Football

(Search results - 1679)

Floyd Protest

Football1, Jun 2020, 7:13 PM

'ഫ്ലോയ്‌ഡിന് നീതി വേണം'; കളിക്കളത്തില്‍ പ്രതിഷേധത്തീ പടര്‍ത്തി താരങ്ങള്‍

മ്യൂണിക്ക്: അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി തേടി ഫുട്ബോള്‍ ലോകം. ഫ്ലോയ്‌ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രമുഖതാരങ്ങള്‍ രംഗത്തെത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഷാല്‍ക്കെ പ്രതിരോധനിര താരം വെസ്റ്റോണ്‍ മക്കെനിയുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആദ്യം രംഗത്തെത്തിയത്.

• Sahal Abdu Samad

Cricket31, May 2020, 3:20 PM

ഛേത്രിക്ക് ശേഷം ആര്..? സഹലിന്റെ പേര് പറഞ്ഞ് ഇന്ത്യയുടെ ഇതിഹാസതാരം

ഗോളടിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷറായി സഹല്‍ മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയാണ് സഹല്‍.

FA Cup

Football29, May 2020, 9:34 PM

ഫുട്ബോള്‍ ആവേശത്തിലേക്ക് ലോകം തിരിച്ചുവരുന്നു; എഫ്എ കപ്പ് തീയതികളായി

ജൂലൈ 18-19 തീയതികളിലാവും സെമി. ഓഗസ്റ്റ് ഒന്നിന് ഫൈനല്‍ നടത്താനാണ് നിലവിലെ തീരുമാനം

CK Vineeth

Football24, May 2020, 7:16 PM

പിണറായിക്കുള്ള ആശംസയില്‍ 'ലാല്‍സലാം'; സി കെ വിനീത് മാപ്പ് പറയണമെന്ന് ആരാധകന്‍; മറുപടിയുമായി താരം

പിണറായിക്കുള്ള ജന്‍മദിനാശംസയില്‍ 'ലാല്‍സലാം' എന്ന് ചേര്‍ത്തതിനെ എതിര്‍ത്ത ആരാധകന് അതേ നാണയത്തില്‍ മറുപടിയുമായി സി കെ വിനീത്

Football

Cricket24, May 2020, 4:48 PM

ബേണ്‍സ്‌മൗത്ത് താരത്തിന് കൊവിഡ്; പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നത് ആശങ്കയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാനിരിക്കെ പ്രീമിയര്‍ ലീഗ് ടീമുകളിലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് ടീമായ ബേണ്‍സ്‌മൗത്തിലെ താരാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍. സ്വകാര്യത മാനിച്ച് രണ്ടുപേരടയെും വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

মেসি,সুয়ারেজদের এখনই দেখা যাবে না বল পায়ে, করোনা নিয়ে কোনও ঝুঁকি নিতে নারাজ স্পেন

Football23, May 2020, 9:12 PM

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലാ ലിഗയില്‍ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

11 മത്സരങ്ങളാണ് ഇനി ലാ ലിഗയില്‍ അവശേഷിക്കുന്നത്. 27 മത്സരങ്ങളില്‍ 58 പോയിന്റമായി ബാഴ്സലോണയാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്.

Sandesh Jhingan

Football20, May 2020, 10:09 PM

അത്രയും ഉച്ചത്തില്‍ മുമ്പൊരിക്കലും ഞാന്‍ ദേശീയ ഗാനം ആലപിച്ചിട്ടില്ല: ജിങ്കാന്‍

ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് സന്ദേശ് ജിങ്കാന്‍. കളിക്കുന്ന കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കണമെന്നാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ജിങ്കാന്‍ ഫിഫ ഡോട്ട് കോമിനോട് പറഞ്ഞു.

Mahrous Mahmoud

Special20, May 2020, 4:24 PM

ഈജിപ്റ്റില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷം; ഫുട്‌ബോള്‍ താരം കൂലിവേലയ്ക്ക്- ചിത്രങ്ങള്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം കൂലിവേലയ്ക്കിറങ്ങിയിരിക്കുകാണ്. മഹ്‌റൗസ് മഹ്മൂദാണ് കുടുംബം പോറ്റാന്‍ കൂലിവേലയ്ക്കിറങ്ങിയത്. ഈജിപ്ഷ്യന്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ബെനി സ്വേഫിന്റെ താരമാണ് മഹ്‌റൗസ്. പ്രതിരോധത്തിലാണ് താരത്തിന്റെ സ്ഥാനം.

