George Floyd

(Search results - 84)
• undefined

InternationalJul 3, 2021, 4:00 PM IST

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത

കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

• George Floyd

InternationalJun 26, 2021, 7:10 AM IST

ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തിൽ വിധി; മുൻ പൊലീസ് ഓഫീസർക്ക് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ‌ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം.

george floyd

Web SpecialsJun 18, 2021, 4:01 PM IST

ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസംമുട്ടിച്ചുകൊന്ന വര്‍ണ്ണവെറിയന്‍മാര്‍ക്ക് താക്കീതായി കൂറ്റന്‍ പ്രതിമ!

ലോകത്തിന് ശാന്തനായ ഒരു ജോര്‍ജിനെയാണ് ആവശ്യമെന്ന് ശില്‍പ്പിയായ സ്റ്റാന്‍ലി വാട്ട്‌സ് പറഞ്ഞു. ''അതുകൊണ്ടാണ് പാര്‍ക്കിലെ ബെഞ്ചില്‍ ശാന്തനായി ഇരിക്കുന്ന ജോര്‍ജ്ജിനെ രൂപകല്‍പന ചെയ്തത്. സാധാരണ മനുഷ്യനെക്കാള്‍ വലുപ്പം അദ്ദേഹത്തിന് നല്‍കി. കാരണം മരണശേഷവും ജോര്‍ജ്ജ് ഓര്‍മ്മിക്കപ്പെടും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Darnella Frazier

InternationalJun 12, 2021, 10:52 AM IST

ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

സ്‌പെഷ്യല്‍ ജേര്‍ണലിസം പുരസ്‌കാരമാണ് 18കാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍ക്ക് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനുള്ള ധൈര്യത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.

• undefined

InternationalMay 27, 2021, 4:11 PM IST

ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വയസ്; കറുത്ത വംശജരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന് ആവശ്യം

കൊവിഡ് വ്യാപനത്തിന്‍റെ മൂര്‍ദ്ധന്യത്തിലും അമേരിക്കയില്‍ നിന്നും വന്‍കരകള്‍ കടന്ന് നിരവധി രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയ കൊലപാതകമായിരുന്നു ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെത് (46). കഴിഞ്ഞ വര്‍ഷം മെയ് 25 ന് അമേരിക്കയിലെ മിനിയാപോലിസിലായിരുന്നു കൊലപാതകം നടന്നത്. പൊലീസ് ഉദ്യോഗസ്ഥനും വെള്ളുത്തവംശജനുമായ ഡെറക് ചൌവിൻ 20 ഡോളറിന്‍റെ വ്യജ ബില്ല് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ജോര്‍ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് കുത്തി കീഴ്പ്പെടുത്തി. ' തനിക്ക് ശ്വാസം മുട്ടുന്നു' വെന്ന് ജോര്‍ജ് ഫ്ലോയിഡ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡെറക് ചൌവിൻ കാല്‍മുട്ട് ഉയര്‍ത്താന്‍ തയ്യാറായില്ല. ഒമ്പത് മിനിറ്റും 29 സെക്കന്‍റും കഴുത്തില്‍ അമര്‍ന്നിരുന്ന ആ കാല്‍മുട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ ജീവനെടുത്തു. ഈ ദൃശ്യങ്ങളത്രയും ഡാര്‍നെല്ല ഫ്രൈസര്‍ മൊബൈലില്‍ ചിത്രീകരിച്ച് തന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി. ഈ വീഡിയോ കണ്ട് ലോകമെങ്ങും പ്രതിഷേധമിരമ്പി. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.

george floyd

Web SpecialsApr 21, 2021, 4:48 PM IST

ലോകത്തെ ഞെട്ടിച്ച അരുംകൊല വീഡിയോയില്‍ പകര്‍ത്തിയത് ഈ പെണ്‍കുട്ടിയാണ്!

