Gallery  

(Search results - 59)
 • ashanthan protest

  Chuttuvattom22, Sep 2019, 9:09 AM IST

  അശാന്തന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ച അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം; അവാർഡ് നിരസിച്ച് ചിത്രകാരി

  അശാന്തന്‍റെ മൃതദേഹത്തിന് ലളിത കലാ അക്കാദമിയിൽ പൊതുദ‌ർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. അന്ന് നിരവധി കലാകാരൻമാർ ചിത്രം വരച്ച് പ്രതിഷേധവും അറിയിച്ചിരുന്നു.

 • GALLERY12, Sep 2019, 9:47 AM IST

  ഓണം വന്നോണം വന്നോണം വന്നേയ്...

  രാഷ്ട്രീയ ഓണാഘോഷമായിരുന്നു പല ട്രോള്‍ ഗ്രൂപ്പുകളിലെയും പ്രധാന ആഘോഷം. അതില്‍ തന്നെ യാതൊരു തത്വദീക്ഷയുമില്ലാതെ എതിര്‍ പാര്‍ട്ടിക്കാരെ കരിവാരി തേക്കുകയെന്ന ലക്ഷ്യമായിരുന്നു പല ട്രോളുകള്‍ക്കും. അതുകഴിഞ്ഞാല്‍ പിന്നെ വ്യക്ത്യാധിഷ്ഠിതമായ ഓണം ഓര്‍മ്മകളായിരുന്നു കൂടുതല്‍ ട്രോളുകളും. കാണാം തിരുവോണാലസ്യം കഴിഞ്ഞുള്ള ട്രോളുകള്‍. 

 • GALLERY10, Sep 2019, 3:11 PM IST

  ഹേമന്തിന്‍റെ മനം കവര്‍ന്ന്... നിലീന

  മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം, ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
   

 • Kia Seltos

  auto blog26, Aug 2019, 10:14 AM IST

  കന്നിയങ്കത്തിലെ പൂഴിക്കടകന്‍, ഇവനാണ് കിയയുടെ ആദ്യ പോരാളി

  ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളും ഹ്യുണ്ടേയിയുടെ സഹസ്ഥാപനവുമായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് വിപണിയിലെത്തിക്കഴിഞ്ഞു. ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലുമെത്തുന്ന സെല്‍റ്റോസിന്‍റെ ചിത്രവിശേഷങ്ങള്‍

 • GALLERY7, Aug 2019, 3:30 PM IST

  ' ഓര്‍മ്മയായൊരു നിറ പുഞ്ചിരി '

  ബിജെപി നേതാക്കളില്‍ നിന്ന് എന്തിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിന്നെല്ലാം സുഷമാ സ്വരാജിനെ വ്യത്യസ്തയാക്കിയത്, അവരുടെ മുഖത്ത് എന്നുമുണ്ടായിരുന്ന പുഞ്ചിരിയാണ്. സഹായാഭ്യര്‍ത്ഥനയുമായി ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടാല്‍ മാറ്റാരെക്കാളും മുമ്പേ, പരിഹാര ശ്രമങ്ങളുമായി സുഷമ സ്വരാജ് മുന്നിലുണ്ടാകും, അവസാനകാലത്ത് രോഗാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലും അവര്‍ തന്‍റെ ജോലിയില്‍ പൂര്‍ണ്ണമായും അര്‍പ്പിച്ചിരുന്നു. നിരവധിതവണ ഇന്ത്യയുടെ വിദേശമന്ത്രാലയത്തെ തേടിയെത്തിയ അഭിനന്ദനങ്ങള്‍ സുഷമയുടെ ജനകീയതതന്നെയാണ് സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചത് സുഷമാ സ്വരാജാണെന്ന് നിസ്സംശയം പറയാം. സംഘപരിവാർ കുടുംബത്തില്‍ ജനിച്ചിട്ടും ഒരു സോഷ്യലിസ്റ്റിനെ പ്രണയിക്കാനുള്ള അവരുടെ തന്‍റേടം തന്നെയായിരുന്നു മറ്റ് ബിജെപി നേതാക്കളില്‍ നിന്നും അവരെ എന്നും വ്യത്യസ്തയാക്കി നിര്‍ത്തിയിരുന്നത്. കാണാം സുഷമാ സ്വരാജിന്‍റെ ജീവിത നിമിഷങ്ങള്‍.