എന്നാല്‍ മറ്റെല്ലാ അറബ് രാജ്യങ്ങളേയും പോലെ ഈജിപ്റ്റിനേയും കൊവിഡ് കാര്യമായി ബാധിച്ചു. ഫുട്‌ബോള്‍ രംഗം നിശ്ചലമായി. ഇതോടെ മഹ്‌റൗസിനെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.

ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മന്‍ഫളൂത്ത് എന്ന ഗ്രാമത്തിലാണ് താരം ജോലി ചെയ്യുന്നത്. മധുരപലഹാരങ്ങള്‍ പാകം ചെയ്യുന്ന ജോലിയിലാണ് താരം ഏര്‍പ്പെട്ടിരക്കുന്നത്.

മാര്‍ച്ച് മധ്യത്തോടെയാണ് ഈജിപ്റ്റില്‍ ഫുട്‌ബോള്‍ രംഗം നിശ്ചലമായത്. ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടകളിലും മാളുകളിലുമെല്ലാം ആളുകള്‍ പ്രവേശിക്കുന്നതിന് ഈജിപ്റ്റ് സര്‍ക്കാര്‍  നിരോധനംഏര്‍പ്പെടുത്തിയിരുന്നു.

ഫുട്‌ബോളിന് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയതോടെ താരങ്ങളെല്ലാം വീട്ടിലായി. എന്നാല്‍ മഹ്‌റൗസിന് വീട്ടിലിക്കാന്‍ പറ്റില്ലായിരുന്നു. കുടുംബം പട്ടിണിയാവും. ഇതോടെ താരത്തിന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു.

റമദാന്‍ മാസത്തില്‍ നല്ല തിരക്കാണ് മഹ്‌റൗസിന്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനും മറ്റും  ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കുകയാണ് മഹ്‌റൗസ്. ഈ പ്രദേശത്ത് ലൗക്കഡൗണിന് പുറത്തായതിനാല്‍ നല്ല തിരക്കും.

മുമ്പ് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തിരുന്നു താരം. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സാഹചര്യം മാറി. ജോലി ഇല്ലാതായി. ഇതോടെ പുതിയ ജോലിയിലേക്ക് തിരിയുകയായിരുന്നു മഹ്‌റൗസ്.

ഡ്രൈവറായിട്ട് ജോലി ചെയ്യുകയായിരുന്നു അച്ഛന്‍. എന്നാര്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിരമിക്കേണ്ടിവന്നു. മൂന്ന് മക്കളില്‍ മൂത്തയാളാണ് മഹ്‌റൗസ്.

കുട്ടികാലത്ത് തന്നെ കായിക മേഖലയില്‍ ശ്രദ്ധിച്ചിരുന്നു താരം. ബോക്‌സിംഗ്, ഹാന്‍ബോള്‍ എന്നീ കായിക ഇനങ്ങളിലും ശ്രദ്ധിച്ചിരുന്നു. തന്റെ ക്ലബ് ടോപ് ലീഗിലേക്ക് ഒരിക്കല്‍ യോഗ്യത നേടുമെന്നാണ് മഹ്‌റൗസ് പറയുന്നത്.

Sex Dolls

Football19, May 2020, 5:04 PM

കാണികള്‍ക്ക് പകരം സ്റ്റേഡിയത്തില്‍ ബാനറും പിടിച്ച് സെക്സ് ഡോളുകള്‍; മാപ്പ് പറഞ്ഞ് ഫുട്ബോൾ ക്ലബ്

കൊവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിക്കാതെ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്ക് പകരം സെക്സ് ഡോളുകളെ വെച്ച സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ ക്ലബ്ബ് മാപ്പു പറഞ്ഞു.