ആ മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്കില്‍, ലോകം ഈ രീതിയില്‍ ആയിരിക്കില്ല, അമേരിക്കയില്‍ പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിട്ട ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം അറിഞ്ഞിട്ടുണ്ടാവുക.

george floyd case verdict

Video Icon

InternationalApr 21, 2021, 11:50 AM IST

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം;മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍

മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി

George Floyd

Web SpecialsApr 21, 2021, 11:49 AM IST

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊല; പൊലീസുകാരന്‍ കുറ്റക്കാരനെന്ന് വിധി, വൈകാരികമായി പ്രതികരിച്ച് അമേരിക്ക

ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിഷേധം ഒരുപക്ഷേ അമേരിക്കയില്‍ നിന്നായിരിക്കണം. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡെന്ന യുവാവിനെ വെള്ളക്കാരനായ പൊലീസുകാരന്‍ തെരുവില്‍ ശ്വാസം മുട്ടിച്ചു കൊന്നു.

• undefined

InternationalApr 21, 2021, 6:31 AM IST

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: മുൻ പൊലീസ് ഓഫീസർ ഡെറിക് ഷോവിൻ കുറ്റക്കാരൻ; ശിക്ഷ എട്ടാഴ്ചയ്ക്ക് ശേഷം

ഷോവിനുള്ള ശിക്ഷ 8 ആഴ്ചകൾക്കുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളായി ഷോവിന് 75 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

US Police Shooting

InternationalApr 12, 2021, 1:13 PM IST

വീണ്ടും പൊലീസ് ക്രൂരത; അമേരിക്കയിൽ ഒരു കറുത്ത വർ​ഗക്കാരനെക്കൂടി വെടിവച്ച് കൊന്നു

മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് ജനങ്ങളെ പൊലീസ് നേരിട്ടത്...

• undefined

InternationalAug 28, 2020, 2:05 PM IST

വംശവെറിയില്‍ വെടിയേറ്റ് വീഴുന്ന അമേരിക്ക

കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തിനിടെയിലും അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. കോളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഇന്ന് യുഎസ്എയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് 25 വെള്ളക്കാരനായ മിനിയോപൊളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന്‍ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ആഫോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെയാണ് അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണങ്ങള്‍ ശക്തമാകുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ അമേരിക്കയിലും യൂറോപിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അടിമത്വത്തെ പിന്തുണച്ചിരുന്ന  മണ്‍മറഞ്ഞ പല ദേശീയ നേതാക്കളുടെയും (National Heros) പൊതുനിരത്തിലെ പ്രതിമകള്‍ വരെ ഇക്കാലത്ത് അക്രമിക്കപ്പെട്ടു. അടിമത്വത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യത്വരഹിതമായ ആശയത്തിന്‍റെ വക്താക്കളാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് നടന്ന പല പ്രതിഷേധങ്ങള്‍ക്ക് നേരെയും വെടിവെപ്പും കാറോടിച്ച് കയറ്റിയുമുള്ള അക്രമണങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുഎസിലെ കെനോഷയില്‍  ഒരു 17 കാരന്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ നിരയൊഴിച്ചു. ഈ അക്രമണത്തില്‍ Black Lives Matter പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

कितना फंड देता है अमेरिका?

विश्व स्वास्थ्य संगठन को अमेरिका ही सबसे ज्यादा फंड देता है। WHO को मिलने वाले असेस्ड का 22% हिस्सा अमेरिका से ही मिलता है। इसी से अंदाजा लगाया जा सकता है कि अमेरिका से खराब हुए संबंधों का असर सीधे तौर पर WHO पर पड़ेगा।

