Hair Care  

(Search results - 14)
 • <p>dates</p>

  Food17, Jun 2020, 12:37 PM

  ദിവസവും അഞ്ച് ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

  ഈന്തപ്പഴത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ലൊരു ഉറവിടമാണ് ഈന്തപ്പഴം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഫൈബർ ഇതിൽ ധാരാളമായി അടങ്ങിരിക്കുന്നു. ശരീരത്തില്‍ വന്നടിയുന്ന വിഷാംശങ്ങളെ പുറത്താക്കി, ശരീരം ശുദ്ധിയാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്രമേഹം തടയാനുമെല്ലാം ഈന്തപ്പഴം വളരെ മികച്ചതാണ്. ദിവസവും അഞ്ച് ഈന്തപ്പഴം കഴിച്ചാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം...

 • <p>anu sithara</p>

  Lifestyle25, May 2020, 9:56 PM

  നീണ്ട തലമുടിയുടെ രഹസ്യം; കാച്ചിയ എണ്ണ പരിചയപ്പെടുത്തി അനു സിതാര; വീഡിയോ

  അനു സിതരായുടെ നീണ്ട തലമുടിക്കും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ ആ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. 

 • <p>reshmi soman</p>

  Lifestyle23, May 2020, 1:30 PM

  താരനകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാടന്‍ രീതി ; വീഡിയോയുമായി രശ്മി സോമന്‍

  ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. 

 • braiding hair

  Lifestyle3, Apr 2020, 11:19 PM

  രാത്രിയില്‍ മുടി പിന്നിയിടുന്നത് മുടി വളരാന്‍ സഹായിക്കുമോ?

  സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നമ്മള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇവയില്‍ ചിലത് സത്യമാകാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരം പ്രചാരണങ്ങളില്‍ വലിയ കഴമ്പുണ്ടാകാറുമില്ല. ഇത്തരത്തില്‍ ഒരുപാട് പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമാണ്, രാത്രിയില്‍ മുടി പിന്നിയിട്ട് കിടന്നാല്‍ മുടി വളരുമെന്നത്. 

 • frizzy hair

  Lifestyle17, Mar 2020, 10:39 PM

  മുടി 'ഡ്രൈ' ആകുന്നത് പരിഹരിക്കാം; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...

  സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും കേള്‍ക്കുന്നൊരു പരാതിയാണ് മുടി വല്ലാതെ 'ഡ്രൈ' ആയിപ്പോകുന്നു എന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമോ, ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് കൊണ്ടോ, മോശം ഡയറ്റ് മൂലമോ, മോശം ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാലോ ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നത്. 

 • salt and pepper look

  Lifestyle2, Feb 2020, 9:23 PM

  'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  അടുത്ത കാലങ്ങളിലായി പുരുഷന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്'. മുടിയും താടിയും മീശയുമെല്ലാം അല്‍പം നര കയറിയ അതേ നിലയില്‍ സൂക്ഷിക്കുന്നതാണ് സംഭവം. മുമ്പൊക്കെ ഒന്നോ രണ്ടോ നര മുടിയിലോ താടിയിലോ ഒക്കെ കണ്ടാല്‍ അത് പിഴുതുകളയുകയോ അല്ലെങ്കില്‍ കറുപ്പിക്കുകയോ ചെയ്യുന്നതായിരുന്നു പൊതു പ്രവണത. 

 • hair care

  Health26, Oct 2019, 10:40 PM

  മുടിയുടെ അഴകിനും ആരോഗ്യത്തിനും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...

  അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. നീട്ടിയോ, വെട്ടിയൊതുക്കിയോ ഒക്കെ വച്ചാലും കാഴ്ചയ്ക്ക് ഭംഗിയും വൃത്തിയുമുള്ള മുടിയായാല്‍ മതിയെന്നാണ് പുതിയ കാലത്തെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്. ഇതിനായി പല പൊടിക്കൈകളും സ്ഥിരമായി പയറ്റിനോക്കുന്നവരും കുറവല്ല. എന്നാല്‍ പതിവായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ തന്നെയാണ് ഇതിനായി പ്രധാന ശ്രദ്ധ കൊടുക്കേണ്ടതെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?

 • thin hair

  Lifestyle1, Aug 2019, 5:14 PM

  കനം കുറഞ്ഞ മുടി 'കോംപ്ലക്‌സ്' ഉണ്ടാക്കുന്നോ; പരീക്ഷിക്കാം ചില വഴികള്‍...

  സ്ത്രീ ആയാലും പുരുഷനായാലും തലമുടി, ഒരു പ്രധാന ആകര്‍ഷണഘടകം തന്നെയാണ്. പുറത്തുപോകുമ്പോള്‍ പരമാവധി മുടി ഭംഗിയായി ചീകിവയ്ക്കാനും, കെട്ടിവയ്ക്കാനുമെല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നത് ഇക്കാരണം കൊണ്ടല്ലേ? 