Messi-Ronaldo-Neymar

Football19, May 2020, 12:13 PM

മെസ്സിയും റൊണാള്‍ഡോയും നെയ്മറുമല്ല, യഥാര്‍ത്ഥ 'GOAT' ആരെന്ന് പ്രഖ്യപിച്ച് റോബര്‍ട്ടോ കാര്‍ലോസ്

ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്.

• Rohit Sharma

Football17, May 2020, 3:00 PM

ആധുനിക ഫുട്‌ബോളിലെ മികച്ചവനാര് ? ഇഷ്ട ഫുട്‌ബോളറാരെന്ന് വെളിപ്പെടുത്തി രോഹിത് ശര്‍മ

ഒരിക്കല്‍ ഫുട്ബോളിനെ കുറിച്ച് ഞാനും കോലിയും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ കുല്‍ദീപ് വെളിപ്പെടുത്തിയിരുന്നു. ബാഴ്‌സലോണയാണ് കുല്‍ദീപിന്റെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ക്ലബ്.

Lavezzi

Football14, May 2020, 11:05 PM

സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ബ്ലാക്ക്മെയില്‍ ചെയ്യുന്നു; പരാതിയുമായി അര്‍ജന്‍റീന മുന്‍ സൂപ്പര്‍താരം

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീന ദേശീയ താരമായിരുന്ന എസ്‌ക്വേയ്ല്‍ ലാവേസിക്കെതിരെ സെക്സ് വീഡിയോകള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. 35 കാരനായ ലാവേസി ബ്ലാക്ക്മെയിലിംഗിന് വിധേയനാകുന്നതായി ചൂണ്ടികാട്ടി പരാതി നല്‍കിയതായി അര്‍ജന്‍റീന നിയമവൃത്തങ്ങള്‍ അറിയിച്ചെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അയ്യായിരം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ഇന്‍റര്‍നെറ്റിലൂടെ സെക്സ് വീഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണി ഉണ്ടെന്നാണ് ലാവേസിയുടെ പരാതി. കരീബിയന്‍ ഐലന്‍ഡിലാണ് താരം ഇപ്പോഴുള്ളത്. അര്‍ജന്‍റീന കൊവിഡിനെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലാവേസിക്ക് തിരിച്ച് നാട്ടിലെത്താനായിട്ടില്ല. താരത്തിന് വേണ്ടി അഭിഭാഷകനാണ് പരാതി നല്‍കിയത്. ബ്രസീലിയന്‍ മോഡലും നടിയുമായ നതാലിയ ബോര്‍ഗസിനൊപ്പമാണ് ലാവേസി ഉള്ളത്. നതാലിയക്കും ഭീഷണി സന്ദേശങ്ങളെത്തുന്നതായി പരാതിയില്‍ പറയുന്നു.

turkish footballer admits murdering his son

Video Icon

Explainer14, May 2020, 6:42 PM

'കൊവിഡല്ല, അവനെ ശ്വാസം മുട്ടിച്ച് കൊന്നതാണ്'; മകനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഫുട്‌ബോള്‍ താരം

കൊവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ മകനെ താന്‍ കൊലപ്പെടുത്തിയതാണ് എന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാഷ്.  ചുമയും കടുത്ത പനിയുമായി ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് സെവ്ഹർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

dead body woman general

crime14, May 2020, 2:34 PM

'മകന്‍ കൊവിഡ് വന്ന് മരിച്ചതല്ല ഞാന്‍ കൊന്നത്'; അച്ഛന്‍റെ വെളിപ്പെടുത്തല്‍

കൊവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ മകനെ താന്‍ കൊലപ്പെടുത്തിയതാണ് എന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാഷ്.

সন্দেশ ঝিঙ্গান ও বালা দেবীকে অর্জুন পুরষ্কারের জন্য মনোনীত করল এআইএফএফ

Football12, May 2020, 11:54 PM

സന്ദേശ് ജിങ്കാനും ബാലാദേവിക്കും അര്‍ജുന അവാര്‍ഡ് ശുപര്‍ശ

ദേശീയ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ചാണ് ഇരുവരേയും ശുപാര്‍ശ ചെയ്തതെന്ന് എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.