Asianet News MalayalamAsianet News Malayalam
58 results for "

Harsh Vardhan

"
if there is vaccine supply issue now thats states fault says Union health minister Harsh Vardhanif there is vaccine supply issue now thats states fault says Union health minister Harsh Vardhan

വാക്സിന്‍ വിതരണത്തിലെ തകരാറ്; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

വാക്സിന്‍ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി

India Jul 1, 2021, 3:41 PM IST

Covishield Dose Gap Controversy, Health Minister's ClarificationCovishield Dose Gap Controversy, Health Minister's Clarification

കോവിഷീല്‍ഡ് വാക്‌സീനിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രമന്ത്രി

കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് സുതാര്യമായും ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സ്വന്തമായ മാര്‍ഗങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്-മന്ത്രി ട്വീറ്റ് ചെയ്തു.
 

India Jun 16, 2021, 5:53 PM IST

Baba Ramdev withdraws controversial allopathy remarksBaba Ramdev withdraws controversial allopathy remarks

കേന്ദ്രമന്ത്രി കത്തെഴുതി; 'അലോപ്പതി' പ്രസ്താവന പിന്‍വലിച്ച് ബാബാ രാംദേവ്

പ്രസ്താവന പിന്‍വലിച്ചതിന്  തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. 'യോഗയും ആയുര്‍വേദയവും സമ്പൂര്‍ണ ആരോഗ്യം പ്രാദാനം ചെയ്യുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന് പരിമിതികളുണ്ട്.  രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് ആധുനിക മെഡിക്കല്‍ സയന്‍സ് നല്‍കുന്നത്. യോഗയും ആയുര്‍വേദവും സിസ്റ്റമാറ്റിക് പരിചരണം നല്‍കുന്നു'- എന്ന ട്വീറ്റാണ് അദ്ദേഹം റീ ട്വീറ്റ് ചെയ്തത്. 

India May 24, 2021, 6:39 AM IST

Harsh Vardhan asks Ramdev to withdraw remarks against allopathyHarsh Vardhan asks Ramdev to withdraw remarks against allopathy

രാജ്യത്തെ വേദനിപ്പിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ ബാബാ രാംദേവിനോട് കേന്ദ്രമന്ത്രി

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. 

India May 23, 2021, 8:12 PM IST

Sad To See Health Minister Occupy Alternative Reality says Shashi TharoorSad To See Health Minister Occupy Alternative Reality says Shashi Tharoor

'പ്രാണവായു കിട്ടാതെ രാജ്യം പിടയുമ്പോള്‍ ആരോഗ്യ മന്ത്രി ഭ്രമാത്മക ലോകത്ത്'; ഹര്‍ഷ വര്‍ധനെതിരെ ശശി തരൂര്‍

'ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുന്നത് സങ്കടകരമാണ്'. 

India May 10, 2021, 2:35 PM IST

health minister informs that 180 districts not reported a single covid case in seven dayshealth minister informs that 180 districts not reported a single covid case in seven days

ഒരാഴ്ചയായി പുതിയ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 180 ജില്ലകളുണ്ടെന്ന് കേന്ദ്രം

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യം. ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ രോഗികളാണ് രാജ്യത്തുണ്ടാകുന്നത്. ആയിരങ്ങള്‍ പ്രതിദിനം മരിച്ചുവീഴുന്ന കാഴ്ചയും നാം കാണുന്നു. പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

Lifestyle May 8, 2021, 7:32 PM IST

minister harsh vardhan replied to manmohan singh on letterminister harsh vardhan replied to manmohan singh on letter

'ഒരാഴ്ച മുമ്പെ നടപ്പിലാക്കി'; മൻമോഹന്‍റെ കത്തിലെ നിർദ്ദേശങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ മറുപടി

മൻമോഹൻ സിം​ഗിന് മറുപടിയായി ഡോ ഹർഷ വർദ്ധൻ ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം ട്വീറ്റിൽ പങ്കു വച്ചിട്ടുണ്ട്. 

