Frog
(Search results - 23)GALLERYNov 23, 2020, 11:46 AM IST
പശ്ചിമഘട്ട കാടുകളില്‍ അത്യപൂര്‍വ്വമായ ' നൃത്തക്കാരന് തവള ' യെ കണ്ടെത്തി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാനപ്പെട്ട ഉഷ്ണമേഖലാ പർവത ശൃംഖലയാണ് പശ്ചിമഘട്ടം. ഉഭയജീവികളുടെ കാര്യത്തിൽ ഈ പ്രദേശം വൈവിധ്യത്തിന്റെ കേന്ദ്രമാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത അനേകം ജീവജാലങ്ങളെ ഇവിടെ മാത്രം ജീവിക്കുന്നു. ഇവിടെ നിന്ന് പുതുതായി നൃത്തക്കാരന് തവള കുടുംബത്തെ കണ്ടെത്തി.
പുതുതായി 14 ഇനം തവളകളെയാണ് കണ്ടെത്തിയത്. ഇവയിൽ മൂന്നെണ്ണത്തിനെ മൂന്നാറിലാണ് കണ്ടെത്തിയത്. ഡാൻസിംഗ് ഫ്രോഗ് (മൈക്രി സ്വാലസ്) എന്ന വംശത്തിൽപ്പെട്ടവയാണ് ഇവ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഉഭയജീവ ജീവശാസ്ത്രജ്ഞൻ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്. തവളകള്‍ നിലനില്‍ക്കുന്ന ജൈവപ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ജീവി വര്‍ഗ്ഗമാണ് തവളകള്‍. 2014 ൽ ഡോ. ബിജുവും സംഘവും ആരംഭിച്ച പശ്ചിമഘട്ട തവളകളെ കുറിച്ചുള്ള പഠനത്തിനൊടുവിലാണ് 14 ഇനം പുതിയ നൃത്തക്കാരന് തവളകളെ കണ്ടെത്തിയത്. 2015 ല്‍ ബിജുവും സംഘവും ഉത്തരേന്ത്യയില്‍ മരത്തവളയെ വീണ്ടും കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അവരുടെ കുഞ്ഞുങ്ങൾ അമ്മമാരുടെ മുട്ട തിന്നുവെന്ന പ്രത്യേക അദ്ദേഹമാണ് തിരിച്ചറിഞ്ഞത്. തവളകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനനേട്ടങ്ങള്‍ അദ്ദേഹത്തിന് “ഫ്രോഗ്മാൻ ഓഫ് ഇന്ത്യ” എന്ന വിളിപ്പേര് നേടികൊടുത്തു.ExplainerNov 9, 2020, 6:00 PM IST
കേരളത്തിന്റെ ഔദ്യോഗിക തവളയാകാന്‍ പാതാള തവള; അത്ഭുതമാണ് ഈ തവളയുടെ വിശേഷങ്ങള്‍
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ഇനങ്ങളിലൊന്നായ പർപ്പിൾ തവളയെ ഉടൻ തന്നെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. കേരളത്തിലെ തവളകളെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള അഭിപ്രായം മുന്നോട്ടുവച്ചത്. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു.
Web SpecialsNov 9, 2020, 11:05 AM IST
'മഹാബലി തവള' അഥവാ 'പാതാള തവള' ഇനി കേരളത്തിന്റെ ഔദ്യോഗിക തവളയാവും?
ലോകമെമ്പാടുമുള്ള ബയോ-ജിയോഗ്രാഫർമാർ പർപ്പിൾ തവളയെ അപൂർവ ഇനങ്ങളിൽ ഒന്നായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്. അതുംപോരാതെ 'ഒരു നൂറ്റാണ്ടിലൊരിക്കൽ കണ്ടെത്തുന്ന' ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
LifestyleSep 12, 2020, 4:03 PM IST
വയറ്റില്‍ ലൈറ്റ് കത്തുന്ന തവളയോ? അമ്പരന്ന് സൈബര്‍ ലോകം...
മുന്‍പും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീണ്ടും ഈ വീഡിയോ പ്രചരിക്കുന്നത്.
Web SpecialsSep 7, 2020, 11:15 AM IST
കരൾ, ഹൃദയം, കുടൽ - എല്ലാം ഒറ്റനോട്ടത്തിൽ തന്നെ കാണാം; ചില്ലുതവളയുടെ വിശേഷങ്ങൾ
രാത്രി ഉണർന്നിരുന്ന് എട്ടുകാലികളെയും പ്രാണികളെയും പിടിച്ച് അകത്താക്കുകയാണ് ഇവയുടെ പ്രധാന പണി.
Web SpecialsJul 14, 2020, 10:33 AM IST
ഇണകളെ ആകർഷിച്ചു വരുത്താൻ നിറം മാറുന്ന ആൺ തവളകൾ, മധ്യപ്രദേശിലെ പാടങ്ങൾ മഞ്ഞിച്ചതിന്റെ പിന്നിലെ രഹസ്യം
ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്.
