Heavy Drought  

(Search results - 5)
  • നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം

    Chuttuvattom3, Jul 2019, 1:23 PM

    വരള്‍ച്ച; നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം


    പ്രളയത്തിന് ശേഷമുള്ള വരള്‍ച്ചയിലേക്ക് കേരളം നടന്നടുക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചയുടെ ദൃശ്യങ്ങളാണ് എങ്ങും. കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു പോകുന്നത് ജൂണ്‍ മാസമോ ? അതേ മെയ് മാസമോ ? തകര്‍ത്തുപെയ്യേണ്ട മണ്‍സൂണ്‍ ഏത് വഴിക്ക് പറന്നുപോയെന്നുപോലും പറയാന്‍ പറ്റാതായിരിക്കുന്നു.

    കിണറുകളില്‍ കുളങ്ങളും വരണ്ടുണങ്ങിയപ്പോഴും പിടിച്ചു നിന്ന ഡാമുകള്‍ പലതും വറ്റിത്തുടങ്ങി. കേരളത്തിന്‍റെ കാശ്മീരെന്ന് പ്രകീര്‍ത്തിക്കപ്പെട്ട മൂന്നാറില്‍ പോലും വ്യത്യസ്തമല്ല കാര്യങ്ങള്‍. മൂന്നാറിലെ പ്രധാന ഡാമുകളിലൊന്നായ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങിത്തുടങ്ങി.

    1953 ല്‍ പണി പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യമായി പതിറ്റാണ്ടുകള്‍ പഴയമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

    ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ഇന്ന് വരള്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രമായി മാറുകയാണ് മാട്ടുപ്പെട്ടി ഡാം.

     

  • undefined

    Chuttuvattom3, Jul 2019, 10:08 AM

    വരള്‍ച്ച കനക്കുന്നു; മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങുന്നു

    കാലവര്‍ഷം ചതിച്ചതോടെ മൂന്നാറിലെ ജലാശയങ്ങളടക്കം വറ്റിവരളുകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി മാട്ടുപ്പെട്ടി കുണ്ടള ജലാശയങ്ങള്‍ തുറന്നുവിട്ടത് കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ മൂന്നാറിലെ കുന്നിന്‍ ചെരുവുകളില്‍ ശക്തമായ തോതില്‍ മഴ പെയ്തിറങ്ങിയതോടെയാണ് ജലാശയങ്ങള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

  • undefined

    GALLERY21, Jun 2019, 5:22 PM

    മൂന്നു കുടം വെള്ളത്തിനായി നറുക്കെടുക്കുന്ന ഒരു ഗ്രാമം; വരള്‍ച്ചയുടെ കഥയുമായി തമിഴ്‍നാട്

    തമിഴ്നാട് ഉരുകുകയാണ്. ഒരു കുടം വെള്ളത്തിനായി. മഴ കണി കാണാനില്ലെന്നത് കൊണ്ട് അയല്‍ സംസ്ഥാനത്ത് നിന്നും കേള്‍ക്കുന്ന കഥകള്‍ അത്ര രസമുള്ളതല്ല. വെള്ളത്തിനായി ദിവസം മുഴുവനും കാത്ത് നില്‍ക്കുന്നവര്‍... കിലോമീറ്ററുകള്‍ നടന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരുന്നവര്‍... ഒരു കുടം വെള്ളത്തിനായി നറുക്കെടുക്കുന്നവര്‍... തമിഴ്‍നാട്ടിലെ വരള്‍ച്ചയുടെ കഥ പറയുന്നു, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനൂപ് കൃഷ്ണയുടെ ചിത്രങ്ങള്‍.

  • undefined

    India18, Jun 2019, 4:09 PM

    കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിഞ്ഞ് ചെന്നൈ: ആറ് ഡിഗ്രി വരെ താപനില ഉയരും

    ജലക്ഷാമം ബാധിച്ച് തുടങ്ങിയെങ്കിലും നഗരത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കുടിവെള്ള ടാങ്കറുകളാണ് വെള്ളത്തിന് ആശ്രയം.

  • Wedding

    Kerala9, Apr 2019, 11:25 AM

    വിവാഹസദ്യ ഒരുക്കാന്‍ വെള്ളമില്ല; ആചാരം ലംഘിച്ച് ജീവിതത്തില്‍ അവര്‍ ഒന്നായി

    കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വിവാഹ സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വലഞ്ഞ് പെണ്‍വീട്ടുകാര്‍. രക്ഷകരായി വരന്‍റെ കുടുംബം.