കാനെടുക്കുന്ന പാലിൽ ചേർക്കുന്ന രാസവസ്തുക്കൾ തൊട്ട് മായം ചേർക്കൽ തുടങ്ങുന്നു. ശുദ്ധമായ പാലിനു പകരം പാൽപ്പൊടി കലക്കുന്നതു തൊട്ടു യൂറിയ, കിഴങ്ങുപൊടി, ബോറിക് ആസിഡ്, കാസ്റ്റിക് സോഡ, ഹൈഡ്രോലൈസ്ഡ് ലെതർ, അമോണിയം സൾഫേറ്റ് തുടങ്ങിയ കെമിക്കലുകൾ ചേർക്കുന്നത് വരെ എത്തി നിൽക്കുന്നു ചീസിലെ മായം ചേർക്കൽ 

 • Video Icon

  Health2, Dec 2019, 8:58 PM IST

  ചീസ് എന്ന പാൽക്കട്ടി

  യൂറിയ, കിഴങ്ങുപൊടി, ബോറിക് ആസിഡ്, കാസ്റ്റിക് സോഡ, ഹൈഡ്രോലൈസ്ഡ് ലെതർ, അമോണിയം സൾഫേറ്റ് എന്നിവ ചേർത്ത് ജൈവാംശമേയില്ലാതെ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന അപായകരമായ ചീസും വിപണിയിലെത്തുന്നുണ്ട്. ഫോർമാലിൻ, സാലിസൈക്ലിക് ആസിഡ്, ബെൻസോയിക് ആസിഡ്, ഹൈഡ്രജൻ പെറൊക്സൈഡ് എന്നിവ കലർത്തി ദീർഘകാലം കേടുകൂടാതിരുത്തുന്ന വിദ്യയും  വ്യാപാരികൾ പ്രയോഗിക്കുന്നു

 • Video Icon

  Health2, Dec 2019, 8:47 PM IST

  മായം കലർന്ന വെണ്ണയും നെയ്യും

  വനസ്പതി, മൃഗക്കൊഴുപ്പ്, എരുമനെയ്യ്, ഉരുളക്കിഴങ്ങുപൊടി, മധുരക്കിഴങ്ങുപൊടി, മറ്റിനം സ്റ്റാർച്ചുകൾ എന്നിവയ വെണ്ണയിലും നെയ്യിലും കലർത്തി അളവുകൂട്ടുന്നു. ഇവ തിരിച്ചറിയാതിരിക്കാൻ ബട്ടർ യെല്ലോ എന്ന നിറവും കലർത്തുന്നു. കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസ പദാർത്ഥങ്ങളും ചേർക്കുന്നു. 

 • Food2, Dec 2019, 8:39 PM IST

  വനസ്പതി കൊണ്ടുണ്ടാക്കുന്ന വെണ്ണയും നെയ്യും

  വനസ്പതിയാണ് നെയ്യിൽ ചേർക്കുന്ന പ്രധാനമായങ്ങളിലൊന്ന്. മൃഗക്കൊഴുപ്പും എരുമനെയ്യും പലതരം എണ്ണകളും ഇതുപോലെ മായമായി ചേർക്കുന്നവയാണ്. ഉരുളക്കിഴങ്ങുപൊടി, മധുരക്കിഴങ്ങുപൊടി, മറ്റിനം സ്റ്റാർച്ചുകൾ എന്നിവയും വെണ്ണയിലും നെയ്യിലും കലർത്തി അളവുകൂട്ടുന്നുണ്ട്. 

 • Video Icon

  Food28, Nov 2019, 10:26 PM IST

  ഗ്രീൻ ടീയും വൈറ്റ് ടീയും വിശ്വസിക്കാമോ?

  മനുഷ്യശരീരത്തിൽ വിഷമായി പ്രവർത്തിക്കുന്നവയാണ് മായം തിരിച്ചറിയാതിരിക്കാനായി ചേർക്കുന്ന പ്രഷ്യൻ ബ്ലൂ പോലുള്ള രാസവസ്തുക്കൾ. പൊതുവേ ആരോഗ്യവാന്മാരായ മനുഷ്യർക്കുപോലും ഗുരുതരമായ കരൾ രോഗങ്ങളും ഹൃദ്രോഗവും ക്യാൻസറും വൃക്ക തകരാറും സന്ധികളിൽ വേദനയും ഒക്കെ ഈ മായം ചേർത്ത ചായ ഉണ്ടാക്കിത്തരും

 • Food28, Nov 2019, 10:20 PM IST

  ഗ്രീൻ ടീയും വൈറ്റ് ടീയും

  ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിച്ച തേയിലകളും തേയിലകളോട് സാമ്യം തോന്നുന്ന മറ്റ് ഇലകളും ഉണക്കി കലർത്തലാണ് ഗ്രീൻ ടീയിലേയും വൈറ്റ് ടീയിലേയും പ്രധാന മായം ചേർക്കൽ. വ്യതാസം തിരിച്ചറിയാതിരിക്കാനായി കൃത്രിമനിറങ്ങളും മണവും എസ്സെൻസും കലർത്തും. 