InternationalJul 15, 2020, 8:16 PM IST

അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്

മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

• undefined

InternationalJul 15, 2020, 2:14 PM IST

കൊറോണാക്കാലത്തും അമേരിക്കയില്‍ ഉയര്‍ന്ന ചുമരെഴുത്തുകള്‍ കാണാം

ഏഴ് മാസത്തോളമായി ലോകം കൊവിഡ്19 എന്ന വൈറസില്‍പ്പെട്ട് പാതിയും ചിലപ്പോഴൊക്കെ മുഴുവനായും അടച്ചിടാന്‍ തുടങ്ങിയിട്ട്. അതിനിടെ ലോകത്ത് ചുരുക്കം ചില സംഭവങ്ങള്‍ മാത്രമേ നടന്നൊള്ളൂ. മിക്കവാറും ലോകം മുഴുവനായും അടഞ്ഞ് തന്നെ കിടന്നു. എന്നാല്‍ അമേരിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ചൈനയില്‍ നിന്ന് യൂറോപിലേക്കും പിന്നീട് അമേരിക്കയിലേക്കും കൊറോണാ വൈറസ് വ്യാപിക്കുകയും. അമേരിക്കയില്‍ മരണനിരക്ക് ക്രമാധീതമായി ഉയരുകയും ചെയ്ത 2020 മെയ് 25 ന് മിനിയോപോളിസ് പൊലീസിലെ ഡെറിക് ചൗവിന്‍ എന്ന വെളുത്ത വംശജനായ ഉദ്യോഗസ്ഥന്‍ 46 കാരനായ ജോര്‍ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അന്ന് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ഇന്നും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. മിനിയോപോളിസ് പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് തീയിടുന്നതില്‍ വരെയെത്തി നിന്ന് പ്രക്ഷോഭങ്ങള്‍ പിന്നീട് ചുമരെഴുത്തിലേക്ക് കടന്നു. ലോകം മുഴുവനും കൊവിഡ്19 വൈറസിനെതിരായ ചുമരെഴുത്തുകളില്‍ മുഴുകിയപ്പോള്‍ അമേരിക്കയില്‍ "ബ്ലാക്ക് ലിവ്സ് മാറ്റര്‍" ചുമരെഴുത്തുകളാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്രംപ് ടവര്‍ എന്ന് വിഖ്യാതമായ ഹോട്ടല്‍ സമുച്ചയത്തിന്‍റെ മുന്നിലും ഉയര്‍ന്നു ചില ചുമരെഴുത്തുകള്‍. പിന്നീട് അമേരിക്കയില്‍ നിന്ന് യൂറോപിലേക്കും ഈ ചുമരെഴുത്തുകള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. കാണാം അമേരിക്കയില്‍ ഉയര്‍ന്ന കറുത്തവര്‍ഗ്ഗക്കാരുടെ വേദനകള്‍...

fair and lovely culture

WomanJul 1, 2020, 7:24 PM IST

'ഫെയര്‍ ആന്റ് ലൗലി'യില്‍ നിന്ന് 'ഫെയര്‍' ഇല്ലാതാകുമ്പോള്‍...

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തോടെ വംശീയതയ്‌ക്കെതിരായ വലിയ പോരാട്ടത്തിനാണ് അമേരിക്കയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഈ മുന്നേറ്റത്തിന്റെ അലയൊലികള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്തിന്റെ പല കോണുകളിലേക്കുമെത്തി. കറുത്തവര്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഢ്യപ്പെടുന്ന വെളുപ്പിന്റേയും അധികാരത്തിന്റേയും പ്രതിനിധികളേയും നാം കണ്ടു.

തൂത്തുക്കുടിയില്‍ അറസ്റ്റിലായ അച്ഛനും മകനും പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടിൽ പ്രതിഷേധം കടലായി ഇരമ്പുകയാണ്. അമേരിക്കയിൽ നടന്ന ജോർജ് ഫ്‌ലോയ്ഡിന്റെ മരണത്തോടാണ് ഈ സംഭവത്തെ പലരും ഉപമിക്കുന്നത്.

Video Icon

ExplainerJun 27, 2020, 6:51 PM IST

തൂത്തുക്കുടി കസ്റ്റഡി മരണം; പ്രതിഷേധം കൊടുമ്പിരി കൊണ്ട് തമിഴ്നാട്

തൂത്തുക്കുടിയില്‍ അറസ്റ്റിലായ അച്ഛനും മകനും പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടിൽ പ്രതിഷേധം കടലായി ഇരമ്പുകയാണ്. അമേരിക്കയിൽ നടന്ന ജോർജ് ഫ്‌ലോയ്ഡിന്റെ മരണത്തോടാണ് ഈ സംഭവത്തെ പലരും ഉപമിക്കുന്നത്.