LifestyleJun 10, 2020, 11:17 AM IST
20 ലക്ഷം വർഷം പഴക്കമുള്ള അപൂർവയിനം തവളയുടെ ഫോസിൽ കണ്ടെത്തി, അമ്പരന്ന് ഗവേഷകർ
ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് ഗവേഷകൻ ഫെഡറിക്കോ അഗ്നോലിൻ പറഞ്ഞു.
AgricultureMay 15, 2020, 3:54 PM IST
അത്യപൂർവയിനം ചൈനീസ് തവളയെ അരുണാചൽപ്രദേശിൽ കണ്ടെത്തി ശാസ്ത്രജ്ഞർ
1981 -ൽ ചൈനയിലെ ടിബറ്റിലാണ് ശാസ്ത്രജ്ഞർ ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്.
LifestyleFeb 20, 2020, 3:42 PM IST
കാപ്സിക്കം മുറിച്ചപ്പോള്‍ അതിനകത്ത് ജീവനുള്ള തവള!
പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ അത് പച്ചക്കറികളായാലും പഴങ്ങളായാലുമെല്ലാം നല്ലത് പോലെ വൃത്തിയാക്കിയ ശേഷം മാത്രമേ നമ്മള് ഉപയോഗിക്കാറുള്ളൂ അല്ലേ? എങ്കിലും എത്ര വൃത്തിയാക്കിയാലും ചിലപ്പോഴെങ്കിലും ചെറുജീവികളെയോ പ്രാണികളെയോ പുഴുക്കളെയോ ഒക്കെ അതില്‍ നിന്ന് കിട്ടാറുമുണ്ട്, അല്ലേ?
viralFeb 6, 2020, 12:46 PM IST
കൊടും വിഷപ്പാമ്പിനെ അകത്താക്കി, കടിയേറ്റിട്ടും അതിജീവിച്ച് പച്ച തവള; വൈറൽ വീഡിയോ
ചൊവ്വാഴ്ചയാണ് വീടിന് പുറകിൽ വിഷ പാമ്പിനെ കണ്ടെന്ന വിവരം ജാമി ചാപ്പലിനെ വീട്ടമ്മ അറിയിക്കുന്നത്. ഇതിന് പിന്നാലെ വൻ ഒരുക്കത്തോടെ പാമ്പിനെ പിടിക്കുന്നതിനായി ജാമി പ്രദേശത്തേക്ക് പുറപ്പെട്ടു.
ScienceJan 15, 2020, 7:08 PM IST
ആദ്യത്തെ ജൈവ റോബോട്ടിനെ നിര്‍മ്മിച്ച് ശാസ്ത്രലോകം; മനുഷ്യ ചരിത്രം മാറ്റുന്ന നിര്‍മ്മിതി?
ലോകത്തിലെ ആദ്യത്തെ ജൈവ റോബോട്ടിനെ നിര്‍മ്മിച്ച് ശാസ്ത്രലോകം. തവളയുടെ ഭ്രൂണത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് മനുഷ്യന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 'ജൈവ യന്ത്രത്തെ' വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
InternationalNov 22, 2019, 10:42 PM IST
അവയവ പഠനത്തിനായി തവളകളെ കീറിമുറിക്കേണ്ട, കൃത്രിമ തവളകളുമായി ലോകത്തിലെ ആദ്യത്തെ സ്കൂള്‍
അവയവ പഠനത്തിനായി കൃത്രിമ തവളകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്കൂള്‍
viralSep 12, 2019, 5:24 PM IST
മഴ പെയ്യാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളെ മഴ നില്ക്കാന് വേര്‍പിരിച്ചു
വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന
IndiaJun 11, 2019, 1:04 PM IST
ഉഡുപ്പിയില്‍ തവളകളെ മിന്നുകെട്ടിച്ചു, എല്ലാം മഴയ്ക്കു വേണ്ടിയാണ്..
മഴ കിട്ടാന്‍ സര്‍ക്കാര്‍ ചെലവില്‍ പൂജകള്‍ തകൃതിയാണ് കര്‍ണ്ണാടകയില്‍. അതിനിടയിലാണ് ഉഡുപ്പിയില്‍ തവളക്കല്യാണം നടന്നത്. കല്യാണത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
viralJun 11, 2019, 7:23 AM IST
മഴ കിട്ടാൻ കര്‍ണാടകയില്‍ തവള കല്ല്യാണം
മഴ കിട്ടാൻ സർക്കാർ ചിലവിൽ പൂജകൾ തകൃതിയാണ് കർണാടകത്തിൽ. ഇതിനിടയിലാണ് ഉഡുപ്പിയിലൊരു തവളക്കല്യാണം നടന്നത്. മഴ കുറയുമെന്ന ആശങ്ക തവളകളുടെ മിന്നുകെട്ടിലൂടെ ഇല്ലാതാകുമെന്നാണ് സംഘാടകരുടെ വിശ്വാസം