Heavy Snow
(Search results - 7)IndiaJan 17, 2020, 3:53 PM IST
കശ്മീരിനെ മൂടി ഹിമപാതം; മരണ സംഖ്യയേറുന്നു
കനത്ത മഞ്ഞ് വീഴ്ചയില്‍ ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെ കശ്മീരിലെ നിരവധി റോഡുകൾ തടഞ്ഞു. വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ചയും കനത്ത മഞ്ഞ് വീഴുച്ചയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്മീർ താഴ്വരയിൽ രാത്രിയിൽ പൂജ്യ താപനിലയാണ് രേഖപ്പെടുത്തിയത്. 3,000 ദേശീയ ട്രക്കുകളും 84 ലൈറ്റ് മോട്ടോർ വാഹനങ്ങളും ദേശീയപാതയിൽ കുടുങ്ങിയതായി അധികൃതര്‍ പറഞ്ഞു. ജമ്മു-ശ്രീനഗർ ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദിഗ്ഡോളിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി. കാണാം കശ്മീരിലെ ഹിമപാതക്കാഴ്ചകള്.
IndiaJan 15, 2020, 4:27 PM IST
മഞ്ഞുവീഴ്ചക്കിടെ ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പട്ടാളക്കാർ; അഭിനന്ദനവുമായി പ്രധാനമന്ത്രി
പ്രസവവേദന അനുഭവപ്പെട്ട ഷമിമ എന്ന യുവതിയെ കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ നൂറോളം പട്ടാളക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുന്ന വീഡിയോയാണ് വൈറലായത്. ഇപ്പോഴിതാ സൈനികരുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
IndiaDec 14, 2019, 2:48 PM IST
ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഇത് മഞ്ഞ് കാലം
കശ്മീര്‍ താഴ്വരെയില്‍ എത്തിചേര്‍ന്ന പുറത്ത് നിന്നുള്ളവരെല്ലാം ഏക സ്വരത്തില്‍ പറയും, ' ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത്, ഇതാണ് ഇതാണ് ഇതാണ്' എന്ന്. അതേ അത്രയും മനോഹരിയാണ്, കശ്മീര്‍. ഡിസംബറില്‍ പ്രത്യേകിച്ചും. രാഷ്ട്രീയമായി പതിറ്റാണ്ടുകളായി ഏറെ പ്രശ്നബാധിതമാണ് കശ്മീര്‍. എന്നാല്‍ കാലം, മനുഷ്യന്റെ അനുവാദത്തിന് കാത്തുനില്ക്കാറില്ല. ഋതുക്കള്‍ അവയുടെ കാലത്ത് വന്നുപോയിക്കൊണ്ടേയിരിക്കും. വസന്തം , ഗ്രീഷ്മം , ശരത്കാലം, ഹേമന്തകാലം... കാലങ്ങളങ്ങനെ ആരെയും കാത്ത് നില്‍ക്കാതെ വന്ന് പോയിക്കൊണ്ടിരിക്കും. ഒരു രാഷ്ട്രീയ / മത പ്രത്യയശാസ്ത്രത്തിനും അതിനെ തടുക്കാനാകില്ല. എന്നാല്‍ ഇന്ന് പതിവിനേക്കാള്‍ കശ്മീരിലെ മഞ്ഞിന് കാവലുണ്ട്. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കശ്മീര്‍ മുന്പത്തേക്കാളും സൈനീകവത്ക്കരിക്കപ്പെട്ടു. എങ്കിലും മഞ്ഞിന് കശ്മീരിനെ പുണരാതാകില്ലല്ലോ... ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയാണ് കശ്മീരില്‍. കാണാം കശ്മീരിലെ മഞ്ഞ് കാലം.auto blogNov 15, 2019, 3:00 PM IST
മഞ്ഞുചതിച്ചു, റണ്‍വേയില്‍ തെന്നി വിമാനം, ഭയന്നുവിറച്ച് യാത്രികര്‍!
ലാൻഡ് ചെയ്ത ശേഷം റൺവേയിലൂടെ ഓടുന്നതിനിടെയാണ് അപകടം. കനത്ത മഞ്ഞിൽ വിമാനം നിയന്ത്രണം വിട്ട് തെന്നിനീങ്ങുന്നതും യാത്രികര്‍ നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്
IndiaNov 7, 2019, 11:40 AM IST
ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച; രണ്ട് വിമാനങ്ങൾ റദ്ദാക്കി
ഗുൽമാർഗിലും സോൻമാർഗിലും ബുധനാഴ്ച രാത്രി നല്ല മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ- ലേഹ് ഹൈവേ മഞ്ഞുവീഴ്ചയെത്തുടന്നുള്ള അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ തന്നെ അടച്ചിരുന്നു.
InternationalMar 10, 2019, 9:01 AM IST
മഞ്ഞ് വീഴ്ച മൂലം ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ 70 കാരനെ പൊലീസ് രക്ഷിച്ചു
ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വീടിന് മുമ്പില്‍ മഞ്ഞ് കുമിഞ്ഞ് കൂടികിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിച്ചത്.
IndiaJan 28, 2019, 8:23 PM IST
'ഇത് രാജ്യത്തിനായി'; കൊടും തണുപ്പിലും പരിശീലനം നടത്തി ഇന്തോ - ടിബറ്റന്‍ പൊലീസ്; വീഡിയോ
കൊടും തണുപ്പ് സഹിച്ച് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്