 • dandruff

  Health27, Jul 2019, 10:27 PM

  മഴക്കാലത്തെ താരന്‍; ഒഴിവാക്കാന്‍ ചെയ്യേണ്ടത്...

  തലയില്‍ താരനുണ്ടെങ്കില്‍ പിന്നെ, ദുഖിക്കാന്‍ മറ്റൊരു കാരണവും വേണ്ടാത്തവരുണ്ട്. അത്രമാത്രം ശല്യമാണ് താരന്‍ കൊണ്ട് അവരനുഭവിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ കാണാറുണ്ട്. 

 • banana mask

  Lifestyle2, Apr 2019, 8:03 PM

  വേനല്‍ മുടിയെ ബാധിച്ചോ? തിളക്കം വീണ്ടെടുക്കാന്‍ ഈ ഒരേയൊരു 'മാസ്‌ക്' പരീക്ഷിക്കൂ

  വേനല്‍ക്കാലമായാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന ഒരു നൂറ് പ്രശ്‌നങ്ങള്‍ ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ചൂട്, പൊടി, വിയര്‍പ്പ്... എന്നിങ്ങനെയെല്ലാം കാരണങ്ങളും കാണും. എന്നാല്‍ ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് നമ്മള്‍ പലപ്പോഴും തിരിച്ചറിയാറില്ല. 

 • hair care

  Woman29, Jul 2018, 2:38 PM

  മുടി അഴകും കരുത്തുമുള്ളതാക്കൂ; പതിവായി ഇവ ചെയ്യാം...

  ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ച് ഭക്ഷണവും വസ്ത്രവുമെല്ലാം മാറുന്നത് പോലെ തന്നെയാണ് സൗന്ദര്യ സംരക്ഷണവും. മുടിക്കും ഈ വ്യത്യാസങ്ങള്‍ ബാധകം തന്നെയാണ്. എങ്കിലും പൊതുവേ എങ്ങനെയാണ് മുടി വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനാവുകയെന്ന് നോക്കാം.
   

 • Hairloss

  19, Oct 2016, 9:22 AM

  സംസ്ഥാനത്ത് തലമുടി മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ; ചെലവ് 500 രൂപ

  മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ഒരു താലുക്ക് ആശുപത്രിയില്‍ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് സര്‍ജറി വിജയകരമായി നടന്നു. സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ ചെലവു വരുന്ന ശസ്ത്രക്രിയക്ക് വെറും 500 രുപയാണ് ചെലവായത്.

 • Hairloss

  15, Sep 2016, 5:35 PM

  മുടിയുടെ വളര്‍ച്ചയെയും നീളത്തെയും കുറിച്ച് 5 തെറ്റിദ്ധാരണകള്‍

  നല്ല നീളമുള്ളതും തിളങ്ങുന്നതുമായ മുടി സൗന്ദര്യത്തിന്റെ ഉത്തമ ലക്ഷ്ണങ്ങളിലൊന്നാണ്. മുടിയുടെ വളര്‍ച്ചയെയും നീളത്തെയും കുറിച്ച് പലര്‍ക്കുമുള്ള ചില ധാരണകള്‍ തെറ്റാണെന്ന് അറിയാമോ? ഒരു പ്രായം കഴിയുമ്പോള്‍ മുടിവളര്‍ച്ച അവസാനിക്കും, ഇടയ്‌ക്കിടെ വെട്ടിനിര്‍ത്തിയാല്‍ മുടി തഴച്ചുവളരും തുടങ്ങിയ ധാരണകളൊക്കെ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് വളരെ തെറ്റാണെന്ന് പറയട്ടെ. ഇത്തരത്തില്‍ മുടിയെക്കുറിച്ച് പലരും ധരിച്ചുവെച്ചിരിക്കുന്ന 5 മിഥ്യാധാരണകള്‍ പറയട്ടെ.

 • 21, Aug 2016, 10:28 AM

  മുടി കൊഴിച്ചില്‍- നിങ്ങള്‍ക്ക് അറിയാത്ത 7 കാരണങ്ങള്‍

  നമ്മള്‍ ദിനംപ്രതി ചെയ്യുന്ന ചില കാര്യങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുന്നത് നമ്മള്‍ അറിയാറില്ല. കുളിമുറിയിലും തലയിണയിലും ചീര്‍പ്പിലുമൊക്കെ മുടി പറ്റിയിരിക്കുന്നത് കാണുമ്പോഴാകും ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ വരിക. നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് മുടികൊഴിച്ചിലിന് ഇടയാക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം, അക്കാര്യങ്ങള്‍ തിരുത്താനായാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ കുറയ്‌ക്കാനാകും...