 • Video Icon

  Food28, Nov 2019, 9:55 PM IST

  കാപ്പിയിലേക്കാൾ മായങ്ങൾ കലർന്ന ഇൻസ്റ്റന്റ് കോഫി

  കാപ്പിപ്പൊടി തിളപ്പിച്ച് എടുക്കുന്ന ഡിക്കോഷനാണ് ഖരരൂപത്തിൽ വിപണിയിലെത്തുന്നത് എന്നതിനാൽ രുചിയോ രൂപമോ ഒന്നും വ്യത്യാസമുണ്ടാകില്ല. കാപ്പിപ്പൊടിയിൽ നിർമ്മാതാവ് കലർത്തുന്ന കൃത്രിമം അറിയാനും ഉപഭോക്താവിന് മാർഗ്ഗമൊന്നുമില്ല.

 • Food28, Nov 2019, 9:48 PM IST

  കോഫി ഇൻസ്റ്റൻ്റാകുമ്പോൾ

  ഇൻസ്റ്റൻ്റ് കാപ്പിയുണ്ടാക്കുന്ന കാപ്പിപ്പൊടിയുടെ ഗുണനിലവാരത്തിൽ നിർമ്മാതാവിന് എന്തു കൃത്രിമവും കാണിക്കാം. മായമായി യഥേഷ്ടം അന്യവസ്തുക്കളും നിറവും രുചിയും കൂട്ടാനുള്ള രാസവസ്തുക്കളും ഒക്കെ ചേർക്കാം.

 • Food25, Oct 2019, 10:24 AM IST

  ചായയല്ലാത്ത ചായ

  ടീസാൻ എന്നും അറിയപ്പെടുന്ന ഇത്തരം ലഘുപാനീയങ്ങൾക്ക് സാധാരണചായയുടെ രുചിയോ മണമോ ആയിരിക്കില്ല. തേയിലയല്ലാത്ത ചെടികളുടെ, മിക്കവാറും സുഗന്ധവ്യഞ്ജനങ്ങളുടെ, ഇല, പൂവ്, കായ, തണ്ട്, വേര്, തൊലി എന്നിവയാണ് ഹെർബൽ ടീ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 

 • Video Icon

  Food25, Oct 2019, 10:16 AM IST

  ഹെർബൽ ടീ നല്ലതാണോ

  ചൂടുള്ള, ഉന്മേഷദായകമായ ഒരു ലഘുപാനീയം കുടിക്കണമെന്നുള്ളവർക്ക് കൂടുതൽ ആരോഗ്യകരമായ ഒരു ബദൽ മാർഗ്ഗമാണിത്. തേയിലയിലൂടെ ലഭിക്കുന്ന ആൻ്റി ഓക്സൈഡുകൾ കൊണ്ടുള്ള ഗുണങ്ങൾ പക്ഷേ, എല്ലാ ഹെർബൽ ടീകളിലും ഉണ്ടാകണമെന്നില്ല. ആൻ്റി ഓക്സൈഡുകൾ ഉള്ള ഹെർബൽ ടീകളും അതില്ലാതെ വ്യത്യസ്തമായ മറ്റുഗുണങ്ങൾ ഉള്ള ഹെർബൽ ടീകളുമുണ്ട്.

 • Food24, Oct 2019, 1:51 PM IST

  രുചിക്കൂട്ട് മാത്രമല്ല കറിക്കൂട്ടുകൾ

  കല്ലും മണ്ണും മുതൽ പാഴ്ചെടികളുടെ കായകളും ഇലകളും വരെ ഉണക്കിപൊടിച്ച് മസാലക്കൂട്ടുകളിൽ ചേർത്ത് വില്പനക്കെത്തുന്നുണ്ട്. ഇങ്ങനെ ചേർക്കുന്ന മായം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങൾ ചേർക്കുന്നു. കോൾ ടാർ ചായങ്ങളും മനുഷ്യശരീരത്തിന് അപാകയകരമായ ലെഡ് സംയുക്തങ്ങളും അടക്കമുള്ള രാസവസ്തുക്കളാണ് ഇങ്ങനെ നിറത്തിനായി ചേർക്കുന്നത്. 

 • Video Icon

  Food24, Oct 2019, 1:19 PM IST

  കലർപ്പുകളുടെ കറിക്കൂട്ടുകൾ

  സത്ത് ഊറ്റിയെടുത്ത് മറ്റ് ഉൽപ്പന്നങ്ങൾക്കായി ഉപയോഗിച്ച് ബാക്കിയാകുന്ന ചണ്ടി പൊടിച്ചെടുക്കുന്നതാണ് മസാലക്കൂട്ടുകളുടേയും പ്രധാന മായം. അന്നജം (സ്റ്റാർച്ച്) ചേർക്കുന്ന രീതിയും വ്യാപകമാണ്. കല്ലും മണ്ണും മുതൽ പാഴ്ചെടികളുടെ കായകളും ഇലകളും വരെ ഉണക്കിപൊടിച്ച് മസാലക്കൂട്ടുകളിൽ ചേർത്ത് വില്പനക്കെത്തിക്കുന്നുണ്ട് 

 • Food24, Oct 2019, 1:10 PM IST

  കലർപ്പുകളില്ലാത്ത പനീർ തിരിച്ചറിയാൻ

  പനീറീൻ്റെ അളവ്, കാഴ്ചയിലെ രൂപഭാവങ്ങൾ, രുചിയും നിറവും മണവും എന്നിവ വർദ്ധിപ്പിക്കാനാണ് മായം ചേർക്കുന്നത്. സ്റ്റാർച്ച് ആണ് അളവു കൂട്ടാൻ ചേർക്കുന്ന പ്രധാനവസ്തുക്കളിലൊന്ന്. വനസ്പതി, കോൾടാർ ഡൈ, യൂറിയ എന്നിവയും പനീറിൽ കലർത്തുന്നു.