 • Chuttuvattom29, Jul 2019, 3:52 PM IST

  അമ്പൂരി രാഖി കൊലക്കേസ്; തെളിവെടുപ്പ് ചിത്രങ്ങള്‍

  തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ രാഖിയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് തെളിവെടുപ്പിനായി പ്രതി അഖിലുമായി പൊലീസ് സംഘം ഇന്നെത്തി. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാൻ ഉപയോ​ഗിച്ച കയ‌‌ർ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. പൊലീസ് സംഘം എത്തുന്നതറിഞ്ഞ് രാവിലെ തന്നെ നാട്ടുകാര്‍ കൊല നടന്ന വീട്ട് പരിസരത്ത് തടിച്ച് കൂടിയിരുന്നു. സങ്കര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന നാട്ടുകാര്‍. പിന്നീട് അഖിലിനെതിരെ തിരിയുകയും അസഭ്യ വര്‍ഷവും പിന്നാലെ കല്ലേറും നടത്തി. ജനങ്ങളെ ഓഴിവാക്കാനായി പൊലീസിന് ലാത്തി ചാര്‍ജ്ജ് ചെയ്യേണ്ടിവന്നു. പക്ഷേ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് തിരിച്ചു പോകേണ്ടിവന്നു. കാണാം ചിത്രങ്ങള്‍

 • sanath jayasuriya

  News8, Jul 2019, 12:46 PM IST

  ലങ്കയുടെ വീരപുരുഷന്‍ കാണികള്‍ക്കൊപ്പം ഗാലറിയില്‍; പിന്നില്‍ ഈ കാരണം

  കളി വിലയിരുത്തിയും കമന്‍ററി ബോക്സിലും നിറസാന്നിധ്യമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും നാസര്‍ ഹുസെെനും കുമാര്‍ സംഗക്കാരയും മെെക്കല്‍ ക്ലാര്‍ക്കുമെല്ലാം. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ക്യാമറ കണ്ണുകള്‍ ഗാലറിയിലേക്ക് നീണ്ടപ്പോള്‍ ഒരാളില്‍ ഉടക്കി

 • Statue of Unity as rainwater leaks from viewing gallery ceiling

  viral30, Jun 2019, 12:17 PM IST

  സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച: മഴയില്‍ നനഞ്ഞ് സന്ദര്‍ശകര്‍; വിശദീകരണം ഇങ്ങനെ

  ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ചോര്‍ച്ചയെന്ന് ആരോപണം. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 • ചൈനീസ് വിപ്ളവം

  auto blog28, Jun 2019, 11:39 AM IST

  ഗുജറാത്ത് വഴിയെത്തിയ ചൈനക്കാരന്‍ ചങ്ക് തകര്‍ക്കുമോ? ഭയന്ന് കമ്പനികള്‍!

  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍റെ ഐക്കണിക് മോഡലായ എം ജി ഹെക്ടര്‍ എസ്‍യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.  കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചെത്തുന്ന വാഹനത്തിന്‍റെ വില അറിഞ്ഞതിലുള്ള അമ്പരപ്പിലാണ് ഇന്ത്യന്‍ വാഹനലോകം.  ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്ന വിശേഷണത്തോടെ 12.18 ലക്ഷം മുതൽ 16.88 ലക്ഷം എന്ന സെഗ്മെന്‍റിലെ അതിശയിപ്പിക്കുന്ന വിലയിലെത്തുന്ന ഹെക്ടറിന്‍റെ വിശേഷങ്ങള്‍.

 • copa america 2019

  FOOTBALL19, Jun 2019, 12:31 PM IST

  'കോപ്പ'യിലെ ചൂട്; ഗാലറിയില്‍ ഗ്ലാമര്‍ നിറച്ച് കോപ്പ അമേരിക്ക ചിത്രങ്ങള്‍

  ബ്രസീലില്‍ നടക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മാമാങ്കമായ കോപ്പ അമേരിക്ക ആരാധകര്‍ക്ക് ഉത്സ‌വമാണ്. ആവേശത്തിരകളാല്‍ ഫുട്ബോളിന്‍റെ വാഗ്‌ദത്തഭൂമിയിലെ ഗാലറികള്‍ നിറയുന്നു. കായികലോകത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ഫുട്ബോളില്‍ ഗാലറിയും ഗ്ലാമറസാണ്. ബ്രസീല്‍- വെനെസ്വേല മത്സരത്തിലെ ഗാലറിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണാം. സാംബ താളത്തില്‍ നൃത്തമാടുകയായിരുന്നു ഗാലറിയില്‍ വനിതാ ആരാധകര്‍. ഒപ്പം ബ്രസീലിന്‍റെ സമനിലയില്‍ കണ്ണീരും. 