India Apr 19, 2021, 1:47 PM IST

Covid 19 India Recovery rate is down in second wave says Health Minister Harsh VardhanCovid 19 India Recovery rate is down in second wave says Health Minister Harsh Vardhan

രണ്ടാം തരംഗം, രോഗമുക്തി കുത്തനെ താഴോട്ട്, സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയെന്ന് മന്ത്രി

വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ ...

India Apr 9, 2021, 12:33 PM IST

odisha health minister explains vaccine shortage in letter to Union Health Minister Harsh Vardhanodisha health minister explains vaccine shortage in letter to Union Health Minister Harsh Vardhan

700 വാക്സിന്‍ വിതരണ കേന്ദ്രം പൂട്ടി; വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്

വാക്സിന്‍ ലഭ്യതക്കുറവ് മൂലം ഒഡിഷയിലെ 700 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലെത്തി. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനാവുക. സമയത്ത് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കാതെ വരുന്നത് സാഹചര്യം രൂക്ഷമാക്കും.

Coronavirus India Apr 8, 2021, 2:34 PM IST

state governments to distract attention from their failures and spread panic among the people Harsh Vardhanstate governments to distract attention from their failures and spread panic among the people Harsh Vardhan

'പരാജയം മറയ്ക്കാൻ ആശങ്ക പടർത്തരുത്'; മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങൾക്ക് രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

കൊവിഡ് പടരുന്ന സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച  സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 

Coronavirus Apr 7, 2021, 7:18 PM IST

over 6 covid 19 Vaccines To Come Up In India Says Health Ministerover 6 covid 19 Vaccines To Come Up In India Says Health Minister

ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Health Mar 13, 2021, 10:41 PM IST

IMA demands clarification from Harsh vardhan on CoronilIMA demands clarification from Harsh vardhan on Coronil

കൊറോണിലിന് അനുമതി ലഭിച്ചെന്ന് ബാബാരാംദേവ്; കേന്ദ്രമന്ത്രിയില്‍ നിന്ന് വിശദീകരണം തേടി ഐഎംഎ

അശാസ്ത്രീയവും വ്യാജവുമായ ഒരുല്‍പ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഐഎംഎ ചോദിച്ചു.
 

India Feb 22, 2021, 6:05 PM IST

no death report due to covid vaccinationno death report due to covid vaccination

കൊവിഡ് വാക്സിനേഷൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല; ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ

ആരോ​ഗ്യരം​ഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കൊവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

India Feb 16, 2021, 12:58 PM IST

Harsh Vardhan says next step in covid vaccination may  freeHarsh Vardhan says next step in covid vaccination may  free

വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും; ചർച്ചകൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്സീൻ സ്വകാര്യ വിപണിയിൽ ഉടൻ ലഭ്യമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വ്യാജ വാക്സീനുകൾ എത്താനുള്ള സാധ്യത പരിഗണിച്ചാണ് മരുന്ന് കമ്പനികൾക്ക് നിർദേശം

India Feb 16, 2021, 10:56 AM IST

Union Health Minister Harsh Vardhan says free vaccine in the countryUnion Health Minister Harsh Vardhan says free vaccine in the country

കൊവിഡ് ; രാജ്യത്ത് സൗജന്യ വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍


രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. അതിനിടെ രാജ്യത്ത് സൌജന്യ കൊവിഡ് വാക്സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വാക്‌സിന്‍റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ മാത്രമല്ല. രാജ്യത്ത് എല്ലായിടത്തും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്‍റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്‍റെ ഉപയോഗത്തിന് ശുപാർശ ചെയ്തു. വാക്സിന്‍റെ നിയന്ത്രിത ഉപയോഗത്തിനാണ് ശുപാർശ. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശുപാർശയിൽ തീരുമാനം എടുക്കും. കൊവിഡ് ട്രയല്‍ റണ്‍ നടത്തുന്ന തൊടുപുഴയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യമാറാമാന്‍ അനീഷ് ടോം, ദില്ലിയില്‍ നിന്ന് വടിവേല്‍ പി പകര്‍ത്തിയ ചിത്രങ്ങള്‍. 

India Jan 2, 2021, 1:27 PM IST