Search results - 34 Results
 • france

  INTERNATIONAL6, Dec 2018, 7:06 AM IST

  ഫ്രഞ്ച് സര്‍ക്കാര്‍ മുട്ടുമടക്കി; ഇന്ധനവിലയിലെ അധിക നികുതി ഒഴിവാക്കി

  പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി ഫ്രഞ്ച് സർക്കാർ. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത വർഷത്തെ ബജറ്റിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ആറു മാസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചിട്ടും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചു

 • fuel price hike

  KERALA14, Oct 2018, 11:38 AM IST

  പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാൽ ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നത്.
   

 • INDIA6, Oct 2018, 12:43 PM IST

  പ്രതിപക്ഷ പ്രതിഷേധം കാപട്യം: വില വര്‍ധനവ് നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് തന്നെ

  ദില്ലി:ഇന്ധന വില വർധനയ്‌ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ധന വില ദിവസം തോറും വര്‍ധിക്കുന്നതിനെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചു. സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും, രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ജമ്മു കശ്മീരിലും രണ്ടര രൂപ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഇളവ് നല്‍കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം പറഞ്ഞു. 

 • dfdf

  KERALA3, Oct 2018, 3:57 PM IST

  ഇന്ധനവില റെക്കാര്‍ഡ് ഉയരത്തില്‍; സര്‍വ്വീസ് നിര്‍ത്തിവെക്കാനുള്ള അപേക്ഷയുമായി മൂവായിരത്തിലധികം ബസുകള്‍

  ഇന്ധനവില റെക്കാര്‍ഡ് ഉയരത്തില്‍; സര്‍വ്വീസ് നിര്‍ത്തിവെക്കാനുള്ള അപേക്ഷയുമായി മൂവായിരത്തിലധികം ബസുകള്‍

 • local news3, Oct 2018, 9:41 AM IST

  ഇന്ധന വില വര്‍ദ്ധന; സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ബസുകള്‍

  ഇന്ധന വില റെക്കോഡ് വർധനയിൽ എത്തിയതോടെ സംസ്ഥാനത്ത് കൂടുതൽ ബസ്സുകൾ സർവ്വീസ് നിർത്താനൊരുങ്ങുന്നു. 3000 ഓളം ബസ്സുകൾ സർവ്വീസ് നിർത്തി വെക്കുന്നതിനുള്ള അപേക്ഷ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നൽകിയതായാണ് ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംഘടനകൾ പറയുന്നത്.

 • Sreedharan Pillai

  KERALA17, Sep 2018, 7:34 PM IST

  തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ശ്രീധരന്‍ പിള്ള

  പെട്രോള്‍ വില 50 രൂപയാക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.  

 • bjp tamilnadu chief

  INDIA17, Sep 2018, 6:52 PM IST

  ബിജെപി തമിഴ്‌നാട് അധ്യക്ഷയോട് പെട്രോള്‍ വിലയെക്കുറിച്ച് ചോദിച്ചു; ഓട്ടോഡ്രൈവര്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ മര്‍ദ്ദനം

   ചോദ്യം കേട്ടയുടന്‍ തമിള്‍ഇസൈയുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ കതിറിനെ പിടിച്ചുവിലിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റുന്നതും മറ്റ് അനുയായികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
   

 • NEWS15, Sep 2018, 8:48 AM IST

  പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന്  പൈസയും ഡീസലിന്  പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമാണ് ഇന്നത്തെ വില.

 • modi divya spandhana

  INDIA12, Sep 2018, 2:42 PM IST

  ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയും; ബിജെപിയെ ട്രോളി ദിവ്യ സ്പന്ദന

  പെെതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ട്വീറ്റ് ഇതിനകം തരംഗമായി കഴിഞ്ഞു

 • amir khan

  INDIA10, Sep 2018, 1:01 PM IST

  ഈ ചിത്രങ്ങള്‍ പറയും യുപിഎ, എന്‍ഡിഎ കാലത്തെ പെട്രോള്‍ വില; ട്രോളുമായി കോണ്‍ഗ്രസ്

  ദില്ലി: ഇന്ധനവില വര്‍ധനവ് റെക്കോഡിലെത്തുമ്പോള്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയാണ്. ബന്ദിനോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിരവധി ട്രോളുകളും ട്വീറ്റുകളുമാണ് ഇതിനോടകം കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ നേതൃത്തില്‍ ജനങ്ങളിലേക്കെത്തിയിരിക്കുന്നത്.

 • bharath bandh

  INDIA10, Sep 2018, 6:10 AM IST

  ഭാരത് ബന്ദ് രാവിലെ 9മണി മുതൽ 3മണിവരെ

  ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതൽ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‍വാദി പാര്‍ട്ടി, ഡിഎംകെ

 • KERALA7, Sep 2018, 5:42 PM IST

  ഭാരത് ബന്ദ് കേരളത്തില്‍ യുഡിഎഫിന്‍റെ ഹര്‍ത്താലിയിരിക്കും: എം.എം ഹസ്സന്‍

  തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഐ.ഐ.സി.സി ആഹ്വാനം  ചെയ്ത ബന്ദ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കുമെന്ന്.  കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു.  ഭാരത് ബന്ദ് കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കും. ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് ഭാരത് ബന്ദ്.

 • Congress

  KERALA6, Sep 2018, 7:10 PM IST

  തിങ്കളാഴ്ച ഭാരത് ബന്ദ്

  ദില്ലി: കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍  ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.

 • fuel scarcity

  INDIA5, Sep 2018, 9:58 AM IST

  ഇന്ധനവിലക്കയറ്റം നല്ല വാര്‍ത്തയെന്ന് ബിജെപി

  ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്.  അപ്പോഴും എക്സൈസ് നികുതി കുറിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോളറിനെതിരെ രൂപ അതിന്‍റെ ഏറ്റവും താഴ്ന്ന(71.57) നിലയിലെത്തിയ ഇന്നലെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.31 ആയാണ് വര്‍ധിച്ചത്. 

 • NEWS3, Sep 2018, 1:30 AM IST

  ഇന്ധന വിലയില്‍ റെക്കോഡ് വര്‍ദ്ധന; വീണ്ടും വില കൂട്ടി

  കോഴിക്കോട്: ഇന്ധന വില വീണ്ടും കൂട്ടി. അടുത്ത കാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 41 പൈസയും പെട്രോളിന്  32 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഡിസലിന് 36 പൈസയും പെട്രോളിന് 16 പൈസയും കഴിഞ്ഞ ദിവസം വര്‍ദ്ധച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 രൂപയ്ക്കടുത്തെത്തി. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്.  മൂന്ന് ദിവസം കൊണ്ട് ഒരു രൂപയിലേറെയാണ് ഇന്ധന വില വര്‍ദ്ധിച്ചിരിക്കുന്നത്.