   

   

 • sania mirza

  Photo Gallery17, Jun 2019, 8:01 PM IST

  തോറ്റതിന് സാനിയക്കും പാക് ആരാധകരുടെ തെറിവിളി; വിവാദമായി ചിത്രങ്ങള്‍

  മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക് താരങ്ങൾക്കും സാനിയ മിര്‍സയ്‌ക്കുമെതിരെ ആക്രമണവുമായി ആരാധകർ. ഇന്ത്യ- പാക് മത്സരത്തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ ഭക്ഷണം കഴിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് ആരാധക വിമർശനം.

 • FOOTBALL16, Jun 2019, 2:47 PM IST

  ഇന്ത്യ - പാക് പോരാട്ടം ; തീ പാറിയ ചരിത്രം

  ഏഷ്യയില്‍ ഒരു എല്‍ക്ലാസിക്കോ കളിയുണ്ടെങ്കില്‍ അത് ഇന്ത്യ - പാക് ക്രക്കറ്റ് മത്സരമാണ്. പോരാട്ടങ്ങള്‍ കനപ്പിക്കാന്‍ സ്വാതന്ത്രം മുതലുള്ള കൊമ്പുകോര്‍ക്കലുകള്‍. രാഷ്ട്രീയം കളിക്കളത്തിലേക്കും പടര്‍ന്നിറങ്ങിയ മത്സരങ്ങള്‍. ഹൃദയസ്തംഭനത്തോളമെത്തുന്ന പിരിമുറുക്കങ്ങള്‍. കളിക്കളത്തിന് പുറത്തുള്ള 'ചൂടി'നേക്കാള്‍ എരിതീയിലായൊരു കളിക്കളം. അവിടെ പതിനൊന്ന് പേര്‍ തമ്മില്‍ തമ്മില്‍. ഒടുവില്‍ ഒരു ജയം. അത് പരമ്പര വൈരികള്‍ തമ്മിലാകുമ്പോള്‍ കളിയുടെ 'താപോര്‍ജ്ജ'മുയരും. ഗ്യാലറികളില്‍ ആവേശങ്ങള്‍ പലതവണ കൊടുമുടി കയറും. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍. അപൂര്‍വ്വ നിമിഷങ്ങള്‍... വികാരങ്ങള്‍...

  <style type="text/css">.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} </style>

 • sukumaran

  ENTERTAINMENT16, Jun 2019, 12:01 AM IST

  വെള്ളിത്തിരയിലെ ധിക്കാരി മറഞ്ഞിട്ട് ഇരുപത്തിരണ്ട് വര്‍ഷം

  മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ സാധ്യമല്ലാത്ത ഒരു അഭിനയവഴി കാട്ടിത്തന്ന് കടന്നുപോയ നടന്‍ സുകുമാരന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വര്‍ഷം. അഭിനയത്തില്‍ വിശേഷിച്ച് സ്‍കൂളിംഗ് ഒന്നുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഈ രംഗത്തേക്കെത്തിയ അദ്ദേഹം കരിയറില്‍ ജീവനേകിയത് ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങള്‍ക്കാണ്. 49-ാം വയസ്സില്‍ വിട വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ സ്വപ്നങ്ങള്‍ ഏറെയുണ്ടായിരുന്നു സുകുമാരന്..

 • ICC World Cup Rain

  Photo Gallery13, Jun 2019, 4:30 PM IST

  ലോകകപ്പില്‍ നീന്തലോ വള്ളംകളിയോ നടത്താമെന്ന് ആരാധകര്‍';ട്രോളുകള്‍ കാണാം

  നോട്ടിംഗ്‌ഹാം: ലോകകപ്പ് ക്രിക്കറ്റ് ആവേശം മഴയില്‍ തണുക്കുകയാണ്. ഇതിനകം നാല് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. മിക്ക മത്സരങ്ങളും നടന്നത് മഴ ഭീതിയിലാണ്. ഇന്ത്യന്‍ ടീമിന്‍റെ ഉള്‍പ്പെടെ പരിശീലനം പലപ്പൊഴും മുടങ്ങി. നോട്ടിംഗ്‌ഹാമിലെ ഇന്ത്യ- ന്യൂസീന്‍ഡ് മത്സരത്തില്‍ മഴമൂലം ഇതുവരെ ടോസ് ഇടാന്‍ പോലും കഴിഞ്ഞിട്ടില്ല. മഴ ലോകകപ്പ് തടസപ്പെടുത്തിയതോടെ ഐസിസിയെ ട്രോളുകയാണ് ആരാധകര്‍.